Sunday 15 December 2013

പൂച്ചട്ടി .

പൂച്ചട്ടി .

ചേരുവകൾ

ചപ്പാത്തി മാവ്‌ - ആട്ട/ മൈദ
ചെറിയ ഉരുളകളാക്കി പൂരി വലിപ്പത്തിൽ പരത്തുക.
ഒരു ചെറിയ സ്ടീൽ ഗ്ലാസ്സ്‌ എടുത്ത്‌ അതിന്റെ അടിഭാഗത്ത്‌ പരത്തി വെച്ച പൂരിയെടുത്ത്‌ (ഗ്ലാസ്സിന്റെ പുറം ഭാഗം) പറ്റിക്കുക..
ഒരു കുഴിയുള്ള ചീനചട്ടി ചൂടാക്കി അതിലേക്ക്‌ ഒയിൽ ഒഴിച്ച്‌ ഛൂടാകുംബോൾ അതിലേക്ക്‌ ഈ ഗ്ലാസ്സ്‌ പക്കട്‌ കൊണ്ട്‌ പിടിച്ച്‌ ഇറക്കി വെക്കുക.പൊള്ളി വരുംബോൾ തന്നെ ഗ്ലാസ്സിൽ നിന്നും വിട്ടുപോരും ഗ്ലാസ്സ്‌ എടുത്ത്‌ മാറ്റി തിരിച്ച്‌ തിരിച്ച്‌ വേവിച്ചെടുക്കുക..
പൂരി പോലെ അദികം കനമില്ലാതെ ആയതൊണ്ട്‌ പെട്ടെന്നു പൊള്ളി വരും.
ചട്ടി റെടി.. ഇനി ഫില്ലിങ്ങ്നു.

1-ചട്ടനി.
തേങ്ങ - 1/2 മുറി
മല്ലിയില - ഒരു പിടി
കറിവേപ്പില -2 തണ്ട്‌.
പച്ചമുളക്‌ - 2
ഉപ്പ്‌.
എല്ലാം കൂടി ചേർത്ത്‌ നന്നായി അരച്ചെടുക്കുക

2 - ചെമ്മീൻ ഫ്രൈ.

ചെമ്മീൻ - 100 ഗ്രാം
സവാള - 2 വലുത്‌
തക്കാളി -1
ഇഞ്ജി വെളുത്തുള്ളി ചതചത്‌ - 1സ്പൂൺ
മല്ലിയില , ഉപ്പ്‌ ആവശ്യത്തിനു
സവാള നന്നായി വഴ്റ്റുക ശെഷം ഇഞ്ജി വെളുത്തുള്ളി ചേർത്ത്‌ പിന്നെ തക്കാളി യും ചേർത്ത്‌ വഴ്റ്റുക. എന്നിട്ട്‌ ആവശ്യത്തിനു മുളക്‌ പ്പൊടി , മഞ്ഞൾ പ്പൊടി , ഗരം മസാല , ഉപ്പ്‌, വൃത്തിയാക്കി വെച്ച ചെമ്മീൻ എല്ലാം കൂടി വേവിക്കുക.വെള്ളം ഒഴിക്കരുത്‌.

3- ലസ്സി

തൈരു -1/2 കപ്പ്‌
പഞ്ചസാര - 3സ്പൂൺ
നന്നായി അടിച്ചെടുക്കുക.

4- സാലഡ്‌ വെള്ളരി/കക്കിരി - 1
ഗ്രേറ്റു ചൈതത്‌

5- കാരറ്റ്‌ 4/5
ഗ്രേറ്റു ചൈതത്‌.

ഇനി നമ്മൾ ഉണ്ടാക്കി വെച്ച ഓരൊ ചട്ടിയും എടുത്ത്‌ ആദ്യം
(ഓരൊ സ്പൂൺ വീതം ) ചട്ട്നി പരത്തുക അതിനു മുകളിലായി ചെമ്മീൻ ഫ്രൈ പരത്തുക അതിനു മുകളിൽ കുകുംബർ പിന്നെ കാരറ്റും വെക്കുക
ഇനി ഇതിനു മുകളിൽ കൂടി 1വലിയ സ്പൂൺ ലസ്സി പരത്തി ഒഴിക്കുക..

നമ്മുടെ കളർഫുൾ ട്ടേസ്റ്റി പൂച്ചട്ടി റെടി.

No comments:

Post a Comment