Wednesday 18 December 2013

തേങ്ങാപ്പാലിൽ വെജിറ്റബിൾ പുലാവ്

തേങ്ങാപ്പാലിൽ വെജിറ്റബിൾ പുലാവ്

ബസ്മതി അരി - 5 1/2 കപ്പ്‌(20 മിനിട്ട് വെള്ളത്തില കുതിർത്തു വെള്ളം ഊറ്റിക്കളഞ്ഞു എടുത്തത്‌ )
സവാള ചെറുതായി നുറുക്കിയത് - 2 കപ്പ്‌
ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയത് - 2 കപ്പ്‌
കാരറ്റ് ചെറുതായി നുറുക്കിയത് - 2 കപ്പ്‌
ബീൻസ് ചെറുതായി നുറുക്കിയത് - 1 കപ്പ്‌
മഞ്ഞൾ - 1/2 ടി സ്പൂണ്‍
തേങ്ങാപ്പാൽ - 4 കപ്പ്‌
വെള്ളം - 4 കപ്പ്‌
വെണ്ണ - 100 ഗ്രാം
ജീരകം-1 ടി സ്പൂണ്‍
പട്ട-3 എണ്ണം
ഗ്രാമ്പൂ-10 എണ്ണം
ഏലക്ക - 10 എണ്ണം
കുരുമുളക് - 10- 15 എണ്ണം
വഴന ഇല - 5 എണ്ണം
അണ്ടിപ്പരിപ്പും കിസ്മിസും - വരുത്തിടാൻ ആവശ്യമായത്
മല്ലിയില - 1 കപ്പ്‌
ഉപ്പു-ആവശ്യത്തിന്‌

വെണ്ണ ചൂടാകുമ്പോൾ വഴന ഇല , പട്ട , ഗ്രാമ്പൂ , ഏലക്ക , ജീരകം,കുരുമുളക് ഇവ ഇട്ടു വറുത്തു പാകമാകുമ്പോൾ സവാള ഇട്ടു വഴറ്റുക. പിന്നീട് പച്ചക്കറികൾ ഒന്നൊന്നായി ചേർത്ത് വഴറ്റുക. ഏറ്റവും അവസാനം ബസ്മതി അരി ചേർത്ത് 3-4 മിനിട്ട് വഴറ്റുക. ഇതിലേക്ക് മഞ്ഞളും ആവശ്യത്തിനു ഉപ്പും ചേർത്ത് തേങ്ങാപ്പാലും വെള്ളവും ചേർത്ത് ഇളക്കി പാത്രം അടച്ചു വച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. വെന്താൽ മല്ലിയിലയും കിസ്മിസും അണ്ടിപ്പരിപ്പും ചേർത്ത് വിളമ്പാം .

പനീർ കുർമ
===========
പനീർ - 500 ഗ്രാം
(1)തൈര് - 3 ടേബിൾ സ്പൂണ്‍
(2)ജീരകപ്പൊടി - 1/2 ടി സ്പൂണ്‍
(3) മല്ലിപ്പൊടി - 1 ടി സ്പൂണ്‍
(4)മുളകുപൊടി - 3/4 ടി സ്പൂണ്‍
(5) ഗരം മസാല - 1 ടി സ്പൂണ്‍
(6) മഞ്ഞള്പ്പൊടി - 1/8 ടി സ്പൂണ്‍
(7)ഉപ്പു- 1 നുള്ള്
പനീർ ചെറിയ ചതുര കഷ്ണങ്ങൾ ആയി നുറുക്കി ഒന്ന് മുതൽ ആറു വരെയുള്ള ചേരുവകൾ ഒരു പേസ്റ്റു പോലെ കുഴച്ചതിൽ ഇട്ടിളക്കി അര മുക്കാൽ മണിക്കൂർ വെക്കുക. ഒരു നോണ്‍ സ്റ്റിച്ക് പാനിൽ 5-6 സ്പൂണ്‍ എന്നാ ചൂടാക്കി അതിൽ ഈ കഷ്ണങ്ങൾ വറുത്തെടുക്കുക.
സവാള- 4 കപ്പ്‌
തക്കാളി - 2 കപ്പ്‌
ജീരകം-1 ടി സ്പൂണ്‍
അണ്ടിപ്പരിപ്പ്-25 എണ്ണം ( കുതിർത്തു വക്കുക)
ഏലക്ക - 10 എണ്ണം ( തൊലി കലഞ്ഞെടുത്തു ഒന്ന് ചതക്കുക )
മുളകുപൊടി - എരുവിന് ആവശ്യമായത്
മല്ലിപ്പൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പ്പൊടി - 1/4 ടി സ്പൂണ്‍
ഗരം മസാല- 1 ടി സ്പൂണ്‍
വെളുത്തുള്ളി ഇഞ്ചി പേസ്ട്‌- 1 1/2 ടി സ്പൂണ്‍
തേങ്ങാപ്പാൽ - 1 കപ്പ്‌
വെള്ളം 1/2 കപ്പ്‌
കസൂരിമെധി - 2 ടേബിൾ സ്പൂണ്‍
മല്ലിയില- അല്പം
ഉപ്പ്- ആവശ്യത്തിന്‌
എണ്ണ - 4 ടി സ്പൂണ്‍
പാനിൽ എണ്ണ ചൂടാകുമ്പോൾ ജീരകം ഇട്ടു പൊട്ടുമ്പോൾ സവാള വഴറ്റി ഏലക്ക ചേർത്ത് ഇളക്കുക. ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക. മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്പ്പോടിയും ചേർത്ത് ഇളക്കി പാകമാകുമ്പോൾ വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേർത്ത് വഴറ്റുക. എല്ലാം യോജിപ്പായാൽ അടുപ്പിൽ നിന്ന് വാങ്ങി കശുവണ്ടിയും ചേർത്ത് മിക്സിയിൽ നല്ല വെണ്ണ പോലെ അരച്ചെടുക്കുക. ഈ അരപ്പിൽ 1/2 കപ്പ്‌ വെള്ളവും ആവശ്യത്തിന്‌ ഉപ്പും ചേർത്ത് തിളപ്പിക്കുക. അതിലേക്കു തേങ്ങാപ്പാലും ഗരം മസാലയും കസൂരിമേധിയും ചേർത്ത് പനീർ കഷ്ണങ്ങൾ ഇടുക. തിളക്കുമ്പോൾ മല്ലിയില ചേർത്ത് തീ കെടുത്തുക.
തെങ്ങ് ചതിക്കില്ലാന്നൊക്കെ പണ്ടുള്ളോരു പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷെ എന്റെ വീട്ടുമുറ്റത്തുള്ള തെങ്ങ് കഴിഞ്ഞ ദിവസം വല്ലാത്ത ഒരു ചതി ചെയ്തു രാത്രി പുരപ്പുറത്തു സ്കൈലാബ് വന്നു വീണപോലെ ഒരു ശബ്ദം കേട്ടു ' ബ്ധും ' എന്ന് . നോക്കുമ്പോൾ ഒരു കുല കരിക്ക് താഴെ വീണു കിടപ്പുണ്ട് . ഒന്നും രണ്ടും എണ്ണമല്ല ഇരുപതെണ്ണം . കൂട്ടത്തിൽ ഒരു ഓടും പൊട്ടി തവിട്പൊടിയായിട്ടുണ്ട് . നേരംവെളുത്തപ്പോൾ ഒരെണ്ണം പൊതിച്ചെടുത്ത് നോക്കിയപ്പോൾ സംഭവം കരിക്ക് പരുവം ഒക്കെ കഴിഞ്ഞു പോയി . എന്നാൽ തെങ്ങാപ്പരുവം ഒട്ടു എത്തിയിട്ടില്ല താനും . ഒരു ചമ്മന്തി അരക്കാമെന്നു വച്ച് അരച്ച് നോക്കിയപ്പോൾ പശ പശാന്നു ആയിപ്പോയി . എന്നാൽ പിന്നെ ഇന്നത്തെ ഉച്ചഭക്ഷണം ഈ കരിങ്കാലി "കരിതേങ്ങകൾ" ( ഈ പരുവത്തിൽ ഇവയ്ക്കു പറയുന്ന പേരെന്താണെന്ന് എനിക്കറിയില്ല.) വച്ച് തന്നെ ആവണം എന്ന് എനിക്ക് വാശി ആയിരുന്നു . കാരണം ഇന്ന് കുറച്ചു വിരുന്നുകാർ ഉണ്ടായിരുന്നു . പരീക്ഷണം അവരോടാകാമല്ലൊ . വീട്ടുകാരല്ലേ നമ്മളെക്കൊണ്ട് മടുത്തിട്ടുള്ളൂ ദേ പിടിച്ചോന്നും പറഞ്ഞു എന്റെ പാചകശാലയിലേക്ക് കേറി ഇവയെ വച്ച് കുറച്ചു ഭക്ഷണം ഉണ്ടാക്കി .

തേങ്ങാപ്പാലിൽ വെജിറ്റബിൾ പുലാവ്
By: Shaila Warrier 

ബസ്മതി അരി - 5 1/2 കപ്പ്‌(20 മിനിട്ട് വെള്ളത്തില കുതിർത്തു വെള്ളം ഊറ്റിക്കളഞ്ഞു എടുത്തത്‌ )
സവാള ചെറുതായി നുറുക്കിയത് - 2 കപ്പ്‌
ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയത് - 2 കപ്പ്‌
കാരറ്റ് ചെറുതായി നുറുക്കിയത് - 2 കപ്പ്‌
ബീൻസ് ചെറുതായി നുറുക്കിയത് - 1 കപ്പ്‌
മഞ്ഞൾ - 1/2 ടി സ്പൂണ്‍
തേങ്ങാപ്പാൽ - 4 കപ്പ്‌
വെള്ളം - 4 കപ്പ്‌
വെണ്ണ - 100 ഗ്രാം
ജീരകം-1 ടി സ്പൂണ്‍
പട്ട-3 എണ്ണം
ഗ്രാമ്പൂ-10 എണ്ണം
ഏലക്ക - 10 എണ്ണം
കുരുമുളക് - 10- 15 എണ്ണം
വഴന ഇല - 5 എണ്ണം
അണ്ടിപ്പരിപ്പും കിസ്മിസും - വരുത്തിടാൻ ആവശ്യമായത്
മല്ലിയില - 1 കപ്പ്‌
ഉപ്പു-ആവശ്യത്തിന്‌

വെണ്ണ ചൂടാകുമ്പോൾ വഴന ഇല , പട്ട , ഗ്രാമ്പൂ , ഏലക്ക , ജീരകം,കുരുമുളക് ഇവ ഇട്ടു വറുത്തു പാകമാകുമ്പോൾ സവാള ഇട്ടു വഴറ്റുക. പിന്നീട് പച്ചക്കറികൾ ഒന്നൊന്നായി ചേർത്ത് വഴറ്റുക. ഏറ്റവും അവസാനം ബസ്മതി അരി ചേർത്ത് 3-4 മിനിട്ട് വഴറ്റുക. ഇതിലേക്ക് മഞ്ഞളും ആവശ്യത്തിനു ഉപ്പും ചേർത്ത് തേങ്ങാപ്പാലും വെള്ളവും ചേർത്ത് ഇളക്കി പാത്രം അടച്ചു വച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. വെന്താൽ മല്ലിയിലയും കിസ്മിസും അണ്ടിപ്പരിപ്പും ചേർത്ത് വിളമ്പാം .

പനീർ കുർമ
===========
പനീർ - 500 ഗ്രാം
(1)തൈര് - 3 ടേബിൾ സ്പൂണ്‍
(2)ജീരകപ്പൊടി - 1/2 ടി സ്പൂണ്‍
(3) മല്ലിപ്പൊടി - 1 ടി സ്പൂണ്‍
(4)മുളകുപൊടി - 3/4 ടി സ്പൂണ്‍
(5) ഗരം മസാല - 1 ടി സ്പൂണ്‍
(6) മഞ്ഞള്പ്പൊടി - 1/8 ടി സ്പൂണ്‍
(7)ഉപ്പു- 1 നുള്ള്
പനീർ ചെറിയ ചതുര കഷ്ണങ്ങൾ ആയി നുറുക്കി ഒന്ന് മുതൽ ആറു വരെയുള്ള ചേരുവകൾ ഒരു പേസ്റ്റു പോലെ കുഴച്ചതിൽ ഇട്ടിളക്കി അര മുക്കാൽ മണിക്കൂർ വെക്കുക. ഒരു നോണ്‍ സ്റ്റിച്ക് പാനിൽ 5-6 സ്പൂണ്‍ എന്നാ ചൂടാക്കി അതിൽ ഈ കഷ്ണങ്ങൾ വറുത്തെടുക്കുക.
സവാള- 4 കപ്പ്‌
തക്കാളി - 2 കപ്പ്‌
ജീരകം-1 ടി സ്പൂണ്‍
അണ്ടിപ്പരിപ്പ്-25 എണ്ണം ( കുതിർത്തു വക്കുക)
ഏലക്ക - 10 എണ്ണം ( തൊലി കലഞ്ഞെടുത്തു ഒന്ന് ചതക്കുക )
മുളകുപൊടി - എരുവിന് ആവശ്യമായത്
മല്ലിപ്പൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പ്പൊടി - 1/4 ടി സ്പൂണ്‍
ഗരം മസാല- 1 ടി സ്പൂണ്‍
വെളുത്തുള്ളി ഇഞ്ചി പേസ്ട്‌- 1 1/2 ടി സ്പൂണ്‍
തേങ്ങാപ്പാൽ - 1 കപ്പ്‌
വെള്ളം 1/2 കപ്പ്‌
കസൂരിമെധി - 2 ടേബിൾ സ്പൂണ്‍
മല്ലിയില- അല്പം
ഉപ്പ്- ആവശ്യത്തിന്‌
എണ്ണ - 4 ടി സ്പൂണ്‍
പാനിൽ എണ്ണ ചൂടാകുമ്പോൾ ജീരകം ഇട്ടു പൊട്ടുമ്പോൾ സവാള വഴറ്റി ഏലക്ക ചേർത്ത് ഇളക്കുക. ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക. മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്പ്പോടിയും ചേർത്ത് ഇളക്കി പാകമാകുമ്പോൾ വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേർത്ത് വഴറ്റുക. എല്ലാം യോജിപ്പായാൽ അടുപ്പിൽ നിന്ന് വാങ്ങി കശുവണ്ടിയും ചേർത്ത് മിക്സിയിൽ നല്ല വെണ്ണ പോലെ അരച്ചെടുക്കുക. ഈ അരപ്പിൽ 1/2 കപ്പ്‌ വെള്ളവും ആവശ്യത്തിന്‌ ഉപ്പും ചേർത്ത് തിളപ്പിക്കുക. അതിലേക്കു തേങ്ങാപ്പാലും ഗരം മസാലയും കസൂരിമേധിയും ചേർത്ത് പനീർ കഷ്ണങ്ങൾ ഇടുക. തിളക്കുമ്പോൾ മല്ലിയില ചേർത്ത് തീ കെടുത്തുക.

No comments:

Post a Comment