Monday 24 June 2013

NADAN AVIYAL

തനി നാടന്‍ അവിയല്‍ !

ആവശ്യമുള്ള സാധനങ്ങള്‍
ഇളവന്‍, പടവലങ്ങ, ചെരങ്ങ, വെള്ളരിക്ക, ചേന, ബീന്‌സ്്, കൊത്തമര, അച്ചിങ്ങപയറ്, കാരറ്റ്, മത്തന്, നേന്ത്രക്കായ, മുരിങ്ങാക്കായ, വെണ്ടക്ക. ഇത്രയും സാധനങ്ങള്‍ -100 ഗ്രാം വീതം.
തക്കാളി 250 ഗ്രാം
തേങ്ങ -2 എണ്ണം
പച്ചമുളക് -4
ചുവന്ന ഉള്ളി -10 എണ്ണം
കറിവേപ്പില -2 ഞെട്ട്
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
ഇഞ്ചി -1 കഷ്ണം
ഉപ്പ് -പാകത്തിന്.

തയ്യാറാക്കുന്ന വിധം 
തക്കാളി ഒഴികെയുള്ള എല്ലാ പച്ചക്കറികളും രണ്ടര ഇഞ്ച് നീളത്തില്‍ കനം കുറച്ച് അരിയുക. പാകം ചെയ്യാനുള്ള പാത്രത്തില്‍ ആദ്യം ഇളവന്‍ ഇടുക. പിന്നീട് വെണ്ടക്കയും തക്കാളിയും ഒഴികെ ബാക്കി എല്ലാ കഷ്ണങ്ങളും ഒരുമിച്ചിട്ട് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അടുപ്പത്തുവയ്ക്കുക. മുക്കാല്‍ ഭാഗം വേവാകുമ്പോള്‍ തക്കാളി ഇതിലേക്ക് മുറിച്ചിടുക. അതോടൊപ്പം വെണ്ടക്കയും കറിവേപ്പിലയും ഉപ്പും ചേര്‍ക്ക് ഇളക്കുക. വെന്തു കഴിഞ്ഞാല്‍ നാളികേരം, ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചുചേര്‍ത്ത് ഇറക്കിവയ്ക്കുക. പച്ചവെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കുക.

No comments:

Post a Comment