Sunday 23 June 2013

URULAKIZHANHU BONDA

ഉരുളക്കിഴങ്ങ്‌ ബോണ്ട

ആവശ്യമുള്ള സാധനങ്ങള്‍


ഉരുളക്കിഴങ്ങ്‌ - രണ്ട്‌ കപ്പ്‌ (വേവിച്ച്‌ പൊടിച്ചത്‌)


കടലമാവ്‌ - ഒരു കപ്പ്‌


അരിപ്പൊടി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍


ഉണക്കമുളക്‌ കീറിയത്‌ - നാലെണ്ണം


കടുക്‌ - ഒരു ടീസ്‌പൂണ്‍


ഉഴുന്നുപരിപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍


മുളകുപൊടി - കാല്‍ ടീസ്‌പൂണ്‍


മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍


കായപ്പൊടി - കാല്‍ടീസ്‌പൂണ്‍


ഉപ്പ്‌ - പാകത്തിന്‌


എണ്ണ - ആവശ്യത്തിന്‌


തയാറാക്കുന്നവിധം


ചൂടായ എണ്ണയില്‍ കടുക്‌, ഉണക്കമുളക്‌, ഉഴുന്നുപരിപ്പ്‌, മൂപ്പിക്കുക. ഉരുളക്കിഴങ്ങ്‌, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക. തണുത്തശേഷം ഉരുളകളാക്കുക. അരിപ്പൊടിയും കടലമാവും വെള്ളം ചേര്‍ത്ത്‌ കലക്കുക. കായപ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക. ഉരുളക്കിഴങ്ങിന്റെ ഉരുളകള്‍ ഇതില്‍ മുക്കി വറുത്തെടുക്കുക.

No comments:

Post a Comment