Sunday, 27 July 2014

തലശ്ശേരി ചിക്കന്‍ ബിരിയാണി

തലശ്ശേരി ചിക്കന്‍ ബിരിയാണിയുടെ പാചകക്കുറിപ്പ് 
ചേരുവകള്‍
1. കോഴി ഇറച്ചി- ഒരു കിലോ
2. കൈമ അരി- ഒരു കിലോ
3. നെയ്യ്- 50 ഗ്രാം
4. വനസ്പതി- 150 ഗ്രാം
5. ഉണക്കമുന്തിരി- 20 ഗ്രാം
6. അണ്ടിപ്പരിപ്പ്- 25 ഗ്രാം
7. വെളുത്തുള്ളി- 50 ഗ്രാം
8. പച്ചമുളക്- 50 ഗ്രാം
9. ചെറുനാരങ്ങ- ഒരെണ്ണം
10. തക്കാളി- 300 ഗ്രാം
11. സവാള- 200 ഗ്രാം
12. പുതിനയില- 30 ഗ്രാം
13. മല്ലിച്ചപ്പ്- 20 ഗ്രാം
14. തൈര്- 100 മില്ലി
15. ഗരം മസാല- ഒരു ടീസ്പൂണ്‍
16. ഏലയ്ക്ക- അഞ്ച് ഗ്രാം
17. കറുവപ്പട്ട- അഞ്ച് ഗ്രാം
18. ജാതിക്ക പൊടിച്ചത്- ഒരു നുള്ള്
19. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
20. റോസ് വാട്ടര്‍- അഞ്ച് തുള്ളി
21. ഗ്രാമ്പൂ- അഞ്ച് ഗ്രാം
22. ഇഞ്ചി- 50 ഗ്രാം
23. ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം
മസാല തയ്യാറാക്കാന്‍: പാത്രത്തില്‍ വനസ്പതി ഒഴിച്ച് ചുടാക്കിയതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയിട്ട് ചെറുതായി അരിഞ്ഞ സവാളയും ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം, കഷ്ണങ്ങളാക്കിയ തക്കാളിയും ചേര്‍ത്തിളക്കിയതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് മല്ലിച്ചപ്പും പുതിനയും ചേര്‍ത്ത് കഷ്ണങ്ങളാക്കിയ കോഴിയിറച്ചി, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. കോഴിയിറച്ചി പകുതി വെന്തതിനുശേഷം തൈര്, ഗരംമസാലപ്പൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കി മാറ്റിവെക്കുക.
റൈസ് തയ്യാറാക്കുന്ന വിധം: പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് ഗരംമസാല, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റി ഒന്നരലിറ്റര്‍ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് കഴുകിവെച്ച കൈമഅരിയിട്ട് റോസ് വാട്ടറും ചേര്‍ത്തിളക്കി ദം ചെയ്‌തെടുക്കുക. അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയുടെ മുകളില്‍ പാകമായ റൈസിട്ട് ഒരുമണിക്കൂര്‍ ദം ചെയ്‌തെടുക്കുക.
പാചകം ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു  

ഇന്തപഴം അച്ചാര്‍ :

ഇന്തപഴം അച്ചാര്‍ : 
ആവശ്യമുള്ള സാധനങ്ങള്‍:
ഇന്തപഴം കുരുകളഞ്ഞത് 20 എണ്ണം
പച്ചമുളക് 2 എണ്ണം 
ഇഞ്ചി ചെറിയ കഷ്ണങ്ങളാകിയത് 1/2 സ്പൂണ്‍
വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാകിയത് 1/2 സ്പൂണ്‍
വിനാഗരി 2 സ്പൂണ്‍
പഞ്ചസാര 1/2 സ്പൂണ്‍
മുളക്പൊടി 1 സ്പൂണ്‍
കായം 1/4 സ്പൂണ്‍
ഉലുവ വറുത്ത് പൊടിച്ചത് 1/4 സ്പൂണ്‍
മഞ്ഞള്‍പൊടി കുറച്
ഉപ്പ് ആവശ്യത്തിന്
വെള്ളിച്ചെണ്ണാ 1/2 കപ്പ്‌
കറി വേപ്പില കുറച്
കടുക് 1/2 സ്പൂണ്‍
തയാറാക്കുന്ന വിധം:
ഓരോ ഇന്തപഴം 4 കഷ്ണങ്ങളാക്കുക
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച് ചൂടാക്കുക ഇതിലെക് പച്ചമുളക്, ഇഞ്ചി , കുറച് വെളുത്തുള്ളി , പിന്നെ കറി വേപ്പിലയും ഉപ്പും ഇട്ട് വഴറ്റുക .
ഇതിലെക്ക് ഇന്തപഴം ഇട്ട് ഒരുമിനിറ്റ് വഴറ്റുക . ഇതിലെക്ക് മഞ്ഞള്‍പൊടി, മുളക്പൊടി പിന്നെ ഉലുവ വറുത്ത് പൊടിച്ചത് ഇട്ട് കുറച്ച നേരം വഴറ്റുക
മറ്റൊരു ചട്ടിയില്‍ കുറച് വെള്ളവും വിനാഗരി ചൂടാക്കി , ഇന്തപഴകുട്ടത്തിലെക്ക് ഒഴിക്കുക .
ഇതിലെക്ക് ഉപ്പും , പഞ്ചസാരയും മിക്സ്‌ ചെയുക .
ചൂടാറിയശേഷം ഒരു പാത്രത്തിലെക്ക് ആക്കുക... ഇന്തപഴം അച്ചാര്‍ റെഡി 

Thursday, 24 July 2014

മിക്സ്ചര്‍

മിക്സ്ചര്‍
ചേരുവകള്‍:
കടലമാവ് -അഞ്ച് കപ്പ്
സോഡാപ്പൊടി -ഒരു നുള്ള്
അരിപ്പൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
ഡാല്‍ഡ -കാല്‍ കപ്പ്
ജീരകം -അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് -100 ഗ്രാം
നിലക്കടല (കടലപ്പരിപ്പ്) -കാല്‍ കപ്പ്
മുന്തിരി -മൂന്ന് ടീസ്പൂണ്‍
കായപ്പൊടി -അര സ്പൂണ്‍
വേപ്പില -മൂന്നിതള്‍
മുളകുപൊടി, ഉപ്പ്, വെളിച്ചെണ്ണ -പാകത്തിന്
അവില്‍ -അര കപ്പ്
തയാറാക്കുന്നവിധം:
രണ്ട് കപ്പ് കടലപ്പൊടിയും അര സ്പൂണ്‍ മുളകുപൊടിയും പാകത്തിന് ഉപ്പും അല്‍പം വെള്ളത്തില്‍ കുഴച്ച് നൂല്‍പുട്ടിന്‍െറ അച്ചില്‍ (ഇടിയപ്പത്തിന്‍െറ അച്ച്) നിറച്ച് ഞെക്കി തിളച്ച എണ്ണയില്‍ വറുത്തുകോരുക.
രണ്ട് കപ്പ് കടലമാവും ഒരു നുള്ള് സോഡാപ്പൊടിയും ഡാല്‍ഡയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ കുഴക്കുക. ശേഷം ഇതില്‍ അല്‍പം വെള്ളവുംകൂടി ചേര്‍ത്ത് നന്നായി കുഴച്ച് അയഞ്ഞ പാകത്തിലാക്കിവെക്കണം. ഇത് ഒരു കയിലുകൊണ്ട് കോരി (തുളയുള്ള) അരിപ്പ കയിലിലേക്കൊഴിച്ച് (വെളിച്ചെണ്ണയുടെ മുകളിലേക്കാക്കി വേണം ഒഴിക്കാന്‍) വറുത്തെടുക്കണം. ബാക്കിവരുന്ന കടലമാവും അരിപ്പൊടിയും ഡാല്‍ഡയും ജീരകവും ഉപ്പും നന്നായി വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഈ മാവ് വലിയ തുളയുള്ള ചില്ലിട്ട് ഞെക്കി തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, അവില്‍, നിലക്കടല, കറിവേപ്പില എന്നിവ ഒറ്റക്കൊറ്റക്ക് എണ്ണയില്‍ വറുത്തെടുക്കുക. മിക്സ് ചെയ്യുന്ന വിധം: വലിയ ദ്വാരമുള്ള ചില്ലില്‍ ഞെക്കിപ്പൊരിച്ച മുറുക്ക് ചെറുതായൊന്ന് പൊടിച്ചെടുക്കണം. ബാക്കിയെല്ലാം ഒരുമിച്ചാക്കി മുളകുപൊടിയും കായപ്പൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് കാറ്റ് കടക്കാത്ത ടിന്നിലാക്കി വെക്കുക.

മുറുക്ക്

മുറുക്ക്
ചേരുവകള്‍:
അരിപ്പൊടി -രണ്ട് കപ്പ്
പൊട്ടുകടല പരിപ്പ് -ഒരു കപ്പ്
ഡാല്‍ഡ -ഒരു ടേബ്ള്‍ സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്
എള്ള് -രണ്ടര ടീസ്പൂണ്‍
നല്ലജീരകം -രണ്ട് ടീസ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
കടലപ്പരിപ്പ് (പൊട്ടുകടല) പൊടിച്ചെടുക്കുക. അരിപ്പൊടിയില്‍ ഡാല്‍ഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഇനി കടലപ്പരിപ്പും ബാക്കിയെല്ലാ ചേരുവകളും പൊടിയിലേക്കിട്ട് ഒന്നിച്ചാക്കി യോജിപ്പിച്ചതിലേക്ക് ചൂടുവെള്ളമൊഴിച്ച് നല്ലവണ്ണം കുഴച്ചെടുത്ത് സേവനാഴിയില്‍ മുറുക്കിന്‍െറ ചില്ലിട്ട് ഞെക്കി തിളക്കുന്ന വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക.
ചേരുവകള്‍:
അരിപ്പൊടി -രണ്ട് കപ്പ്
പൊട്ടുകടല പരിപ്പ് -ഒരു കപ്പ്
ഡാല്‍ഡ -ഒരു ടേബ്ള്‍ സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്
എള്ള് -രണ്ടര ടീസ്പൂണ്‍
നല്ലജീരകം -രണ്ട് ടീസ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
കടലപ്പരിപ്പ് (പൊട്ടുകടല) പൊടിച്ചെടുക്കുക. അരിപ്പൊടിയില്‍ ഡാല്‍ഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഇനി കടലപ്പരിപ്പും ബാക്കിയെല്ലാ ചേരുവകളും പൊടിയിലേക്കിട്ട് ഒന്നിച്ചാക്കി യോജിപ്പിച്ചതിലേക്ക് ചൂടുവെള്ളമൊഴിച്ച് നല്ലവണ്ണം കുഴച്ചെടുത്ത് സേവനാഴിയില്‍ മുറുക്കിന്‍െറ ചില്ലിട്ട് ഞെക്കി തിളക്കുന്ന വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക.

Tuesday, 22 July 2014

Chatti pathal / Chatti Pathiri ചട്ടി പത്തിരി malabar dish

Chatti pathal / Chatti Pathiri  malabar dish
     It  is a dish that has layers of chappathi/ pancakes with chicken and egg masala filling………….

For this video, please visit the following link..........
Ingredients:


For the Pathiris:


1. Maida – 1 cup.
2. Salt.
3. Water.


For the filling:


1. Onion – 4 finelly chopped.
2. Ginger – 1 tsp.
3. Garlic – 1 tsp.
4. Curry Leaves.
5. Green chilies – 2 nos.
6. Salt.
7. Coriander Powder – ½  tsp.
8. Chilly Powder – ½  tsp.
9.Turmeric Powder – ¼ tsp.
10.Garam Masala – ½ tsp.
11. Pepper Powder – ½ tsp.
12. Eggs – 8 nos.
13. Chiken – 1 cup boneless, cooked.
14. Oil / Ghee – 1 table spoon.
15. Milk – 1 cup.

Method of Preparation:



1. For the Pathiris/ Chappathi:

1. Mix the flour with water and salt and knead into a dough like that of chappathi. Keep them covered for half an hour.
2. Divide the dough into 5 equal portions. Using a roller pin, roll it out into paper-thin chapathies of uniform size(6 Inches inches diameter) on a dusted flour board.
3.Heat a griddle and cook the chappathis lightly on a tawa. Keep them aside. 

2.For chicken masala: 

1.Heat oil in a pan. Add onion, ginger, garlic, curry leaves, turmeric powder, chilly powder,coriander powder, pepper powder, garam masala and salt. Mix well and allow to cook.
2. Remove half portion of the masala.
3. Add cooked chicken to it and stir well for 5 mins.
4.Now our chiken masala is ready. 

3.For egg masala:

1.Taking remaining half of the masala in to a pan.
2.Add 2 eggs to it and beat well.
3. Now our egg masala is ready.


For the coating and the assembling.


1. For coating, beat the remaining eggs and keep aside.
2. Take a non-stick pan, spread couple of tsps oil or ghee all around(spray the nonstick oil).
3. Take on pathiri, dip it into the milk, again dip into the beaten egg. Keep  this pathiri as the first layer.

4.Using a spoon sprinkle the chicken masalafilling on top of the pathiri.

4. Dip the second chappathi in the milk and egg coating mixture, coat well and place it on top of the filling.
5. Sprinkle the scrambled egg mixture again and repeat this until all the pathiris and the masala is used up and pathiri being the top layer. Pour the remaining egg mixture on top of pathiri so that it drains on all the gaps on sides and form a thin layer on top.
6. Bake in oven for about 15 minutes or until the top of pathiri turns golden.Or you can cook it in non stick saucepan on stove, by placing it in very low flame and then flipping it over carefully and cook on the other side. 

Tharippola / Thari Pola / Semolina Cake Malabar Iftar Dish

Tharippola / Thari Pola / Semolina Cake Malabar Iftar Dish
Tharippola / Thari Pola / Semolina Cake Malabar Iftar Dish
      Thari Pola / Semolina Cake is one of the easiest Iftar Dish from Malabar. Let's see how we can prepare it..
Tharippola / Thari Pola / Semolina Cake Malabar Iftar Dish
Tharippola / Thari Pola / Semolina Cake Malabar Iftar Dish
For video of this recipe, please visit the following link - 
Ingredients: 
  • Egg - 4    no.
  • Semolina / Rava(Sooji) - 100 gms.
  • Ghee -1 tbspn.
  • Sugar - 50 gm
  • Cashew Nuts – 10 nos.
  • Raisins – 10 nos.
  • Cardamom Powder – ½ tsp.
Tharippola / Thari Pola / Semolina Cake Malabar Iftar Dish
Tharippola / Thari Pola / Semolina Cake Malabar Iftar Dish


Method of preparation:
  1. Heat semolina in a pan, and keep it aside.
  2. Beat 4 egg in a blender / food processor. Add sugar and cardamom powder to it, beat it again. Make it fluffy. Transfer semolina to this and mix well.
  3. Heat a sauce pan / pressure cooker. When heated pour ghee, rotate the pan. Pour semolina egg mixture in to it. Cover it, allow it to cook in a very low flame.
  4.  Garnish with cashew nuts and raisins after 3-5 mins.
  5. Cook for half an hour in low flame. ( If you are using pressure cooker, put the lid on the cooker without weight )
  6. The batter will come up when it is cooked. Prick in the middle with a kinfe to check whether it is properly cooked.

മീന്‍ മപ്പാസ്

മീന്‍ മപ്പാസ് എന്നൊക്കെ കേട്ട് വിരണ്ടു പോവണ്ട. നമ്മുടെ നാടന്‍ കൂട്ടുകളൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു കിടിലന്‍ നാടന്‍ വിഭവമാണ് മീന്‍ മപ്പാസ്. കൂട്ട് നോക്കിക്കോളൂ...!!
ചേരുവകള്‍:-
മീന്‍ – അര കിലോ
മുളക് പൊടി -ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ഡിസേര്‍ട്ട് സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉലുവ – രണ്ടു നുള്ള്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ് -പാകത്തിന്
സവാള നീളത്തിലരിഞ്ഞത് -കാല്‍ കപ്പ്
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി – 12 അല്ലി
ഇഞ്ചി അരിഞ്ഞത് – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
കുടമ്പുളി -ആവശ്യത്തിന്
തേങ്ങാപ്പാല്‍ – അരക്കപ്പ്
തയ്യാറാക്കുന്ന വിധം:-
മീന്‍ മുറിച്ച് കഴുകി ചെറിയ കഷണങ്ങളാക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ അല്പം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇനി ഒരു ചട്ടി വച്ച് എണ്ണ ചൂടാക്കാം. എണ്ണ ചൂടാകുമ്പോള്‍ കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.
ഇതില്‍ അരിഞ്ഞുവച്ച സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും ഇട്ട് വഴറ്റുക. കുതിര്‍ത്ത പൊടികളും ചേര്‍ത്ത് വഴറ്റണം. കുടമ്പുളിയും വെള്ളവും ചേര്‍ത്ത് തിളച്ചു തുടങ്ങുമ്പോള്‍ മീന്‍ കഷണങ്ങളും കറിവേപ്പിലയും ചേര്‍ക്കുക.
ഉപ്പ് ചേര്‍ത്ത് കറി നന്നായി വഴറ്റുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് പാത്രം ചുറ്റിച്ചുവയ്ക്കുക. കുറുകി വരുമ്പോള്‍ വാങ്ങിവെച്ചു ഉപയോഗിക്കാം...! 

Tuesday, 15 July 2014

. rava, egg steam pudding.

Rava.4spon
Milk..2gls
Sugar.
Egg..3
Cocnut.1cup
Rava.sugar.milk mixwell nd boil .stirr well..cocunt make paste thn mix it wth egg..thn mix it rava milk.allw to cool.thn tke anther dish .to past sm ghee.nd sugar make caramel..nd put nuts kisms.thn pour the rava mixtur..yhn cook it by steam..dobl boilng.   .Special rava, egg steam pudding..

Monday, 14 July 2014

രസ്മലായ്

രസ്മലായ്
**************
ചേരുവകള്‍
*****************
പാല്‍ - 2 ltr
പഞ്ചസാര – ഒന്നര കപ്പ്‌
ഏലയ്ക പൊടി- 1 tspn
നാരങ്ങ നീര് – 2 tbspn
വെള്ളം -6 കപ്പ്‌
ബദാം ,പിസ്ത ഇവ അലങ്കരിക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന രീതി
*******************************
പനീര്‍തയ്യാറാക്കാനായി ഒരു ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക.പാല് തിളച്ചു വരുമ്പോള്‍ നാരങ്ങ നീരിനൊപ്പം അല്പം വെള്ളവും (1 tbspn) ചേര്‍ത്ത് ലയിപ്പിച്ച ശേഷം കുറച്ചായി തിളയ്ക്കുന്ന പാലിലെക്ക് ചേര്‍ത്ത് ഇളക്കുക.വെള്ളവും പനീറും വെവ്വേറെ ആയതിനു ശേഷം ഒരു കോട്ടന്‍ തുണിയിലേക്ക് അരിച്ചു മാറ്റുക.വെള്ളം മുഴുവന്‍ വാര്‍ന്നു പോകുന്നത് വരെ പനീര്‍ തുണിയില്‍ തന്നെ വയ്ക്കുക.
ഇനി പനീര്‍ ഉപയോഗിച്ച് രസഗുള തയ്യാറാക്കണം.അതിനായി ഒരു പാത്രത്തില്‍ ആറു കപ്പ്‌ വെള്ളത്തില്‍ ഒരു കപ്പ്‌ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക.ഒപ്പം തന്നെ അര tspn ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക.ഇനി തയ്യാറാക്കി വച്ച പനീര്‍ കൈ കൊണ്ട് നന്നായി ഉരുട്ടിയെടുക്കാന്‍ പാകത്തിന് കുഴച്ചെടുക്കുക.ഇനി പനീര്‍ ഒരു നെല്ലിക്ക വലിപ്പതിലെടുത്ത്ക ഉരുട്ടിയെടുത്ത ശേഷം ഇഡ്ഡലിയുടെ ആകൃതി കിട്ടുന്ന രീതിയില്‍ ചെറുതായി പ്രസ്സ് ചെയ്തെടുക്കുക.പനീര്‍ എല്ലാം ഇങ്ങനെ ചെയ്തു വച്ച ശേഷം നന്നായി തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇട്ട് അടച്ചു വച്ച് വേവിക്കുക.ഏകദേശം 15-20 മിനിറ്റ് കൊണ്ട് രസഗുള വെന്തു വരും.വെന്തു വരുമ്പോള്‍ ഓരോ രസഗുളയും ഇരട്ടി വലിപ്പമാകും.ഇനി ഇവ കണ്ണാപ്പ ഉപയോഗിച്ച് കോരി മാറ്റി വയ്ക്കുക.
റബടി (പാലുപയോഗിച്ചു തയ്യാറാക്കുന്ന സിറപ്പ്)തയ്യാറാക്കാനായി ഒരു ലിറ്റര്‍ പാല്‍ തിളപ്പിച്ച്‌ കുറുക്കി അര ലിറ്റര്‍ ആക്കിയെടുക്കുക.ഇതിലേക്ക് അര കപ്പ്‌ പഞ്ചസാരയും അര tspn ഏലയ്ക്കപൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക.
ആദ്യം തയ്യാറാക്കി വച്ച രസഗുള ഓരോന്നും കയ്യിലെടുത്ത്പതിയെ അമര്‍ത്തി ഉള്ളിലെ വെള്ളം കളഞ്ഞ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം റബടി മീതെ ഒഴിക്കുക. റബടി രസഗുളയ്ക്കുള്ളിലെക്ക് പിടിച്ച ശേഷം ബദാം പിസ്ത ഇവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.സ്വാദിഷ്ടമായ രസ്മലായ് തയ്യാര്‍.

Thursday, 10 July 2014

വാനില ഐസ്ക്രീം:

ചേരുവകള്‍
പാല്‍ - രണ്ടു കപ്പു.
പഞ്ചസാര പൊടിച്ചത് - കാല്‍ കപ്പു.
കോണ്‍ ഫ്ലവര്‍ - ഒരു വലിയ സ്പൂണ്‍.
മുട്ട - രണ്ടു.
ക്രീം - അര കപ്പു.
വാനില എസ്സന്‍സ് - അര ചെറിയ സ്പൂണ്‍.
തയ്യാറാക്കുന്ന വിധം

മുട്ടയുടെ ഉണ്ണി അടിച്ചതും കോണ്‍ ഫ്ലവര്‍ ,പഞ്ചസാര, എന്നിവയും കുറച്ചു പാലില്‍ കലക്കണം.ബാക്കി പാല്‍ ഈ മിശ്രിതത്തില്‍ ചേര്‍ത്ത് ആ പാത്രത്തോടെ അടുപ്പില്‍ തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഇറക്കി വച്ച് നന്നായി ഇളക്കി കുറുക്കി കസ്ടര്ട് തയ്യാറാക്കുക.(ഡബിള്‍ ബോയിലിംഗ് രീതിയില്‍.)

അടുപ്പില്‍ നിന്നും വാങ്ങി ,എസ്സന്‍സ് ചേര്‍ക്കണം.ഈ കൂട്ട് ചൂടാറാന്‍ വയ്ക്കണം.ക്രീം നന്നായി അടിച്ചു ഈ കൂട്ടില്‍ ചേര്‍ക്കണം.മുട്ടയുടെ വെള്ള പതപ്പിച്ചു ,പതയടങ്ങാതെ ഈ കൂട്ടില്‍ യോജിപ്പിക്കണം.ഫ്രീസറില്‍ വച്ച് പകുതി സെറ്റ് ചെയ്യുമ്പോള്‍ ,വീണ്ടും പുറത്തെടുത്തു ഒന്നൂടെ എഗ്ഗ് ബീറ്റര്‍ കൊണ്ട് അടിക്കണം. വീണ്ടും ഫ്രീസറില്‍ വച്ച് സെറ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കാം.

ഐസ്ക്രീം 2:

ചേരുവകള്

പാല് ക്രീം (പാല് പാട മതിയാവും ) – 175 ഗ്രാം
പാല് - 620 ഗ്രാം
പഞ്ചസാര – 150 ഗ്രാം
മുട്ടയുടെ വെള്ളക്കരു - 2 മുട്ടയുടേത്
കളര്,ഫ്ലേവര് - ഇഷ്ടമുള്ളത്


തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില് പാലും ക്രീമും ചേര്‍ത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക.പഞ്ചസാര ചേര്‍ത്തു ഇളക്കുക..ആവി വരാന് തുടങ്ങിയാല് മുട്ടയുടെ വെള്ളക്കരു ചേര്ത്തു നന്നായി ഇളക്കുക. അതിനു ശേഷം അടുപ്പില് നിന്നും വാങ്ങി കളര് ആവശ്യമെങ്കില് ചേര്‍ത്ത് ഒരു മിക്സിയില് ഇട്ട് ഒന്നു അടിച്ചെടുക്കുക.അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില് വെച്ചു തണുക്കുവാന് അനുവദിക്കുക.4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്.ഈ മിക്സ് ഒന്നു കൂടി മിക്സിയില് ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്ര്രീസറില് വെച്ചു തണുപ്പിക്കുക. ഒന്നു രണ്ടു മണിക്കൂര് കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.ഈ
ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും

ഐസ്ക്രീം 1:

ചേരുവകള്‍
മുട്ട – 3
പാല്‍ – ½ ലിറ്റര്‍
പഞ്ചസാര – 1 കപ്പ്
കോണ്‍ഫ്ലവര്‍ – 1 സ്പൂണ്‍
ജലാറ്റിന്‍ – 1 സ്പൂണ്‍
എസ്സന്‍സ് – ¼ സ്പൂണ്‍
ചെറി – 1 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

മുട്ട ഉടച്ചു വെള്ളക്കരുവും മഞ്ഞ കരുവും വെവ്വേറേ പാത്രത്തിലാക്കുക. മഞ്ഞക്കരു നന്നായി പതപ്പിക്കുക.ഇതിലേക്ക് പാല്‍,പഞ്ചസാര,കോണ്‍ഫ്ലവര്‍,എസ്സന്‍സ് ഇവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചെറുതീയില്‍ നന്നായി കുറുക്കുക.വെള്ളത്തില്‍ ലയിപിച്ച ജലാറ്റിന്‍ തിളച്ച വെള്ളത്തില്‍ പാത്രം മുക്കി കുറഞ്ഞ തീയില്‍ ഉരുക്കുക.ഇതു നേരത്തെ തയ്യാറാക്കിയ കൂട്ടില്‍ ചേര്‍ത്തു യോജിപ്പിക്ക്കണം..ഫ്ര്രീസറില്‍ വെച്ചു പാതി സെറ്റാവുമ്പോള്‍ മിക്സിയില്‍ ഒന്നടിക്കുക.ഇതിലേക്കു മുട്ടയുടെ വെള്ള പതപ്പിച്ചത് ചേര്‍ത്തു നന്നായി ഇളക്കി വീണ്ടും ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക...പാകമായാല്‍ ചെറി മുറിച്ചതു ഉപയോഗിച്ചു അലങ്കരിക്കുക..

സ്‌പോഞ്ച് കേക്ക്


തയ്യാറാക്കുന്നതിന്
മുട്ട രണ്ടെണ്ണം
പഞ്ചസാര 100 ഗ്രാം
ധാന്യപ്പൊടി 100 ഗ്രാം
വാനില എസന്‍സ് അല്‍പം

മുട്ടയും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. അതിലേക്ക് ധാന്യപ്പൊടിയും വാനില എസന്‍സും ചേര്‍ക്കുക. ഇത് ഒരു മോള്‍ഡില്‍ ഒഴിച്ച് 180 ഡിഗ്രിയില്‍ 25 മിനിട്ട് ബേക്ക് ചെയ്യുക

ബദാം ഹല്‍വ

ആവശ്യമുള്ള സാധനങ്ങള്‍
ബദാം വെള്ളത്തിലിട്ട് കുതിര്‍ത്തത് -1 കപ്പ്
പഞ്ചസാര -1കപ്പ്
പാല്‍ -അരകപ്പ്
നെയ്യ് -1/2 കപ്പ്

തയ്യാറാക്കുന്ന വിധം
ചൂടുവെള്ളത്തില്‍ ബദാം ഒരുമണിക്കൂര്‍ ഇടുക. ഒരു മണിക്കൂറിന് ശേഷം പുറത്തെടുത്ത് തൊലികളയുക. ഈര്‍പ്പം മുഴുവനായും തുടച്ച് കളയുക. തൊലികളഞ്ഞ ബദാമില്‍ പാല്‍ ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. പഞ്ചസാര അടുപ്പില്‍ വച്ച് പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇത് ചെറുതായി കട്ടി കൂടിത്തുടങ്ങുമ്പോള്‍ എലയ്ക്കാപ്പൊടിയും അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. അല്‍പം കഴിയുമ്പോള്‍ നെയ്യും ചേര്‍ത്ത് നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കക. കട്ടിയാകുമ്പോള്‍ വാങ്ങിവയ്ക്കാം, തണുത്തതിനുശേഷം ഇഷ്ടമുള്ള രീതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.
 —

പൊട്ടറ്റോ ബ്രഡ് ഫിംഗേര്‍സ്

ആവശ്യമുള്ളവ
ഉരുളക്കിഴങ്ങ്- 4 എണ്ണം
മുളക് പൊടി- 1 സ്പൂണ്‍
ഉള്ളി- 1 എണ്ണം
തക്കാളി- 1 എണ്ണം
പച്ച മുളക്- 1 എണ്ണം
ചീസ്- 5 സ്പൂണ്‍
ബ്രഡ് സ്ലൈസ്- 8 എണ്ണം
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ആവശ്യത്തിന്.
തക്കാളി സോസ്- ആവശ്യത്തിന്.

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടയ്ക്കുക. ഉള്ളി, പച്ചമുളക്, തക്കാളി എന്നിവ നന്നായി അരിഞ്ഞെടുക്കണം. ഇവ ഉപ്പ്, കുരുമുളക് പൊടി, തക്കാളി സോസ് എന്നിവയുമായി നന്നായി യോജിപ്പിക്കുക. ഇത് ഒരു വലിയപാത്രത്തിലേക്ക് പകര്‍ന്ന് ഉടച്ച ഉരുളക്കിഴങ്ങുമായും യോജിപ്പിക്കുക. ഈ മിശ്രിതം ബ്രഡ് സ്ലൈസുകളില്‍ പുരട്ടുക. ഇനി ബ്രഡ് സ്ലൈസുകള്‍ അവനില്‍ അഞ്ച് മിനിറ്റ് ഗ്രില്‍ ചെയ്യാം. ശേഷം ഓരോ സ്ലൈസും നീളത്തില്‍ മുറിച്ച് വച്ച് ചൂടോടെ സേര്‍വ് ചെയ്യുക.

ഓട്‌സ് വെജിറ്റബിള്‍ പഫ് (2 എണ്ണം)

ഓട്‌സ് രണ്ട് ടേബിള്‍ സ്പൂണ്‍
ചോറ് രണ്ട് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ലവര്‍ രണ്ട് ടേബിള്‍ സ്പൂണ്‍
ചെറുതായി നുറുക്കിയ ബീന്‍സ് അഞ്ച് എണ്ണം
വറ്റല്‍ മുളക് ഒന്ന്
സവാള ഒന്ന്
ചുവന്നുള്ളി രണ്ട്
കാരറ്റ് ഉരച്ചത് അര
വേവിച്ചുടച്ച ഉരുളക്കിഴങ്ങ് രണ്ട്
ഉപ്പ് ആവശ്യത്തിന്
റൊട്ടിപ്പൊടി അര കപ്പ്

റൊട്ടിപ്പൊടി ഒഴികെയുള്ളവ കലര്‍ത്തി കുഴച്ച് ഉരുളകളാക്കുക. കൈപ്പത്തിയില്‍ പരത്തി, ഇരുവശവും ബ്രെഡ് പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക

ഓട്‌സ് കട്‌ലറ്റ്

ഓട്‌സ് അര കപ്പ്
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് ഒന്ന്
റസ്‌ക് പൊടിച്ചത് അര കപ്പ്
പനീര്‍ ഉരച്ചത് കാല്‍ കപ്പ്
മുളകുപൊടി അര ടീസ്പൂണ്‍
ആംചൂര്‍ പൊടി കാല്‍ ടീസ്പൂണ്‍
ചെറുതായി നുറുക്കിയ മല്ലിയില രണ്ട് ടേബിള്‍ സ്പൂണ്‍
കാരറ്റ് ഉരച്ചത് രണ്ട് ടേബിള്‍ സ്പൂണ്‍
നാരങ്ങനീര് കാല്‍ ടീസ്പൂണ്‍
മൈദ രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

എല്ലാ ചേരുവകളും കലര്‍ത്തി ഉരുളകള്‍ തയ്യാറാക്കുക. ഓവല്‍ ഷേപ്പിലാക്കി റൊട്ടിപ്പൊടിയില്‍ പുരട്ടി 20 മിനുട്ട് ഗ്രില്‍ ചെയ്‌തോ വറുത്തോ പാകപ്പെടുത്താം

ഓട്‌സ് മഫിന്‍സ് (12 എണ്ണം)

ഗോതമ്പുമാവ് ഒന്നര കപ്പ്
മൈദ ഒന്നര കപ്പ്
പൊടിച്ച ഓട്‌സ് ഒന്നേകാല്‍ കപ്പ്
പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍
ജാതിക്ക പൊടിച്ചത് അര ടീസ്പൂണ്‍
ബേക്കിങ് പൗഡര്‍ രണ്ടര ടീസ്പൂണ്‍
ആപ്പിള്‍ വേവിച്ചത് രണ്ട്
ചൂടാക്കിയ ആപ്പിള്‍ ജൂസ് രണ്ട് ടേബിള്‍ സ്പൂണ്‍
ഉണക്കപഴക്കഷണങ്ങള്‍ കാല്‍ കപ്പ്

1. ഓവന്‍ 325 ഡിഗ്രി എ ചൂടാക്കുക.
2. മാവുകള്‍ ആദ്യം കലര്‍ത്തുക. അതിനുശേഷം മറ്റു ചേരുവകള്‍ ചേര്‍ക്കുക. നന്നായി കലര്‍ത്തുക.
3. വേവിച്ച ആപ്പിള്‍ ചെറു കഷണങ്ങളാക്കി ഈ കൂട്ടില്‍ കലര്‍ത്തുക.
4. മിശ്രിതത്തിനു നടുവേ കുഴിക്കുക.
5. ഈ കുഴിയിലേക്ക് ആപ്പിള്‍ ജ്യൂസ് കൂടി ചേര്‍ത്ത് സാവധാനത്തില്‍ മിശ്രിതവുമായി കലര്‍ത്തുക.
6. മഫിന്‍ ടിന്നുകളില്‍ പേപ്പര്‍ ലൈനര്‍ വെച്ചതിനുശേഷം മിശ്രിതം പകര്‍ന്ന് 25 മിനുട്ട് ബേക്ക് ചെയ്യുക.

ചിക്കൻ മജ്ബൂസ്


ചേരുവകൾ
1. ചിക്കന്‍ -500 ഗ്രാം
ഏലക്ക — 5 എണ്ണം
ഗ്രാമ്പൂ — 5 എണ്ണം
കുരുമുളക് —ഒരു സ്പൂണ്‍
കറുവപ്പട്ട –2 എണ്ണം
മഞ്ഞള്‍പ്പൊടി –അര ടീസ്പൂണ്‍
ടൊമാറ്റോ പേസ്റ്റ് –ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം —4 കപ്പ്‌2. റിഫൈന്‍ഡ് ഓയില്‍
സവാള —– രണ്ട്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് –ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി –ഒന്ന്3. ബാസ്മതി റൈസ് – 2 കപ്പ്‌
മല്ലിയില, ഉപ്പ് —ആവശ്യത്തിനു4. മുളകുപൊടി -അര ടീ സ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഗരംമാസാലപോടി ..കാല്‍ ടീസ്പൂണ്‍ഒരു കുക്കറില്‍ ഒന്നാമത്തെ ചേരുവകള്‍ ഉപ്പും ചേര്‍ത്തു വേവിച്ചു ചിക്കന്‍ കഷണങ്ങള്‍ മാറ്റി വയ്ക്കുക. ഈ ചിക്കന്‍ കഷണങ്ങളില്‍ നാലാമത്തെ ചേരുവകള്‍ ഇത്തിരി ഉപ്പും ചേര്‍ത്തു തിരുമ്മി വയ്ക്കുക
ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്തു ക്രമത്തില്‍ വഴറ്റുക .ഇതിലേക്ക് ചിക്കന്‍ വെന്ത വെള്ളം ചേര്‍ക്കുക .തിളച്ചാല്‍ കഴുകി വൃത്തിയാക്കിയ അരിയും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്തു (ചിക്കന്‍ വേകാന്‍ ഉപ്പു ചേര്‍ത്തിരുന്നു) ചെറുതീയില്‍ പാത്രം അടച്ചു ഇടക്കിളക്കി വേവിക്കുക .ശേഷം മല്ലിയില ചേര്‍ക്കാം

ഒരു പാന്‍ ചൂടായാല്‍ രണ്ട്സ്പൂണ്‍ എണ്ണ ഒഴിച്ചു ,വേവിച്ചു വച്ച ചിക്കന്‍ അതിലേക്കിട്ടു ചെറുതായി മൊരിച്ചെടുത്തു വെന്ത ചോറിലേക്ക്‌ ചേര്‍ത്തു ഇളക്കുക .ആവശ്യമെങ്കില്‍ കാഷ്യൂ കിസ്മിസ് എന്നിവ നെയ്യില്‍ വറുത്തു ചേര്‍ക്കാം

കോഴി നിറച്ചു പൊരിച്ചത്:

കോഴി കഴുകി വൃത്തിയാക്കിയത് ഒന്ന് ( അര കിലോ)
കോഴി മുട്ട 3
സവാള ഒന്ന്
പച്ചമുളക് 2
കറിവേപ്പില രണ്ടു കതിര്‍പ്പ്
എണ്ണ ആവശ്യത്തിന്‌
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
വെളുത്തുള്ളിയുടെ നീര് നാല് അല്ലിയുടെ
ഇഞ്ചി നീര് ഒരു കഷണത്തിന്റെ
ചെറുനാരങ്ങ നീര് പകുതി ചെറു നാരങ്ങയുടെ
ഉപ്പ് പാകത്തിന്
അരിപൊടി ഒരു ടേബിള്‍ സ്പൂണ്‍
സവാള 3
അണ്ടി പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍
കിസ്മിസ് ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കോഴി നല്ല പോലെ കഴുകി വൃത്തിയാക്കി അടിവയര്‍ കീറി വെക്കുക. രണ്ടു കോഴിമുട്ട പുഴുങ്ങി തൊണ്ടു പൊളിച്ചു കോഴിയുടെ അടിവയറ്റില്‍ കയറ്റി വെക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ വഴറ്റിയെടുക്കുക. വഴറ്റിയ ചേരുവകള്‍ കോഴിയുടെ വയറിനുള്ളിലേക്ക് വക്കുക. പിന്നീട് കോഴിയുടെ രണ്ടു കാലുകളും ഉള്ളിലേക്ക് പിണച്ചു വെക്കുക. 7 -12 വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി കുഴമ്പ് പരുവത്തിലാക്കുക., ഈ കൂട്ടിലേക്ക് അരിപ്പൊടിയും ഒരു മുട്ട പൊട്ടിച്ചതും ചേര്‍ത്തിളക്കി കോഴിയുടെ പുറത്തു നല്ലവണ്ണം പുരട്ടി ഒരു മണിക്കൂര്‍ നേരം വെക്കുക. വെളിച്ചെണ്ണ നല്ലവണ്ണം ചൂടാക്കി കോഴി അതിലിട്ട് ചുവപ്പ് നിറം ആകുന്നതുവരെ പൊരിക്കുക. പിന്നീട് അടുപ്പില്‍ നിന്നും ഇറക്കി വെക്കുക. കനം കുറഞ്ഞു അരിഞ്ഞ സവാള എണ്ണയില്‍ വറുത്തെടുത്ത അണ്ടിപരിപ്പും കിസ്മിസും പൊരിച്ച കോഴിയുടെ മേലെ വിതറിയിടുക

ഷവര്‍മ Shawarma


ഷവര്‍മ ഫാസ്റ്റ് ഫുഡ്‌ വിഭാഗത്തില്‍ പെടുത്താവുന്ന ഈ വിഭവം, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കുപുറമേ യൂറോപ്പിലും,അമേരിക്കയിലും ഇപ്പോള്‍,വ്യാപകമായി നമ്മുടെ നാട്ടിലും ഉപയോഗിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പേരുകളിലാണ് ഷവര്‍മ കാണപ്പെടുന്നത്. ആട്,ചെമ്മരിയാട്, കോഴി,ബീഫ്,ടര്‍ക്കികോഴി എന്നിവയില്‍ ഏതെങ്കിലും ഒന്നിന്ടെ മാംസമോ,ചിലപ്പോള്‍ ഒന്നിലധികം മാംസമിശ്രിതമോ ഷവര്‍മയില്‍ ഉപയോഗിച്ച് വരുന്നു. ഇവിടെ നമ്മള്‍ തയ്യാറാക്കാന്‍ പോകുന്നത്
ചിക്കന്‍ ഷവര്‍മ ആണ്. 4 മുതല്‍ 8 പേര്‍ക്ക് വരെ കഴിക്കാനുള്ള ‘ഷവര്‍മ’ നമ്മള്‍ പാചകം ചെയ്യാന്‍ പോവുകയാണ്.

ആവശ്യമുള്ള സാധനങ്ങള്‍:

1. Skinless Chicken (leg / breast) 2 kg .
2 .Yogurt – 1 കപ്പ്‌.
3 . വിനാഗിരി – 1/4 കപ്പ്‌.
4 . വെളുത്തുള്ളി ചതച്ചത്, 1 മുഴുവനായും.
5 . കുരുമുളക് പൊടി – 1 ടീസ്പൂണ്‍.
6 . ഉപ്പ് 1/2 ടീ സ്പൂണ്‍.
7 . ഏലക്കായ പൊടിച്ചത്- 3 എണ്ണം.
8 . Allspice – പൊടിച്ചത് 1 ടീ സ്പൂണ്‍.
9 . ചെറുനാരങ്ങ നീര്‍ – 1 എണ്ണത്തിന്ടെ .

Sauce തയ്യാറാക്കാന്‍:

10 . എള്ള് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയത്(tahini) 1 കപ്പ്‌.
11 . വെളുത്തുള്ളി ചതച്ചത് 2 എണ്ണം മുഴുവനായും.
12 . ചെറുനാരങ്ങ നീര് 1/4 കപ്പ്‌.
13 . Yogurt – 2 ടേബിള്‍ സ്പൂണ്‍.

Pita (ഖുബ്ബൂസ്) നിറക്കുന്നതിന്:

14 . Pita bread (ഖുബ്ബൂസ്) ചെറുത്‌, 12 എണ്ണം(ആളുടെ എണ്ണത്തിനനുസരിച്ച്)
15 . കക്കിരി ,കനം കുറച്ച് അരിഞ്ഞത് 1 കപ്പ്‌.
16 . സവാള കനം കുറച്ച് അരിഞ്ഞത് 1/2 കപ്പ്‌.
17 . തക്കാളി അരിഞ്ഞത് 1 കപ്പ്‌.
18 . മല്ലിയില ചെറുതായി അരിഞ്ഞത്, 1/2 കപ്പ്‌.

തയ്യാറാക്കുന്ന വിധം:

1 ) 2 മുതല്‍ 9 വരെയുള്ളതെല്ലാം ഒരു ഗ്ലാസ്‌ പാത്രത്തിലെടുത്തു നന്നായി കൂട്ടികലര്‍ത്തി വെക്കുക.(marinade തയ്യാറാക്കുക) വരണ്ടിരിക്കുകയാണെങ്കില്‍ ഒലിവ് ഓയില്‍/1 ടേബിള്‍ സ്പൂണ്‍ Ghee ചേര്‍ക്കുക.
2 ) ചിക്കന്‍ ചേര്‍ത്തു നന്നായി കവര്‍ ചെയ്തതിനു ശേഷം ഫ്രിഡ്ജില്‍ വെക്കുക (8 മണിക്കൂര്‍/ഒരു രാത്രി)
3 ) ഒരു വലിയ sauce പാനില്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത ചിക്കന്‍ മീഡിയം ചൂടില്‍ ഏതാണ്ട് 45 മിനിറ്റ് വേവിക്കുക. പൊടിഞ്ഞു പോകാതെ ഇടക്ക് മറിച്ചിടുകയും വേണം. ചിക്കന്‍ ഡ്രൈ ആവുന്നു എന്ന് തോന്നിയാല്‍ അല്‍പം വെള്ളം ആവശ്യത്തിനു ഒഴിച്ചുകൊടുക്കുക .
( ഓവനില്‍ ആണ്‌ പാചകം എങ്കില്‍- ഓവന്‍ 175 ഡിഗ്രിയില്‍ സെറ്റ് ചെയ്യുക. പരന്ന ഓവന്‍ പ്രൂഫ്‌ പാത്രത്തില്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത ചിക്കന്‍ നിരത്തി വെച്ച് കവര്‍ ചെയ്തതിനു ശേഷം ഓവനില്‍ വെക്കുക. 30 മിനിറ്റ് വരെ bake ചെയ്യുക. പിന്നീട്,മറ്റൊരു പരന്ന sauce പാനില്‍ ഇതെടുത്തു 5 മുതല്‍ 10 മിനിറ്റ് വരെ ചിക്കന്‍ പുറമേ ബ്രൌണ്‍ നിറമാകുന്നതുവരെ തുറന്നു വെച്ച് വേവിക്കുക. ഇടയ്ക്കൊന്ന് ഇളക്കുകയും വേണം)
4 ) ചിക്കന്‍ തയ്യാറാക്കുമ്പോള്‍ തന്നെ sauce ഉം തയ്യാറാക്കാം. 10 മുതല്‍ 13 വരെയുള്ള സാധനങ്ങള്‍ നന്നായി ഇളക്കി മാറ്റിവെക്കുക. Sauce തയ്യാര്‍.
5 ) 15 മുതല്‍ 18 വരെയുള്ള സാധനങ്ങള്‍ ഒരു സ്ഫടിക പാത്രത്തിലെടുത്തു നന്നായി ഇളക്കുക. വേണമെങ്കില്‍, ഒരു വ്യത്യസ്ഥതക്ക് ഉചിതമെന്ന് തോന്നുന്ന വെജിടബിള്സ് ചേര്‍ക്കാം..(കാപ്സികം etc)
6 ) വേവിച്ച ചിക്കന്‍ കനം കുറച്ചു അരിഞ്ഞെടുക്കുക.
7 ) ഓരോ pita ബ്രഡ് (ഖുബ്ബൂസ്സിനും) നും മുകളിലും, ചിക്കന്‍ അതിനു ചുറ്റും തയാറാക്കിയ vegetables എന്നിവ ബ്രെഡ്‌ ന്ടെ വലിപ്പത്തിനനുസരിച്ച് ചേര്‍ക്കുക. Sauce ആവശ്യത്തിനു ചേര്‍ക്കുക.
8 ) പുറത്ത് തൂവിപ്പോവാത്ത വിധത്തില്‍ ഇത് റോള്‍ ചെയ്യുക.
ഷവര്‍മ തയ്യാര്‍!!
NB: നമ്മുടെ ഫാസ്റ്റ് ഫുഡ്‌ ഷോപ്പിലും മറ്റും കാണുന്ന, ഗ്രില്ലില്‍ കുത്തനെ നിര്‍ത്തിയ, ഒന്നിന് മുകളില്‍ ഒന്നായി വെച്ച് അരിഞ്ഞെടുക്കുന്ന അതേ ഷവര്‍മ തന്നെയാണിത്. ഒരു വ്യത്യാസം, അത് grill / broil ചെയ്യുന്നു. ഇവിടെ നമ്മള്‍ സാധാരണ പോലെ വേവിക്കുന്നു. നമുക്ക് വീടുകളില്‍ ഉണ്ടാക്കുവാന്‍ എളുപ്പം ഇതാണല്ലോ

കറുത്ത ഹല്‍വ:


ചേരുവകള്‍:
1. ഗോതമ്പ് – 1 കിലോ
2. തേങ്ങ തിരുമിയത് -1 കിലോ
3. ശര്‍ക്കറ -3 കിലോ
4. നെയ്യ് കട്ടിയായിട്ടുള്ളത് -ഒരു കപ്പ്
5. വനസ്പതി – ഒരു കപ്പ്
6. കശുവണ്ടി ചെറുതായി അരിഞ്ഞത് – കാല്‍കിലോ
7. ഏലയ്ക്ക തരിയില്ലാതെ പൊടിച്ചത് – 2 വലിയ സ്പൂണ്‍.

പാകം ചെയ്യുന്ന വിധം:-
ഗോതമ്പ് രണ്ടു ദിവസം കുതിര്‍ത്തു വെയ്ക്കണം. പുളിച്ചു പോകാതിരിക്കാന്‍ രാവിലെയും രാത്രിയിലും വെള്ളം മാറ്റി കുതിര്‍ത്തു വെയ്ക്കണം. മൂന്നാം ദിവസം ഈ ഗോതമ്പ് നന്നായി ആട്ടിയെടുക്കണം. ഈ ഗോതമ്പുമാവ് ഒരു തോര്‍ത്തില്‍ കെട്ടി അരിച്ചെടുക്കണം. അരിച്ചെടുക്കുന്ന മാവിന്റെ കട്ടി ഉപേക്ഷിക്കണം. ബാക്കിവരുന്ന മാവ് ഒരു പാത്രത്തില്‍ അനക്കാതെ വയ്ക്കണം. രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ മാവ് തെളിഞ്ഞ് വെള്ളം മുകളില്‍ വരും. വെള്ളം ഊറ്റിക്കളഞ്ഞശേഷം വീണ്ടും വെള്ളമൊഴിക്കുക.

ശര്‍ക്കര പത്തു കപ്പ് വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക. തേങ്ങാപ്പാലും പത്തു കപ്പ് വെള്ളതില്‍ പിഴിഞ്ഞെടുക്കണം.

വലിയ ഉരുളിയില്‍ ആദ്യം കലക്കി വെച്ച ഗോതമ്പുമാവും പിന്നീട് ശര്‍ക്കരയും അതിനുശേഷം തേങ്ങാപ്പാലും കുറച്ചു വീതം ചേര്‍ക്കുക. നന്നായി ഇളക്കിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം രണ്ടരമണിക്കൂര്‍ നല്ല ചൂടില്‍ ഇളക്കി കഴിയുമ്പോള്‍ ഇതു കുഴമ്പു രൂപത്തിലാവും. ഇതിലേക്ക് നെയ്യ് കുറച്ചുവീതം ചേര്‍ക്കുക. വീണ്ടും ഇളക്കി കുഴമ്പുരൂപം കട്ടിപിടിക്കാന്‍ തുടങ്ങുമ്പോള്‍ വനസ്പതി ചേര്‍ക്കാം. നല്ല കട്ടി രൂപത്തില്‍ ആവുമ്പോള്‍ തീ പിരിച്ച് കനലില്‍ ഇടുക. ഈ സമയത്തു കശുവണ്ടിയും ഏലയ്ക്കാപൊടിയും ചേര്‍ത്തു വീണ്ടും ഇളക്കുക.

കുഴമ്പു രൂപത്തിലായ മിശ്രിതം അച്ചു പാത്രങ്ങളില്‍ ഒഴിച്ചുവെയ്ക്കുക. അച്ചുപാത്രങ്ങളില്‍ മിശ്രിതം ഒഴിക്കുമ്പോള്‍ നന്നായി അമര്‍ത്തി വയ്ക്കണം. 12 മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കാം. മൂന്നുകിലോ ശര്‍ക്കരയ്ക്കു പകരം രണ്ടരകിലോ ശര്‍ക്കരയും അരക്കിലോ പഞ്ചസാരയും ഉപയോഗിച്ചും ഈ കൂട്ട് ശരിയാക്കാം. രുചി കൂട്ടാന്‍ കശുവണ്ടിയുടെ അളവു കൂട്ടാം
 —