കോഴി കഴുകി വൃത്തിയാക്കിയത് ഒന്ന് ( അര കിലോ)
കോഴി മുട്ട 3
സവാള ഒന്ന്
പച്ചമുളക് 2
കറിവേപ്പില രണ്ടു കതിര്‍പ്പ്
എണ്ണ ആവശ്യത്തിന്
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
വെളുത്തുള്ളിയുടെ നീര് നാല് അല്ലിയുടെ
ഇഞ്ചി നീര് ഒരു കഷണത്തിന്റെ
ചെറുനാരങ്ങ നീര് പകുതി ചെറു നാരങ്ങയുടെ
ഉപ്പ് പാകത്തിന്
അരിപൊടി ഒരു ടേബിള്‍ സ്പൂണ്‍
സവാള 3
അണ്ടി പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍
കിസ്മിസ് ഒരു ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
കോഴി നല്ല പോലെ കഴുകി വൃത്തിയാക്കി അടിവയര്‍ കീറി വെക്കുക. രണ്ടു കോഴിമുട്ട പുഴുങ്ങി തൊണ്ടു പൊളിച്ചു കോഴിയുടെ അടിവയറ്റില്‍ കയറ്റി വെക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ വഴറ്റിയെടുക്കുക. വഴറ്റിയ ചേരുവകള്‍ കോഴിയുടെ വയറിനുള്ളിലേക്ക് വക്കുക. പിന്നീട് കോഴിയുടെ രണ്ടു കാലുകളും ഉള്ളിലേക്ക് പിണച്ചു വെക്കുക. 7 -12 വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി കുഴമ്പ് പരുവത്തിലാക്കുക., ഈ കൂട്ടിലേക്ക് അരിപ്പൊടിയും ഒരു മുട്ട പൊട്ടിച്ചതും ചേര്‍ത്തിളക്കി കോഴിയുടെ പുറത്തു നല്ലവണ്ണം പുരട്ടി ഒരു മണിക്കൂര്‍ നേരം വെക്കുക. വെളിച്ചെണ്ണ നല്ലവണ്ണം ചൂടാക്കി കോഴി അതിലിട്ട് ചുവപ്പ് നിറം ആകുന്നതുവരെ പൊരിക്കുക. പിന്നീട് അടുപ്പില്‍ നിന്നും ഇറക്കി വെക്കുക. കനം കുറഞ്ഞു അരിഞ്ഞ സവാള എണ്ണയില്‍ വറുത്തെടുത്ത അണ്ടിപരിപ്പും കിസ്മിസും പൊരിച്ച കോഴിയുടെ മേലെ വിതറിയിടുക

No comments:
Post a Comment