Thursday, 10 July 2014

ഗാര്‍ലിക് പെയ്സ്റ്റ്


ചിക്കന്‍ ഗ്രില്‍, ഖുബ്ബൂസ്‌, തുടങ്ങിയ ലെബനീസ്‌ ഭക്ഷണങ്ങളോടൊപ്പം പല മലയാളികളും ഗാര്‍ലിക് പേസ്റ്റ് കഴിച്ച്ചിരിക്കും. ലെബനീസ് ശോര്‍മക്ക് പ്രത്യേക രുചി നല്‍കുന്നതും ഗാര്‍ലിക് പേസ്റ്റ് തന്നെയാണ്. ഇതെങ്ങിനെ നമുക്ക് വീട്ടില്‍ വെച്ചുണ്ടാക്കാം എന്ന് നോക്കാം.

ചേരുവകള്‍:

മൂന്നു ഇതള്‍ വെളുത്തുള്ളി, ഒരു കോഴി മുട്ടയുടെ വെള്ള, ഒരു ഇന്ത്യന്‍ ചെറുനാരങ്ങ, സണ്‍ ഫ്ലവര്‍ ഓയില്‍ (അല്ലെങ്കില്‍ കനോല ഓയില്‍) അര ഗ്ലാസ്‌

ഗാര്‍ലിക് പെയ്സ്റ്റ് ഉണ്ടാക്കുന്ന വിധം

ആദ്യം ചെറുനാരങ്ങ പിഴിഞ്ഞ് ജ്യൂസ്‌ എടുത്തു മാറ്റി വെക്കുക.പിന്നെ വെളുത്തുള്ളിയും, മുട്ടയുടെ വെള്ളയും കൂടെ ഗ്രയ്ന്റ്റെറില്‍ ഇട്ടു നന്നായി അടിക്കുക. പിന്നീട് ഓയിലും പാകത്തിന് ഉപ്പും ചെറുനാരങ്ങ പിഴിഞ്ഞ ജ്യൂസും കൂടെ ഈ മിശ്രിതത്തോട് ചേര്‍ത്ത് വീണ്ടും അടിക്കുക.
ഈ അളവ് രുചികരമായ ഗാര്‍ലിക് പേസ്റ്റ് ലഭിക്കാന്‍ പാകമാണ്. ഗാര്‍ലിക് പെയ്സ്റ്റ് നിങ്ങളുടെ താല്പര്യത്തിനു അനുയോജ്യമായോ എന്ന്
രുചിച്ചു നോക്കുക.

ടിപ്സ്‌:
നിങ്ങളുണ്ടാക്കിയ ഗാര്‍ലിക് പെയ്സ്റ്റ് പാല് പിരിഞ്ഞ പോലെ തോന്നുന്നുവെങ്കില്‍ കുറച്ചു കൂടെ കോഴി മുട്ടയുടെ വെള്ള കൂടെ ചേര്‍ത്ത് അടിക്കുക.
ഗാര്‍ലിക് പെയ്സ്റ്റ് ഖനം കുറഞ്ഞു തോന്നുന്നു വെങ്കില്‍ കുറച്ചു കൂടെ ഓയില്‍ ചേര്‍ത്ത് അടിക്കുക.
വലിയ ചെറു നാരങ്ങ ആണെങ്കില്‍ പകുതി മതി. ഒലിവ് ഓയില്‍ ഗാര്‍ലിക് പേസ്റ്റ് ഉണ്ടാക്കാന്‍ അനുയോജ്യമല്ല

No comments:

Post a Comment