Thursday, 10 July 2014

മഷ്റൂം സൂപ്പ്


1. മഷ്റൂം (കനംകുറച്ചരിഞ്ഞത്) - 250 ഗ്രാം
2. ചെറിയ ഉള്ളി (അരിഞ്ഞത്) - 2 എണ്ണം
3. ചിക്കന്‍ അല്ലങ്കെില്‍ വെജിറ്റബിള്‍ സ്റ്റോക്ക്് - 500 മില്ലി
4. കറുവേപ്പില - ഒരു തണ്ട്
5. ഉപ്പ് -പാകത്തിന്
6. കുരുമുളക് (ചതച്ചത്)- 1 ടീ സ്പൂണ്‍
7. കോണ്‍ഫ്ളവര്‍- 2 ടേബിള്‍സ്പൂണ്‍
8. ഫ്രഷ് ക്രീം -അലങ്കരിക്കുവാന്‍

പാകം ചെയ്യുന്നവിധം:
വൃത്തിയാക്കി കനം കുറച്ചരിഞ്ഞ മഷ്റും, ചെറിയ ഉള്ളി, കറുവേപ്പില, കുരുമുളക് ചതച്ചത്, അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ സ്റ്റോക്ക് അല്ലെങ്കില്‍ വെജിറ്റബിള്‍ സ്റ്റോക്കില്‍ കുക്കറില്‍ വേവിക്കുക. ആവി വന്നതിനുശേഷം 3 മിനിറ്റൂകൂടി വച്ചിട്ട് പെട്ടെന്ന് ആവി കളയുക. ഇതില്‍ നിന്ന് കറുവേപ്പില മാറ്റിയിട്ട് തണുത്തശേഷം മിക്സിയിലടിക്കുക.
വീണ്ടും അടുപ്പില്‍ വച്ച് തിളപ്പിക്കുക. കോണ്‍ഫ്ളവര്‍ വെള്ളത്തില്‍ കലക്കിയത് ഇതിലേക്ക് ചേര്‍ത്തി ഒന്നു കുറുകുന്നതുവരെ ഇളക്കുക. വിളമ്പുന്നതിനുമുമ്പ് ക്രീം ചേര്‍ത്തിളക്കി വറുത്ത മഷ്റൂം (കനംകുറച്ചരിഞ്ഞത്) മുകളില്‍ വിതറി വിളമ്പുക

No comments:

Post a Comment