മിക്സ്ചര്‍
ചേരുവകള്‍:
ചേരുവകള്‍:
കടലമാവ് -അഞ്ച് കപ്പ്
സോഡാപ്പൊടി -ഒരു നുള്ള്
അരിപ്പൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
ഡാല്‍ഡ -കാല്‍ കപ്പ്
ജീരകം -അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് -100 ഗ്രാം
നിലക്കടല (കടലപ്പരിപ്പ്) -കാല്‍ കപ്പ്
മുന്തിരി -മൂന്ന് ടീസ്പൂണ്‍
കായപ്പൊടി -അര സ്പൂണ്‍
വേപ്പില -മൂന്നിതള്‍
മുളകുപൊടി, ഉപ്പ്, വെളിച്ചെണ്ണ -പാകത്തിന്
അവില്‍ -അര കപ്പ്

തയാറാക്കുന്നവിധം:
രണ്ട് കപ്പ് കടലപ്പൊടിയും അര സ്പൂണ്‍ മുളകുപൊടിയും പാകത്തിന് ഉപ്പും അല്‍പം വെള്ളത്തില്‍ കുഴച്ച് നൂല്‍പുട്ടിന്‍െറ അച്ചില്‍ (ഇടിയപ്പത്തിന്‍െറ അച്ച്) നിറച്ച് ഞെക്കി തിളച്ച എണ്ണയില്‍ വറുത്തുകോരുക.
രണ്ട് കപ്പ് കടലമാവും ഒരു നുള്ള് സോഡാപ്പൊടിയും ഡാല്‍ഡയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ കുഴക്കുക. ശേഷം ഇതില്‍ അല്‍പം വെള്ളവുംകൂടി ചേര്‍ത്ത് നന്നായി കുഴച്ച് അയഞ്ഞ പാകത്തിലാക്കിവെക്കണം. ഇത് ഒരു കയിലുകൊണ്ട് കോരി (തുളയുള്ള) അരിപ്പ കയിലിലേക്കൊഴിച്ച് (വെളിച്ചെണ്ണയുടെ മുകളിലേക്കാക്കി വേണം ഒഴിക്കാന്‍) വറുത്തെടുക്കണം. ബാക്കിവരുന്ന കടലമാവും അരിപ്പൊടിയും ഡാല്‍ഡയും ജീരകവും ഉപ്പും നന്നായി വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഈ മാവ് വലിയ തുളയുള്ള ചില്ലിട്ട് ഞെക്കി തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, അവില്‍, നിലക്കടല, കറിവേപ്പില എന്നിവ ഒറ്റക്കൊറ്റക്ക് എണ്ണയില്‍ വറുത്തെടുക്കുക. മിക്സ് ചെയ്യുന്ന വിധം: വലിയ ദ്വാരമുള്ള ചില്ലില്‍ ഞെക്കിപ്പൊരിച്ച മുറുക്ക് ചെറുതായൊന്ന് പൊടിച്ചെടുക്കണം. ബാക്കിയെല്ലാം ഒരുമിച്ചാക്കി മുളകുപൊടിയും കായപ്പൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് കാറ്റ് കടക്കാത്ത ടിന്നിലാക്കി വെക്കുക.

No comments:
Post a Comment