Thursday, 10 July 2014

ചിക്കൻ മജ്ബൂസ്


ചേരുവകൾ
1. ചിക്കന്‍ -500 ഗ്രാം
ഏലക്ക — 5 എണ്ണം
ഗ്രാമ്പൂ — 5 എണ്ണം
കുരുമുളക് —ഒരു സ്പൂണ്‍
കറുവപ്പട്ട –2 എണ്ണം
മഞ്ഞള്‍പ്പൊടി –അര ടീസ്പൂണ്‍
ടൊമാറ്റോ പേസ്റ്റ് –ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം —4 കപ്പ്‌2. റിഫൈന്‍ഡ് ഓയില്‍
സവാള —– രണ്ട്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് –ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി –ഒന്ന്3. ബാസ്മതി റൈസ് – 2 കപ്പ്‌
മല്ലിയില, ഉപ്പ് —ആവശ്യത്തിനു4. മുളകുപൊടി -അര ടീ സ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഗരംമാസാലപോടി ..കാല്‍ ടീസ്പൂണ്‍ഒരു കുക്കറില്‍ ഒന്നാമത്തെ ചേരുവകള്‍ ഉപ്പും ചേര്‍ത്തു വേവിച്ചു ചിക്കന്‍ കഷണങ്ങള്‍ മാറ്റി വയ്ക്കുക. ഈ ചിക്കന്‍ കഷണങ്ങളില്‍ നാലാമത്തെ ചേരുവകള്‍ ഇത്തിരി ഉപ്പും ചേര്‍ത്തു തിരുമ്മി വയ്ക്കുക
ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്തു ക്രമത്തില്‍ വഴറ്റുക .ഇതിലേക്ക് ചിക്കന്‍ വെന്ത വെള്ളം ചേര്‍ക്കുക .തിളച്ചാല്‍ കഴുകി വൃത്തിയാക്കിയ അരിയും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്തു (ചിക്കന്‍ വേകാന്‍ ഉപ്പു ചേര്‍ത്തിരുന്നു) ചെറുതീയില്‍ പാത്രം അടച്ചു ഇടക്കിളക്കി വേവിക്കുക .ശേഷം മല്ലിയില ചേര്‍ക്കാം

ഒരു പാന്‍ ചൂടായാല്‍ രണ്ട്സ്പൂണ്‍ എണ്ണ ഒഴിച്ചു ,വേവിച്ചു വച്ച ചിക്കന്‍ അതിലേക്കിട്ടു ചെറുതായി മൊരിച്ചെടുത്തു വെന്ത ചോറിലേക്ക്‌ ചേര്‍ത്തു ഇളക്കുക .ആവശ്യമെങ്കില്‍ കാഷ്യൂ കിസ്മിസ് എന്നിവ നെയ്യില്‍ വറുത്തു ചേര്‍ക്കാം

No comments:

Post a Comment