Thursday, 10 July 2014

ഒനിയന്‍ സൂപ്പ്

ചേരുവകള്‍
1. ബ്രഡ് - 4 പീസ്
2 . സവാള ചെറുതായി അരിഞ്ഞത് -5
3. വെള്ളം -1 ലിറ്റര്‍
4.ബീഫ്സ്റ്റോക്ക് ക്യൂബ് (പൊടിച്ചത്) -2
5.ചീസ് -2 പീസ്
6. വെണ്ണ -60 ഗ്രാം
7. ഉപ്പ്, കുരുമുളകുപൊടി -പാകത്തിന്

പാകം ചെയ്യുന്ന വിധം
ഒരു പാനില്‍ വെണ്ണയിട്ട് ഉരുക്കുക.അതില്‍ ഉള്ളിയിട്ട് കുറഞ്ഞ രീതിയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ ഇളക്കി വേവിക്കുക.ഇതിലോട്ട് ബീഫ്സ്റ്റോക്ക് ക്യൂബ് ചേര്‍ത്ത് 3 മിനിട്ട് നേരം ഇളക്കുക.വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറുതീയില്‍ 30 മിനിട്ട് നേരം വെച്ചക്കേുക.ബ്രഡ് രണ്ടു വശവും റോസ്റ്റ് ചെയ്ത് ശേഷം ചെറിയ ചതുരത്തില്‍ മുറിച്ചു വെയ്ക്കുക. സൂപ്പില്‍ ആവശ്യാനുസരണം ഉപ്പും കുരുമുളകും ചേര്‍ക്കുകയും അതിനുശേഷം ശേഷം ബ്രഡ് കഷ്ണങ്ങളും ചീസും ഇട്ട് ഇളക്കി ഉപയോഗിക്കുകയും ചെയ്യാം.

No comments:

Post a Comment