വേപ്പില ചിക്കൻ
ചേരുവകൾ:
വേപ്പില : 25-30 കതിർ
ചിക്കൻ : 1 കിലോ, ചെറിയ കഷണങ്ങളാക്കിയത്
കുരുമുളകു പൊടി : 4-5 table spoon (Fresh ആയി പൊടിച്ചത്)
വെളിച്ചെണ്ണ : 100 മില്ലി
മഞ്ഞൾ : ഒരു നുള്ള്
ഉപ്പ് : പാകത്തിന്
തയ്യാറാക്കുന്ന വിധം:
ഇടത്തരം മൂപ്പുള്ള വേപ്പിലയാണ് ഉത്തമം. തളിർ വേപ്പിലയ്ക്ക് flavour കുറഞ്ഞിരിക്കും. കടകളിൽ നിന്നും വാങ്ങിക്കുന്ന വേപ്പിലയാണെങ്കിൽ 10-15 മിനിറ്റു നേരം ഉപ്പുവെള്ളത്തിലിട്ടു വെച്ചശേഷം കഴുകിയെടുക്കുക (വല്ല കീടനാശിനിയുമുണ്ടെങ്കിൽ പൊയ്ക്കോളും).
ചെറിയ കഷണങ്ങളാക്കിയ ചിക്കൻ കഴുകി വൃത്തിയാക്കി അതിൽ 2 table spoon കുരുമുളകു പൊടിയും ഉപ്പും ഒരു നുള്ള് മഞ്ഞളും ചേർത്ത് 30 മിനിറ്റോളം marinate ചെയ്യുക.
ഒരു non-stick പാനിലോ ചീനചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് നല്ല ചൂടാവുമ്പോൾ ചിക്കൻ അതിലേയ്ക്ക് ഇട്ട് ഇളക്കുക. ഏകദേശം പകുതിയോളം വേപ്പിലയും ബാക്കിയുള്ള കുരുമുളകു പൊടിയും (3 table spoon) ചേർത്ത് ഇളക്കിയതിനുശേഷം മൂടിവെക്കുക. ഇടക്കിടക്ക് മൂടി തുറന്ന് ഇളക്കുക. ചിക്കനിൽ നിന്നുമുള്ള വെള്ളം പൂർണ്ണമായും വറ്റിക്കഴിയുമ്പോൾ ബാക്കിയുള്ള വേപ്പിലയും കൂടെ ഇട്ട് അടിയിൽ പിടിക്കാതെ ഇളക്കുക. വേപ്പില നല്ല crisp ആവുമ്പോൾ ഇറക്കി ചൂടോടെ കഴിക്കാം. വേപ്പില കൂടി തിന്നാൻ മറക്കരുതേ!

![മീന്‍ മുളക് അരച്ച് വേവിച്ചത്
1. ദശകട്ടിയുള്ള മീന്‍ 1 കിലൊ
2.പിരിയന്‍ മുളക് 4 വലിയ കരണ്ടി
[അധികം എരുവ് ഇല്ലാത്ത മുളകു പൊടി ]
മല്ലിപൊടി ഒന്നര വലിയകരണ്ടി
ഉലുവ വറുത്തു പൊടിച്ചത് അര ചെറിയ കരണ്ടി
മഞ്ഞള്‍ അര ചെറിയ കരണ്ടി
3. ഇഞ്ചി ഒരിഞ്ചു കഷ്ണം
വെളുത്തുള്ളിഒരു കുടം
ഉള്ളി ഒന്ന് [ ചെറിയ സവോള]
4.കുടമ്പുളി 5 ചെറിയ കഷ്ണം
[ഒരു കപ്പ് വെള്ളത്തില്‍കുതിര്‍ക്കുക]
5. ഉപ്പ്
6. എണ്ണ
7. കടുക്
ഉലുവ
വറ്റല്‍ മുളക്
കറിവേപ്പില
ഉള്ളി
1. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുചൂടില്‍ മുളകു പൊടി മല്ലിപ്പൊടി, മഞ്ഞള്‍ പൊടി ഉലുവാപ്പൊടി ഇവ ഇളക്കി വറുക്കുക.
2.തണുത്ത ശേഷം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരക്കുക,
ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, സവോള ഇവയും ചേര്‍ക്കുക.
3. എണ്ണ അടുപ്പില്‍ വച്ച ചൂടാകുമ്പോള്‍ കടുക് ഉലുവ വറ്റല്‍മുളക്
ഉള്ളി കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂപ്പിക്കുക 4. ഇതിലേയ്ക്ക് അരച്ച അരപ്പ് ചേര്‍ക്കുക.ഇളക്കി അരപ്പിന്റെ പച്ച ചുവ മാറും വരെ[എണ്ണ തെളിയും വരെ ] മൂപ്പിക്കുക
5, കുതിര്‍ത്തു വച്ചിരിക്കുന്ന പുളിയും 2 കപ്പ് വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക തിളച്ചു വരുമ്പോള്‍ മീന്‍ ഇടുക.
ചെറുതിയില്‍ അടച്ചു വേവിക്കുക](https://fbcdn-sphotos-e-a.akamaihd.net/hphotos-ak-ash3/t1/1604380_529867563796653_2027777378_n.jpg)