Thursday 20 February 2014

മിന്‍സ്ഡ് ബീഫ്‌ ബിരിയാണി

മിന്‍സ്ഡ് ബീഫ്‌ ബിരിയാണി

ചേരുവകള്‍

ചെറിയ ബസ്മതി അരി – 1/2 കിലോ ( 2 ഗ്ലാസ്)
ബീഫ്‌ മിന്‍സ് ചെയ്തത് – കാല്‍ കിലോ
സവാള – 4 വലുത് നേര്‍മ്മയായി അരിഞ്ഞത്
തക്കാളി – 3 വലുത് ചെറിയ കഷ്ണങ്ങള്‍ ആക്കിയത്
പച്ചമുളക് ചതച്ചത് – 3 എണ്ണം (എരിവ് അനുസരിച്ച് )
ഇഞ്ചി ചതച്ചത്- 1/2 ടേബിള്‍ സ്പൂണ്‍
വെളുത്തുളളി ചതച്ചത് – 1/2 ടേബിള്‍ സ്പൂണ്‍
പുതീനയില – 6 ഇല
മല്ലിയില അരിഞ്ഞത് – 1/2 കപ്പ്‌
നാരങ്ങനീര്- 1 ടീ സ്പൂണ്‍
ഗരം മസാല പൊടി- 1 ടേബിള്‍സ്പൂണ്‍
ചുവന്ന മുളക്പൊടി – 1/2 ടീ സ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീ സ്പൂണ്‍
കുരുമുളക്പൊടി - 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീ സ്പൂണ്‍
തൈര് – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറുവപ്പട്ട- 4
ഗ്രാമ്പൂ-4
ഏലയ്ക്കാ-5
തക്കോലം – 2
കുരുമുളക് – ഒരു ടീസ്പൂണ്‍
എണ്ണ / നെയ്യ്‌ – 4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബീഫ്‌ കഴുകി വൃത്തിയാക്കി വെള്ളം നന്നായി പിഴിഞ്ഞ് കളയുക.
പ്രഷര്‍ കുക്കറില്‍ 4 ടേബിള്‍സ്പൂണ്‍ എണ്ണ /നെയ്യ് ഒഴിച്ച് ചൂടാക്കുക.
കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, തക്കോലം, കുരുമുളക് എന്നിവ ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇത് പൊട്ടി തുടങ്ങുമ്പോള്‍ ചെറുതായി അരിഞ്ഞ ഒരു സവാള ഇതിലെക്കിട്ട് നന്നായി വഴറ്റുക.
സാവാള ഒന്ന് വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നന്നായി ഇളക്കുക.
ഇത് നല്ല ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക.
തക്കാളി നന്നായി വാടിയ ശേഷം ഗരംമസാലപ്പൊടി, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക്പൊടി എന്നിവയും ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് മല്ലിയിലയും പുതിനയില അരിഞ്ഞതും ചേര്‍ത്ത് ഇളക്കുക.
ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് ബീഫ്‌ ചേര്‍ത്ത് നന്നായി ഇളക്കുക.
5 മിനുട്ടിന് ശേഷം കഴുകി വാരിയ അരി ചേര്‍ത്ത് ഇളക്കുക. അരി രണ്ടു മിനിറ്റ് ഇളക്കുക. ആവശ്യത്തിന് ഉപ്പും 3 ഗ്ലാസ്‌ വെള്ളം ഒഴിച്ച് വെയിറ്റ് ഇട്ടു അടച്ച് 3 വിസില്‍ വരുന്നത് വരെ വേവിക്കുക.
ആവി പോയിക്കഴിഞ്ഞു കുക്കര്‍ തുറന്നു ഗ്രേവി അധികമായി ഉള്ളത് ചെറുതീയില്‍ കുക്കര്‍ തുറന്നു വച്ച് ഇളക്കി വറ്റിച്ചെടുക്കുക.
ഫോര്‍ക്ക് കൊണ്ട് ബിരിയാണി ഒന്ന് ഇളക്കി എടുക്കുക. കുഴയരുത്.
ചെറുതായി അരിഞ്ഞ മല്ലിയില വിതറി, അച്ചാര്‍, സലാഡ്‌, പപ്പടം എന്നിവയ്ക്കൊപ്പം വിളമ്പുക.

No comments:

Post a Comment