Saturday 15 February 2014

നെയ് പത്തിരി

നെയ് പത്തിരി

പൊന്നിയരി - ഒന്നര കപ്പ്
ചെറിയ ഉള്ളി - അര കപ്പ്
പെരുംജീരകം - രണ്ട് ടീസ്പൂണ്‍
തേങ്ങ - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാനാവശ്യമായത്

തയ്യാറാക്കുന്ന വിധം :
അരി നല്ല തിളച്ച വെള്ളത്തില്‍ കുതിരാനിടുക (വെള്ളം തണുക്കുന്നതാണ് കണക്ക്). അരി വെള്ളത്തില്‍നിന്നൂറ്റി ഉപ്പും തേങ്ങയും ഉള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, അരച്ച കൂട്ടില്‍നിന്ന് നെല്ലിക്കാവലുപ്പത്തിലെടുത്ത് കൈവെള്ളയില്‍ വെച്ച് പരത്തി എണ്ണയില്‍ വറുത്തെടുക്കുക. നന്നായി പൊങ്ങിവരും. ചൂടോടെ ഏതെങ്കിലും കറി കൂട്ടി കഴിക്കാം..
Like · 

No comments:

Post a Comment