Saturday 15 February 2014

ഉൾളിയും കാന്താരിമുളകും ഉടച്ചത്

ഉൾളിയും കാന്താരിമുളകും ഉടച്ചത്

പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. . പച്ച കപ്പ പുഴുങ്ങിയതിന്റെ കൂടെ ബെസ്റ്റ് ആണിത്.

സാധനങ്ങള്‍

1) വാടാത്ത ചെറിയ ഉള്ളി - 20 എണ്ണം
2) കാന്തക്കാരി മുളക് - ആവശിയത്തിനു ( എരിയുടെ ആവശിയകത അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ആവാം)
3) കറിവേപ്പില ഫ്രഷ് ആയത് - നാലോ അഞ്ചോ ഇലകള്‍
4) വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ (ആവശ്യം പോലെ ഉപയോഗിക്കാം)
5) ഉപ്പ് - പാകത്തിന്

ഒരു സ്റ്റീല്‍ പാത്രത്തില്‍ ഉള്ളിയും മുളകും എടുത്തു ഒരു തവികൊണ്ട് നന്നായി ഉടക്കാം. അതിലേക്കു കറിവേപ്പിലയും ആവശിയത്തിനു ഉപ്പും ചേര്‍ത്തു വീണ്ടും ഉടച്ച് വെളിച്ചെണ്ണ ചേര്‍ത്തു നന്നായി ഇളക്കുക. എരിവ് കൂടിയെങ്കില്‍ അല്‍പ്പം വാളന്‍പുളി ചേര്‍ത്ത് എരിവു നിയന്ത്രിക്കാം.

No comments:

Post a Comment