Saturday 15 February 2014

ചിക്കന്‍

ചിക്കന്‍

1. കോഴിയിറച്ചി (8 കഷണങ്ങളാക്കിയത്) : 1കിലോ
2. വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് : 50 ഗ്രാം
3. തൈര് : അര കപ്പ്
4. മുളകുപൊടി : 1 ടീസ്പൂണ്‍
5. മസാലപ്പൊടി : 1 ടേബിള്‍ സ്പൂണ്‍
6. ചെറുനാരങ്ങാനീര് : 1 ടേബിള്‍ സ്പൂണ്‍
7. ഉപ്പ് : ആവശ്യത്തിന്
8. എണ്ണ : 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കോഴി കഷണങ്ങളില്‍ രണ്ടു മുതല്‍ ഏഴു കൂട്ടിയുള്ള ചേരുവകള്‍ നല്ലതുപോലെ പുരട്ടി വെയ്ക്കണം. പാചകം ആരംഭിക്കുന്നതിനു മുമ്പ് ഓവന്‍ 200 ഡിഗ്രി ചൂടില്‍ 10 മിനുട്ട് ചൂടാക്കുക. എണ്ണ കഷണങ്ങളില്‍ ഒഴിച്ച് നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. ഒരു ട്രേയില്‍ നേരിയ തോതില്‍ എണ്ണ മയം പുരട്ടി കോഴിക്കഷണങ്ങള്‍ അതില്‍ നിരത്തി ഇടയ്ക്കിടെ തിരിച്ചുകൊണ്ടിരിക്കണം. ബ്രൗണ്‍ നിറമാകുന്നതുവരെ മൊരിക്കുക. വട്ടത്തില്‍ മുറിച്ച സവാളയും ചെറുനാരങ്ങയും പച്ചമുളകും വെച്ച് അലങ്കരിക്കാം.


No comments:

Post a Comment