Saturday 15 February 2014

കുറുക്കു കാളന്‍

കുറുക്കു കാളന്‍

നാളികേരം ചിരകിയത് ~ 2 കപ്പ്
പച്ചമുളക് ~ 15 എണ്ണം
കടുക് ~ 1 സ്പൂണ്‍
ജീരകം ~ 2 സ്പൂണ്‍
ഉലുവ ~ 1/2 സ്പൂണ്‍
വെള്ളം ~ 2 കപ്പ്
ചേന ~ 3/4 കിലോ
നേന്ത്രക്കായ ~ 3 എണ്ണം
മഞ്ഞള്‍പൊടി ~ 1 ടീസ്പൂണ്‍
ഉപ്പ് ~ പാകത്തിന്
പുളിച്ച തൈര് ~ 4 കപ്പ്
കുരുമുളക്(തരിയായി പൊടിച്ചത്) ~ 3/4 ടീസ്പൂണ്‍

ചേന, കായ എന്നിവ അധികം വെള്ളമില്ലാതെ ഉപ്പ്, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക, തേങ്ങ, പച്ചമുളക്, ജീരകം എന്നിവ ഒരുമിച്ച് തൈരു ചേര്‍ത്തരച്ച് കുഴമ്പുപരുവത്തിലാക്കിയെടുത്ത് വേവിച്ച പച്ചക്കറിയിലേയ്ക്കൊഴിച്ച് ഇളക്കി, ചെറിയ തിള വരുമ്പോള്‍ ഇറക്കിവെയ്ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക്, ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ പൊട്ടിച്ച് കാളനു മീതെ തൂവുക.(അരപ്പിനുശേഷം ബാക്കി തൈരുണ്ടെങ്കില്‍ ആവശ്യാനുസരണം കറിയില്‍ ചേര്‍ത്തു ചൂടാക്കാവുന്നതാണ്.


No comments:

Post a Comment