Saturday 15 February 2014

ബേബി കോൺ

ബേബി കോൺ

ബേബി കോണ്‍-250 ഗ്രാം
കോണ്‍ഫ്‌ളോര്‍-അര കപ്പ്
സവാള-3
പച്ചമുളക്-3
ക്യാപ്‌സിക്കം-1
ചെറുനാരങ്ങാ ജ്യൂസ്-1 ടേബിള്‍ സ്പൂണ്‍
സോയാസോസ്-1 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ്-1 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ്
മുളകുപൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

തയാറാക്കുന്ന വിധം :
ബേബി കോണ്‍ നല്ലപോലെ കഴുകി നെടുകെ രണ്ടായി മുറിയ്ക്കുക. ഇത് അല്‍പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിയ്ക്കണം. ബേബി കോണ്‍ മൃദുവാകുന്നതു വരെ വേവിയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞെടുക്കണം.
കോണ്‍ഫ്‌ളോറില്‍ ഉപ്പും മുളകുപൊടിയും വെള്ളവും ചേര്‍ത്ത് പേസ്റ്റാക്കുക. വേവിച്ച ബേബി കോണ്‍ ഇതിലേക്കുചേര്‍ത്തിളക്കുക. ഇതിലേക്കുചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം.
അര മണിക്കൂര്‍ കഴിഞ്ഞ് ഈ ബേബികോണ്‍ എണ്ണയില്‍ വറുത്തെടുക്കണം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കാം.
ഒരു പാത്രത്തില്‍ അല്‍പം എണ്ണ ചൂടാക്കി ഇതില്‍ സവാളയിട്ടു വഴറ്റണം. സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. ഇതിലേക്ക് ക്യാപ്‌സിക്കം, പച്ചമുളക്, കുരുമുളകുപൊടി, അല്‍പം ഉപ്പ്, സോയ, ചില്ലി സോസുകള്‍, ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്തിളക്കണം. വറുത്തു വച്ചിരിക്കുന്ന ബേബി കോണ്‍ ഇതിലിട്ട് ഒന്നു രണ്ടു മിനിറ്റ് നല്ല പോലെ ഇളക്കുക.
വാങ്ങിയ ശേഷം മല്ലിയില ചേര്‍ക്കാം. ബേബി കോണ്‍ ഫ്രൈ തയ്യാര്‍.

No comments:

Post a Comment