Thursday, 10 July 2014

ഓട്‌സ് മഫിന്‍സ് (12 എണ്ണം)

ഗോതമ്പുമാവ് ഒന്നര കപ്പ്
മൈദ ഒന്നര കപ്പ്
പൊടിച്ച ഓട്‌സ് ഒന്നേകാല്‍ കപ്പ്
പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍
ജാതിക്ക പൊടിച്ചത് അര ടീസ്പൂണ്‍
ബേക്കിങ് പൗഡര്‍ രണ്ടര ടീസ്പൂണ്‍
ആപ്പിള്‍ വേവിച്ചത് രണ്ട്
ചൂടാക്കിയ ആപ്പിള്‍ ജൂസ് രണ്ട് ടേബിള്‍ സ്പൂണ്‍
ഉണക്കപഴക്കഷണങ്ങള്‍ കാല്‍ കപ്പ്

1. ഓവന്‍ 325 ഡിഗ്രി എ ചൂടാക്കുക.
2. മാവുകള്‍ ആദ്യം കലര്‍ത്തുക. അതിനുശേഷം മറ്റു ചേരുവകള്‍ ചേര്‍ക്കുക. നന്നായി കലര്‍ത്തുക.
3. വേവിച്ച ആപ്പിള്‍ ചെറു കഷണങ്ങളാക്കി ഈ കൂട്ടില്‍ കലര്‍ത്തുക.
4. മിശ്രിതത്തിനു നടുവേ കുഴിക്കുക.
5. ഈ കുഴിയിലേക്ക് ആപ്പിള്‍ ജ്യൂസ് കൂടി ചേര്‍ത്ത് സാവധാനത്തില്‍ മിശ്രിതവുമായി കലര്‍ത്തുക.
6. മഫിന്‍ ടിന്നുകളില്‍ പേപ്പര്‍ ലൈനര്‍ വെച്ചതിനുശേഷം മിശ്രിതം പകര്‍ന്ന് 25 മിനുട്ട് ബേക്ക് ചെയ്യുക.

No comments:

Post a Comment