Thursday, 10 July 2014

വാനില ഐസ്ക്രീം:

ചേരുവകള്‍
പാല്‍ - രണ്ടു കപ്പു.
പഞ്ചസാര പൊടിച്ചത് - കാല്‍ കപ്പു.
കോണ്‍ ഫ്ലവര്‍ - ഒരു വലിയ സ്പൂണ്‍.
മുട്ട - രണ്ടു.
ക്രീം - അര കപ്പു.
വാനില എസ്സന്‍സ് - അര ചെറിയ സ്പൂണ്‍.
തയ്യാറാക്കുന്ന വിധം

മുട്ടയുടെ ഉണ്ണി അടിച്ചതും കോണ്‍ ഫ്ലവര്‍ ,പഞ്ചസാര, എന്നിവയും കുറച്ചു പാലില്‍ കലക്കണം.ബാക്കി പാല്‍ ഈ മിശ്രിതത്തില്‍ ചേര്‍ത്ത് ആ പാത്രത്തോടെ അടുപ്പില്‍ തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഇറക്കി വച്ച് നന്നായി ഇളക്കി കുറുക്കി കസ്ടര്ട് തയ്യാറാക്കുക.(ഡബിള്‍ ബോയിലിംഗ് രീതിയില്‍.)

അടുപ്പില്‍ നിന്നും വാങ്ങി ,എസ്സന്‍സ് ചേര്‍ക്കണം.ഈ കൂട്ട് ചൂടാറാന്‍ വയ്ക്കണം.ക്രീം നന്നായി അടിച്ചു ഈ കൂട്ടില്‍ ചേര്‍ക്കണം.മുട്ടയുടെ വെള്ള പതപ്പിച്ചു ,പതയടങ്ങാതെ ഈ കൂട്ടില്‍ യോജിപ്പിക്കണം.ഫ്രീസറില്‍ വച്ച് പകുതി സെറ്റ് ചെയ്യുമ്പോള്‍ ,വീണ്ടും പുറത്തെടുത്തു ഒന്നൂടെ എഗ്ഗ് ബീറ്റര്‍ കൊണ്ട് അടിക്കണം. വീണ്ടും ഫ്രീസറില്‍ വച്ച് സെറ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കാം.

No comments:

Post a Comment