Sunday 27 July 2014

തലശ്ശേരി ചിക്കന്‍ ബിരിയാണി

തലശ്ശേരി ചിക്കന്‍ ബിരിയാണിയുടെ പാചകക്കുറിപ്പ് 
ചേരുവകള്‍
1. കോഴി ഇറച്ചി- ഒരു കിലോ
2. കൈമ അരി- ഒരു കിലോ
3. നെയ്യ്- 50 ഗ്രാം
4. വനസ്പതി- 150 ഗ്രാം
5. ഉണക്കമുന്തിരി- 20 ഗ്രാം
6. അണ്ടിപ്പരിപ്പ്- 25 ഗ്രാം
7. വെളുത്തുള്ളി- 50 ഗ്രാം
8. പച്ചമുളക്- 50 ഗ്രാം
9. ചെറുനാരങ്ങ- ഒരെണ്ണം
10. തക്കാളി- 300 ഗ്രാം
11. സവാള- 200 ഗ്രാം
12. പുതിനയില- 30 ഗ്രാം
13. മല്ലിച്ചപ്പ്- 20 ഗ്രാം
14. തൈര്- 100 മില്ലി
15. ഗരം മസാല- ഒരു ടീസ്പൂണ്‍
16. ഏലയ്ക്ക- അഞ്ച് ഗ്രാം
17. കറുവപ്പട്ട- അഞ്ച് ഗ്രാം
18. ജാതിക്ക പൊടിച്ചത്- ഒരു നുള്ള്
19. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
20. റോസ് വാട്ടര്‍- അഞ്ച് തുള്ളി
21. ഗ്രാമ്പൂ- അഞ്ച് ഗ്രാം
22. ഇഞ്ചി- 50 ഗ്രാം
23. ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം
മസാല തയ്യാറാക്കാന്‍: പാത്രത്തില്‍ വനസ്പതി ഒഴിച്ച് ചുടാക്കിയതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയിട്ട് ചെറുതായി അരിഞ്ഞ സവാളയും ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം, കഷ്ണങ്ങളാക്കിയ തക്കാളിയും ചേര്‍ത്തിളക്കിയതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് മല്ലിച്ചപ്പും പുതിനയും ചേര്‍ത്ത് കഷ്ണങ്ങളാക്കിയ കോഴിയിറച്ചി, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. കോഴിയിറച്ചി പകുതി വെന്തതിനുശേഷം തൈര്, ഗരംമസാലപ്പൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കി മാറ്റിവെക്കുക.
റൈസ് തയ്യാറാക്കുന്ന വിധം: പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് ഗരംമസാല, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റി ഒന്നരലിറ്റര്‍ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് കഴുകിവെച്ച കൈമഅരിയിട്ട് റോസ് വാട്ടറും ചേര്‍ത്തിളക്കി ദം ചെയ്‌തെടുക്കുക. അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയുടെ മുകളില്‍ പാകമായ റൈസിട്ട് ഒരുമണിക്കൂര്‍ ദം ചെയ്‌തെടുക്കുക.
പാചകം ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു  

No comments:

Post a Comment