Thursday 10 July 2014

ബദാം ഹല്‍വ

ആവശ്യമുള്ള സാധനങ്ങള്‍
ബദാം വെള്ളത്തിലിട്ട് കുതിര്‍ത്തത് -1 കപ്പ്
പഞ്ചസാര -1കപ്പ്
പാല്‍ -അരകപ്പ്
നെയ്യ് -1/2 കപ്പ്

തയ്യാറാക്കുന്ന വിധം
ചൂടുവെള്ളത്തില്‍ ബദാം ഒരുമണിക്കൂര്‍ ഇടുക. ഒരു മണിക്കൂറിന് ശേഷം പുറത്തെടുത്ത് തൊലികളയുക. ഈര്‍പ്പം മുഴുവനായും തുടച്ച് കളയുക. തൊലികളഞ്ഞ ബദാമില്‍ പാല്‍ ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. പഞ്ചസാര അടുപ്പില്‍ വച്ച് പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇത് ചെറുതായി കട്ടി കൂടിത്തുടങ്ങുമ്പോള്‍ എലയ്ക്കാപ്പൊടിയും അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. അല്‍പം കഴിയുമ്പോള്‍ നെയ്യും ചേര്‍ത്ത് നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കക. കട്ടിയാകുമ്പോള്‍ വാങ്ങിവയ്ക്കാം, തണുത്തതിനുശേഷം ഇഷ്ടമുള്ള രീതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.
 —

No comments:

Post a Comment