Thursday 10 July 2014

കടലപ്പരിപ്പ്-തേങ്ങാചട്‌നി

ചട്‌നികള്‍ പലതരമുണ്ട്. തേങ്ങ ഉപയോഗിച്ചും ഉള്ളി ഉപയോഗിച്ചും തക്കാളി ഉപയോഗിച്ചുമെല്ലാം. ദോശയ്ക്കും ഇഡ്ഢലിയ്ക്കുമെല്ലാം ഇത്തരം ചട്‌നി പ്രധാനാണുതാനും.

പരിപ്പുപയോഗിച്ചും ചട്‌നി തയ്യാറാക്കാം. കടലപ്പരിപ്പും തേങ്ങയും കലര്ത്തി ചന്ന ദാല്‍ ചട്‌നിയുണ്ടാക്കാം. ഇത് എങ്ങനെയെന്നു നോക്കൂ,

കടലപ്പരിപ്പ്-അര കപ്പ്
തേങ്ങാക്കൊത്ത്- ഒരു പിടി
ഉണക്കമുളക്-3
തക്കാളി-1
കറിവേപ്പില
വെള്ളം
ഉപ്പ്

കടലപ്പരിപ്പ് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. എണ്ണ ഉപയോഗിയ്‌ക്കേണ്ടതില്ല.

ഇത് തണുത്ത ശേഷം തേങ്ങാ, മുളക്, തക്കാളി, കറിവേപ്പി, ഉപ്പ്, വെള്ളം എ്ന്നിവ ചേര്ത്ത് അരയ്ക്കാം.

കടലപ്പരിപ്പ്-തേങ്ങാ ചട്‌നി തയ്യാര്‍. ഇഡ്ഡലി, ദോശ എന്നിവയ്‌ക്കൊപ്പം അല്പം‌ വ്യത്യസ്തത പുലര്ത്തു ന്ന ഈ ചട്‌നി കൂട്ടി നോക്കൂ.

കടലപ്പരിപ്പ്-തേങ്ങാചട്‌നി, ചന്ന ദാല്‍ ചട്‌നി, പാചകം, വെജ്, സ്വാദ്‌

No comments:

Post a Comment