Tuesday 8 July 2014

കബ്സ

കബ്സ ,മലയാളിക്ക് ബിരിയാണിയെന്നപോലെ അറബികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട വിഭവമാണ് കബ്‌സ. യമനില്‍ നിന്ന് പിറവിയെടുത്തതെന്ന് കരുതുന്ന കബ്‌സ അറബ്‌നാടുകളിലുടനീളം എന്നേ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. ചിലയിടങ്ങളില്‍ മജ്ബൂസ് എന്നും കബ്‌സയ്ക്ക് വിളിപ്പേരുണ്ട്.
ചേരുവകള്‍: 1. ചിക്കന്‍- എട്ട് കഷ്ണങ്ങള്‍, 2. സസ്യഎണ്ണ- കാല്‍ കപ്പ്, 3. സവാള അരിഞ്ഞത്- രണ്ടെണ്ണം, 4. ടുമാറ്റോ പ്യൂരി- അരക്കപ്പ്, 5. തക്കാളി അരിഞ്ഞത്- രണ്ടെണ്ണം, 6. വെളുത്തുള്ളി അരിഞ്ഞത്- നാല് അല്ലി, 7. കാരറ്റ് ചീകിയത്- രണ്ടെണ്ണം, 8. ഓറഞ്ച്‌തൊലി- പത്തുഗ്രാം, 9. കരയാമ്പൂ- നാലെണ്ണം, 10. കറുവപ്പട്ട- മൂന്ന് കഷ്ണം, 11. ഏലക്കായ- നാലെണ്ണം, 12. ബസ്മതി അരി- ഒരു കിലോ, 3. ഉണക്കമുന്തിരി- കാല്‍ കപ്പ്, 14. ബദാം അരിഞ്ഞത്- കാല്‍ കപ്പ്, 15.കുരുമുളക്- പാകത്തിന് , 16. ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം:അരിഞ്ഞ ഉള്ളി ബ്രൗണ്‍നിറമാകുന്നതുവരെ അടിവശം കുഴിഞ്ഞ വലിയ ഫ്രൈയിങ്പാനിലിട്ട് വഴറ്റുക. ചിക്കന്‍ കഷ്ണങ്ങള്‍, ടുമാറ്റോ പ്യൂരീ, അരിഞ്ഞ തക്കാളി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ചെറുചൂടില്‍ അഞ്ചുമിനിറ്റ് പാകം ചെയ്യുക. മൂന്ന് കപ്പ് ചൂടുവെള്ളം, ചീകിയ കാരറ്റ്, ഓറഞ്ച് നീര്, ഏലക്ക, കറുവപ്പട്ട, ഓറഞ്ച് തൊലി, കരയാമ്പൂ, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കുക. ചിക്കന്‍ വേവുന്നതു വരെ മിതമായ ചൂടില്‍ 25 മിനിറ്റ് നേരം പാകം ചെയ്യുക.പാത്രത്തില്‍ നിന്ന് ചിക്കന്‍ മാറ്റി ചൂടുപോകാതെ സൂക്ഷിക്കുക. അതേ പാത്രത്തിലേക്ക് അരി ചേര്‍ത്ത് 35-40 മിനുട്ട് നേരം ചെറുചൂടില്‍ പാകം ചെയ്യുക. പാത്രത്തിലെ വെള്ളം വറ്റിയാലുടന്‍ മാറ്റിവെക്കണം.
വെന്ത ചോറിനുമുകളില്‍നേരത്തെ തയ്യാറാക്കിവെച്ച ചിക്കന്‍ നിരത്തിവെക്കുക. ഉണക്കമുന്തിരിയും ബദാമും അലങ്കാരത്തിനുപയോഗിക്കാം. r

No comments:

Post a Comment