സ്പെഷ്യല് മത്തി ഫ്രയ്
സ്പെഷ്യല് മത്തി ഫ്രയ്
1.മത്തി മീന് (ചാള ) വലുത് -6 എണ്ണം (വെട്ടി ചെതുമ്പല് ചെത്തി കഴുകി വൃത്തിയാക്കി വരയണം)
2.ഇഞ്ചി - ഒരു കാലിന്ജ് കഷ്ണം
3 പച്ചമുളക് / കാന്താരിമുളക് - 2 എണ്ണം
4 പച്ചകുരുമുളക് - ഒരു തണ്ട്
5 വെളുത്തുള്ളി അല്ലി - 4 എണ്ണം
6 ചെറിയുള്ളി - 3 എണ്ണം
7 പെരുംജീരകം - അര ടീസ്പൂണ്‍
8 കറിവേപ്പില - ഒരു ചെറിയ തണ്ട്
9 ഉപ്പ് - പാകത്തിന്
10 മഞ്ഞളുപൊടി - അര ടീസ്പൂണ്
11 മുളക്പൊടി - ഒരു ടീസ്പൂണ്
12 വെളിച്ചെണ്ണ - വറുക്കാന് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
2 മുതല് 11 വരെയുള്ള ചേരുവകള് നല്ലമയത്തില് അരച്ചു പുരട്ടി 15 മിനിറ്റ് വച്ചശേഷം ഒരു പാനില് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മത്തി ഇരു വശവും തിരിച്ചും മറിച്ചും ചെറുതീയില് വറുത്തെടുക്കുക
No comments:
Post a Comment