മസാല പുട്ട്
മസാല പുട്ട്
~~~~~~~~
ആവശ്യമുള്ള സാധനങ്ങള്‍
പുട്ടിനു
അരിപൊടി 2 കപ്പ്
വെള്ളം ഒരു കപ്പ്
ഉപ്പു ആവശ്യത്തിനു
മസാലക്കു
സവാള അരിഞ്ഞത് 1
പച്ച മുളക് 3
ക്യരറ്റ് പൊടിയായി അരിഞ്ഞത് അര കപ്പ്
ബീട്രൂറ്റ് അരിഞ്ഞത് കാല്‍ കപ്പ്
വേവിച്ചു ഉടച്ച ഉരുളകിഴങ്ങ് അര കപ്പ്
മല്ലിയില അരിഞ്ഞത് കാല്‍ കപ്പ്
കറിവേപ്പില 2 തണ്ട്
നാരങ്ങ നീര് 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ സ്പൂണ്‍
മുളകുപൊടി അര സ്പൂണ്‍
മല്ലിപൊടി അര സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല പൊടി ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരണ്ടിയത് ഒരു കപ്പ്
എണ്ണ 2 ടേബിള്‍ സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
അരിപൊടി ഉപ്പു ചേര്‍ത്ത് പുട്ടിനു തിരുമ്മും പോലെ തിരുമ്മുക. കുറേശ്ശെ വെള്ളം ഒഴിച്ച് കൊടുത്തു കുഴച്ചാല്‍ മതി. ഡ്രൈ
ആയി തന്നെ കിടക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇട്ടു മൂപ്പിക്കുക . സവാള
മൂത്ത് കഴിയുമ്പോള്‍ ക്യരറ്റ് , ബീട്രൂറ്റ് , പച്ചമുളക് അരിഞ്ഞത്, ഉരുളകിഴങ്ങ് ,കറിവേപ്പില , മുളകുപൊടി , മഞ്ഞള്‍പൊടി,
മല്ലിപൊടി , ഗരം മസാല പൊടി , ഉപ്പു എന്നിവ ഇട്ടു ഒരു അഞ്ചു മിനുറ്റ് മൂപ്പിക്കുക . മൂത്ത് കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും
മാറ്റി നാരങ്ങ നീര് , മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കുക
പുട്ട് കുറ്റിയില്‍ ചില്ല് ഇട്ടു , ആദ്യം തേങ്ങ ചിരണ്ടിയത്, പിന്നെ രണ്ടു സ്പൂണ്‍ മസാല , പുട്ടുപൊടി , വീണ്ടും തേങ്ങ , മസാല,
പുട്ട് പൊടി എന്നെ ക്രമത്തില്‍ നിറക്കുക. അടപ്പ് ഇട്ടു ആവിയില്‍ പത്ത് മിനുറ്റ് വേവിക്കുക . ആവി വരുമ്പോള്‍ തീയില്‍ നിന്നും
മാറ്റി വെച്ച് കുറ്റിയില്‍ നിന്നും പുട്ട് ഒരു പാത്രത്തിലേക്ക് പകരുക
മസാല പുട്ട്
~~~~~~~~
ആവശ്യമുള്ള സാധനങ്ങള്‍
പുട്ടിനു
...
No comments:
Post a Comment