Friday 12 July 2013

കപ്പ ബിരിയാണി

കപ്പ ബിരിയാണിക്ക് ആവശ്യമായ ചേരുവകള്‍
ബീഫ് -1 കിലോ എല്ലോട് കൂടിയത്
കപ്പ -2 കിലോ
ഗരംമസാല -1 ടേബിള്‍ സ്പൂണ്‍
മീറ്റ് മസാല -4 ടേബിള്‍ സ്പൂണ്‍
മുളക് പൊടി -4 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -1 ടീസ്പൂണ്‍
കുരുമുളകു പൊടി -1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് -2 കപ്പ്
ചുവന്നുള്ളി -5 എണ്ണം
വെളുത്തുള്ളി -2 എണ്ണം
പച്ചമുളക് -5 എണ്ണം
ഇഞ്ചി അരിഞ്ഞത് -1 കഷണം
കറിവേപ്പില -2 തണ്ട്
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -ഒരു വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഇറച്ചി എല്ലോടു കൂടി നുറുക്കി കഴുകിയെടുക്കുക. കപ്പ കൊത്തി കഴുകിയെടുക്കുക. ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മീറ്റ് മസാലപ്പൊടി, ഇഞ്ചി, കുരുമുളകു പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. കപ്പ വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തുവരുമ്പോള്‍ വെള്ളം ഊറ്റി കളയുക. തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചെറുതായി അരച്ചെടുക്കുക. വെന്ത കപ്പയിലേക്ക് ഇറച്ചി, അരപ്പ്, ഗരംമസാല വെളിച്ചെണ്ണ ഇവ ചേര്‍ത്തിളക്കി കുഴച്ചെടുക്കുക. കപ്പ ബിരിയാണി റെഡി…..
=

No comments:

Post a Comment