Friday 12 July 2013

പിടി:

പിടി:
ആവശ്യമുള്ള സാധനങ്ങൾ ,
പുഴുങ്ങലരി-1 കപ്പ്‌
ചിക്കന്‍ - അര കിലോ
സവാള - 2 എണ്ണം
തക്കാളി - 11/2
ഇഞ്ചി - വലിയകഷണം
പച്ചമുളക് - 2-4
വെളുത്തുള്ളി - 6അല്ലി
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - ഒരു ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങ - 11/2 കപ്പ്‌
ചെറിയ ഉള്ളി - 4
കറിവേപ്പില
എണ്ണ
ഉപ്പു
ഉണ്ടാക്കുന്ന വിധം
1 .പുഴുങ്ങലരി ചൂട് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക (കുറഞ്ഞത് രണ്ടു മണിക്കൂര്‍ )
2 .കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മിക്സിയിലോ ഗ്രൈണ്ടാരിലോ നന്നായി അരച്ചെടുക്കുക
3 .അതില്‍ നിന്നുംകുറച്ചു എടുത്തു ഇടതു കയ്യിൽ വെച്ച് വലതു കയ്യുടെ ചൂണ്ടു വിരൽ കൊണ്ട് ആദ്യം ഉരുട്ടി പിന്നെ
നീളതിലാക്കി ഫോട്ടോയിൽ കാണുന്നത് പോലെ ഉണ്ടാക്കിയെടുക്കുക
4 .ഇങ്ങനെ പരതിയെടുത്ത പിടി ആവിയില്‍ വേവിച്ചെടുക്കുക
(അരിക്ക് പകരം അരിപ്പൊടി തിളച്ച വെള്ളത്തില പതിരിക്ക് കുഴക്കുന്നത് പോലെ കുഴച്ചും പിടി ഉണ്ടാക്കാം)
5 .ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് നീളത്തിലരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക .
6 .നിറം മാറി തുടങ്ങുമ്പോള്‍ ഇഞ്ചി , വെളുത്തുള്ളി,പച്ചമുളക്,.എന്നിവ ചതച്ചു ചേര്‍ക്കുക .
7 .ഇതിലേക് തക്കാളി ചേര്‍ത്ത് നന്നായി വഴറ്റി മഞ്ഞള്‍ ,മുളക്,ഗരം മസാല ,കുരുമുളക് എന്നിവ ആവശ്യത്തിന്‍ ഉപ്പും ചേര്‍ത്ത് ഇളക്കുക .
8 .ഇതിലേക് ആവശ്യത്തിനു വെള്ളം ഒഴിച് ചെറുതായി മുറിച്ചു വൃത്തിയാക്കിയ ചിക്കനും ചേര്‍ത്ത് അല്‍പസമയം അടച്ചു വെച്ച് വേവിക്കുക .
9 .ഒരു ജ്യൂസ്‌ മിക്സിയില്‍ തേങ്ങയും ചെരിയുള്ളിയും അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ചമ്മന്തി പരുവത്തില്‍ അരചെടുത്ത് ചിക്കന്‍ മിക്സില്‍ ചേര്‍ക്കുക .
10 .തിളച്ചു തുടങ്ങുമ്പോള്‍ വേവിച്ചു വെച്ച പിടി ചേര്‍ത്ത് അടച്ചു വെച്ച് അഞ്ചു മിനിറ്റ് വേവിച്ചു കറിവേപ്പിലയും ഇട്ടു ഇറക്കി വെക്കാം

No comments:

Post a Comment