Monday 8 July 2013

പുളിയിഞ്ചി

പുളിയിഞ്ചി

പുളി ~ 100ഗ്രാം
ഇഞ്ചി ~ 50ഗ്രാം
കടുക് ~ ഒരു ടീസ്പൂണ്‍
ഉലുവ ~ കാല്‍ ടീസ്പൂണ്‍
മുളക് ~ ഒരു ടീസ്പൂണ്‍
പച്ചമുളക് ~ 5~6 എണ്ണം
ശര്‍ക്കര ~ 100ഗ്രാം
വെളിച്ചെണ്ണ ~ ഒരു ടേബിള്‍ സ്പൂണ്‍
വേപ്പില ~ രണ്ട് തണ്ട്
മഞ്ഞള്‍പൊടി ~ കാല്‍ ടീസ്പൂണ്‍
മുളകുപൊടി ~ കാല്‍ ടീസ്പൂണ്‍
ഉലുവാപൊടി ~ കാല്‍ ടീസ്പൂണ്‍

അടി കനമുള്ള ഒരുപാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, മുളക്, വേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. കടുക് പൊട്ടി കഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇടുക. ഇതിലേക്ക് നല്ലവണ്ണം പിഴിഞ്ഞ പുളിവെള്ളം ഒഴിച്ച് ഉപ്പ് ചേര്‍ക്കുക. തിളവന്നാല്‍ ശര്‍ക്കര ചേര്‍ക്കാം. നല്ലവണ്ണം വറ്റി കുറുകിയാല്‍ ഉലുവാപൊടി മീതെ വിതറുക.

No comments:

Post a Comment