Monday 8 July 2013

GULAB JAMOON

ആവശ്യമായ സാധനങ്ങള്‍.. ...
പഞ്ചസാര 250 ഗ്രാം
മില്‍ക്ക് പൌഡര്‍ 1/2 കപ്പ്
മൈദ 1 ടി സ്പൂണ്‍
ബേക്കിംഗ് പൌഡര്‍ ഒരു നുള്ള്
കോണ്‍ ഫ്‌ളവര്‍ 1/2 കപ്പ്
ഏലയ്ക്കപ്പൊടി ഒരു നുള്ള്
റോസ് വാട്ടര്‍ 1 ടീസ്പൂണ്‍
നാരങ്ങനീര് 4 തുള്ളി.
ആദ്യം പഞ്ചസാര സിറപ്പ് തയ്യാറാക്കണം. ഇതിനായി, 1 -1/2 കപ്പ് തിളച്ച വെള്ളത്തില്‍ പഞ്ചസാര അലിയിച്ച് ചേര്‍ക്കണം. ഇതില്‍, റോസ് വാട്ടറും ഏലക്കാപ്പൊടിയും ചേര്‍ത്ത് അല്പം കൂടി ചെറു തീയില്‍ അല്‍പ്പം കൂടി തിളപ്പിക്കുക. മൈദയും ബേക്കിംഗ് പൌഡറു ചേര്‍ത്ത് മിശ്രിതമാക്കണം. ഇതിനൊപ്പം മില്‍ക്ക് പൗഡര്‍, കോണ്‍ഫ്‌ളവര്‍, സോഡാപ്പൊടി എന്നിവ ചെറുതായി വെള്ളം തളിച്ച് കുഴയ്ക്കണം. ഒട്ടുന്ന പരുവത്തില്‍ നെയ്യ് ചേര്‍ത്ത് ഒന്നു കൂടി മാര്‍ദ്ദവമാക്കാം. ഇത് ചെറിയ ഉരുളകളാക്കി അടുപ്പത്ത് ചട്ടിയില്‍ എണ്ണയില്‍ വറുത്ത് കോരണം. തവിട്ട് നിറമാവുന്നത് വരെ വറുക്കാന്‍ ശ്രദ്ധിക്കുക. ഇനി കോരിയെടുക്കുന്ന ഉരുളകള്‍ സിറപ്പിലേക്ക് ഇടണം. ഉരുളകള്‍ ഇട്ടശേഷം സിറപ്പ് ഒന്നുകൂടി തിളപ്പിച്ച് വാങ്ങിയാല്‍ ഗുലാബ് ജാമൂന്‍ റെഡി. ചൂട് തണിഞ്ഞ ശേഷം ഒന്നു കഴിച്ചു നോക്കൂ..

No comments:

Post a Comment