Friday 5 July 2013

മുട്ട ഉപയോഗിക്കുന്നത് കാരണം മിക്ക വെജിറ്റേറിയന്‍സും കേക്ക് ഉപേക്ഷിക്കുകയാണ് പതിവ്‌,എന്നാല്‍ മുട്ട ഉപയോഗിക്കാതെയും കേക്ക് ഉണ്ടാക്കാവുന്നതെയുള്ളൂ. അതെങ്ങനെയാണെന്ന് നോക്കാം

മുട്ട  ഉപയോഗിക്കുന്നത് കാരണം മിക്ക വെജിറ്റേറിയന്‍സും കേക്ക് ഉപേക്ഷിക്കുകയാണ് പതിവ്‌,എന്നാല്‍ മുട്ട ഉപയോഗിക്കാതെയും കേക്ക് ഉണ്ടാക്കാവുന്നതെയുള്ളൂ. അതെങ്ങനെയാണെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
മൈദ  - ഒരു കപ്പ്‌
കണ്‍ഡെന്‍സ്ട്മില്‍ക്ക് – ഒരു കപ്പ്‌
ബട്ടര്  (മെല്റ്റ് ചെയ്തത്)- അര കപ്പ്‌
വാനില എസ്സെന്‍സ് – ഒരു ടീസ്പൂണ്‍
ബേക്കിംഗ് പൌഡര്‍ - അര ടീസ്പൂണ്‍
സോഡാ പൌഡര്‍ - അര ടീസ്പൂണ്
പാല്‍ - 50-100 മില്ലി (ആവശ്യമെങ്കില്‍ മാത്രം)
തയ്യാറാക്കുന്ന വിധം:-
മൈദ,ബേക്കിംഗ് പൌഡര്‍,സോഡാ പൊടി എന്നിവ അരിപ്പയില്‍ നന്നായി ഇടയുക.കണ്ടേന്‍സ്ട് മില്‍ക്കും ബട്ടര്‍ മെല്റ്റ് ചെയ്തതും ഒരു ഹാന്‍ഡ്‌ മിക്സര്‍ ഉപയോഗിച്ചു നന്നായി മിക്സ്‌ ചെയ്യുക.ഇതിലേക്ക് ഇടഞ്ഞു വച്ചിരിക്കുന്ന മൈദ കുറേശ്ശെ ഇട്ടു നന്നായി മിക്സ്‌ ചെയ്യുക.കട്ടി കൂടുതലാണെങ്കില്‍ അല്പം പാല്‍ ഉപയോഗിച്ചു കേക്ക് മിശ്രിതം അലപം ലൂസ് ആക്കുക.ബട്ടര്‍ പുരട്ടി മയം ആക്കിയ ബേക്കിംഗ് ട്രേയിലേക്ക് പകരുക.പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 175 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ് ബേയ്ക്ക് ചെയ്യുക.ഓവനില്‍ നിന്നു എടുത്തു തണുത്ത ശേഷം ബേക്കിംഗ് ട്രേയില്‍ നിന്നും മാറ്റുക.
NOTE:-
- കണ്ടേന്‍സ്ട് മില്‍ക്ക് ഉപയോഗിക്കുന്ന കാരണം പഞ്ചസാര ചേര്‍ക്കേണ്ടതില്ല.മധുരം കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് കേക്ക്              മിശ്രിതത്തില്‍ പഞ്ചസാര ആവശ്യത്തിനനുസരിച്ച് ചേര്‍ക്കാവുന്നതാണ്.
- 30 മിനുട്ടിനു ശേഷം കേക്ക് റെഡി ആയോ എന്ന് നോക്കാനായി ഒരു ടൂത്ത്‌ പിക്ക്‌ ഉപയോഗിച്ച് കേക്കിന്റെ നടുവില്‍ കുത്തി നോക്കുക.റെഡി ആയില്ലെങ്കില്‍ വീണ്ടും പത്തു മിനിറ്റ് കൂടി ബേക്ക് ചെയ്യുക.
- ഇതേ മിശ്രിതം ഉപയോഗിച്ചു കപ്പ്‌ കേക്കും ഉണ്ടാക്കാo

No comments:

Post a Comment