Thursday 11 July 2013

ബീഫ്‌ കറി

ബീഫ്‌ കറി

വെളിച്ചെണ്ണ (200 ml)

നാളികേരം (ഒരു മുറി)

കറി വേപ്പില (നല്ല ഇല ഉള്ള തണ്ട് ആണെങ്കില്‍ 5)

മുളക് പൊടി (കാശ്മീര്‍ ചില്ലി പൌഡര്‍ ഉത്തമം) _ (ഒന്നര ടേബിള്‍ സ്പൂണ്‍)

മഞ്ഞള്‍ പൊടി (രണ്ടു ടീസ്പൂണ്‍)

മല്ലി പൊടി (മൂന്നു ടേബിള്‍ സ്പൂണ്‍)

ഇന്ത്യന്‍ വെളുത്തുള്ളി (ഒരു കുടം _ ഗള്‍ഫ് ആണെങ്കില്‍ പകുതി കുടം മതി.)

ഇഞ്ചി (ഒരു ഉണ്ണിയപ്പത്തിന്റെ അത്രേം വലിപ്പത്തില്‍)

പച്ചമുളക് (വേണ്ട)

കുരുമുളക് (പതിനാറു എണ്ണം)

കത്തോലം (പകുതി)

ഗ്രാമ്പൂ (പതിനൊന്നു എണ്ണം)

ഏലക്ക (ഏഴര എണ്ണം)

ജീരകം (അഞ്ചു ചെറിയ ടീസ്പൂണ്‍ _ ജീരകതിന്റെ പേര് അറിയില്ല. നമ്മള്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു സുപ്ലയര്‍ ബില്‍ ആയി വരുന്ന പാത്രത്തില്‍ കാണാറുള്ള ജീരകം ഇല്ലേ… അത് തന്നെ…..ഈ ജീരകം രണ്ടു സ്പൂണ്‍ മാറ്റി വെക്കുക)

മേലെ പറഞ്ഞ ജീരകതിന്റെ വേറെ ഒരു ടൈപ്പ് ജീരകം ഇല്ലേ _ നീളത്തില്‍ (രണ്ടു സ്പൂണ്‍)

സവാള (വലുത് അന്ജെണ്ണം)

എല്ല് ഇല്ലാതെ ചെറിയ കഷ്ണങ്ങളായി നുറുക്കിയ ബീഫ് (ഒരു കിലോ)

—————————

ഇനി പാചകം പറഞ്ഞു നോക്കാം… വിട്ടു പോയ സാധനങ്ങള്‍ താഴെ എന്‍.ബി. എന്ന കോളത്തില്‍ കൊടുക്കാം.

———————

കുക്കറില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വെക്കുക.

ഇറച്ചി, ചോര പോകുന്നതുവരെ കഴുകി വെള്ളം പിഴിഞ്ഞ് കുക്കറില്‍ ഇടുക.



മുളകുപൊടി, മഞ്ഞപൊടി, മല്ലിപൊടി, രണ്ടു തണ്ട് കറി വേപ്പില എന്നിവ ഇറച്ചി ഇട്ട കുക്കറിലോട്ടു ഉപ്പും (മൂന്നു സ്പൂണ്‍ ) ചേര്‍ത്ത് ഇടുക.



കൈക്കൊണ്ടു നന്നായി ഇളക്കുക.

5-10 മിനിറ്റ് ഇളക്കല്‍ തുടരുക.

അത് കഴിഞ്ഞാല്‍ കുക്കര്‍ മൂടി വെക്കുക.

മേല്‍ പറഞ്ഞ വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, കത്തോലം, ഗ്രാമ്പൂ, ഏലക്ക, ജീരകം (രണ്ടു ടൈപ്പും) അമ്മിയില്‍ കൊണ്ട് പോയി നന്നായി അരക്കുക.



അമ്മി ഇല്ലാത്തെ കുടുംബക്കാര്‍ ആണെങ്കില്‍ മിക്സിയില്‍ മിക്സ് ചെയ്യുക.

കയ്യില്‍ തരി പിടിക്കാതെ അത്രേം പൊടിയാക്കുക.

തേങ്ങ, നമ്മള്‍ മാറ്റി വെച്ച ജീരകവും രണ്ടു തണ്ട് വെപ്പിലയില്‍ നിന്നും ഒരു തണ്ട് വേപ്പിലയും ചേര്‍ത്ത് ഫ്രൈ പാനില്‍ ബ്രൌണ്‍ നിറം വരും വരെ വറുക്കുക.

ഒരു വട്ടമുള്ള പാത്രതിലോട്ടു വറുത്തെടുത്ത തേങ്ങ വാങ്ങിവെക്കുക.

വറുത്ത തേങ്ങയുടെ ചൂട് പോകും മുന്പ് അമ്മിയില്‍ കൊണ്ടുപോയി നന്നായി അരക്കുക.

തരിപോലും ഇല്ല കണ്ടുപിടിക്കാന്‍ എന്ന കണക്കെ….

(മിക്സി ഇല്ലാത്തവര്‍ അമ്മിയിലും അമ്മി ഇല്ലാത്തവര്‍ മിക്സിയിലും അരക്കുക.)



ഇനി നമ്മള്‍ കുക്കറില്‍ വെച്ച ഇറച്ചിയിലോട്ടു ഇരുപതു ഔന്‍സ് വെള്ളമൊഴിക്കുക.



കൈക്കൊണ്ടു ഒന്നുകൂടെ ഇളക്കുക.

ഫുള്‍ ഫ്ലൈമില്‍ കത്തിക്കുക.

ആദ്യത്തെ മൂന്നു വിസില്‍ വരുന്നവരെ ഫുള്‍ ഫ്ലൈം തുടരുക.

അതിനു ശേഷം ഫുള്‍ ഫ്ലൈം ഹാഫ് ഫ്ലൈം ആകുക.

തീരെ കുറക്കാന്‍ പാടില്ല. പോത്തിന്റെ വേവ് ഇരുപതഞ്ഞു മിനിറ്റ് ആണ് (കുക്കറില്‍)



ആ സമയം ആയാല്‍ ഉടനെ തീ ഓഫ്‌ ചെയ്യുക.

ഇതേ സമയം, തൊട്ടടുത്ത അടുപ്പില്‍ ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള വാട്ടുക.

സവാള ചെറിയ വാട്ടം വന്നു കഴിഞ്ഞാല്‍ ഉടന്‍ നമ്മള്‍ അരച്ച് വെച്ച മസാല കൂട്ട് സവാളയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. വളരെ ചെറുതായി ഉപ്പിടുക.

ഒരു തണ്ട് വേപ്പില ചേര്‍ക്കുക.ഉള്ളി നന്നായി വാടി കഴിഞ്ഞാല്‍ തീ ഓഫ്‌ ചെയ്യുക. ചീനച്ചട്ടി മൂടി വെക്കുക.

ഈ സമയം കുക്കറിലെ ഇറച്ചിയുടെ സമയം ആയെങ്കില്‍ അതിന്റെ പ്രഷര്‍ കളഞ്ഞു നേരെ ചീന ചട്ടിയിലോട്ടു ഒഴിക്കുക.

മൂടി വെച്ച് കത്തിക്കുക.

അഞ്ചു മിനിറ്റ് നേരം തിളക്കാന്‍ അനുവദിക്കുക.

ഫുള്‍ ഫ്ലൈമില്‍ തന്നെ.

ഇനി,

അരച്ച് വെച്ച തേങ്ങ, തിളയ്ക്കുന്ന ഇറച്ചി കറിയില്‍ മിക്സ് ചെയ്യുക.

ലോ ഫ്ലൈമില്‍ അഞ്ചു മിനിറ്റ് മൂടി വെച്ച് തിളപ്പിക്കുക.

ഉപ്പു നോക്കുക.

കൂടുതല്‍ ആണെങ്കില്‍ തക്കാളി ഇട്ടു അഡ്ജസ്റ്റ് ചെയ്യുക.

കുറവ് ആണെങ്കില്‍ ഉപ്പിട്ട് അഡ്ജസ്റ്റ് ചെയ്യുക.

No comments:

Post a Comment