Thursday 11 July 2013

നോമ്പ് കഞ്ഞി :

നോമ്പ് കഞ്ഞി :

വേണ്ട സാധനങ്ങള്‍ :
ഒരു നാഴി പൊടിയരി
വെളുത്തുള്ളി : ഗള്‍ഫിലെ എങ്കില്‍ മൂന്ന്‌ അല്ലി, നാട്ടിലെ എങ്കില്‍ ഏഴ് അല്ലി.
ഉലുവ : ഒന്നര ടീ സ്പൂണ്‍.
ആശാളി : ഒന്നര ടീസ്പൂണ്‍
ജീരകം : ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി : കാല്‍ ടീസ്പൂണ്‍.
തേങ്ങ: അര മുറി ചെരകിയത്

ഉണ്ടാക്കുന്ന വിധം :
കുക്കറില്‍ ആവശ്യത്തിന് വെള്ളം അടുപ്പില്‍ വെച്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഉലുവയും അശാളിയും ഇട്ടു തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോള്‍ അരി കഴുകി ഇടുക.
കുക്കര്‍ അടച്ചു വെച്ച് വേവിക്കുക.
വെന്ത ശേഷം (രണ്ടോ മൂന്നോ വിസില്‍ ) കുക്കര്‍ തുറന്ന്, തേങ്ങ, മല്ലിപ്പൊടി , ജീരകം എന്നിവ മിക്സിയില്‍ അരച്ച് കഞ്ഞിയില്‍ ചേര്‍ത്ത് ഇളക്കി അര മിനിറ്റ്‌ കൂടി വേവിക്കുക.

ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പയര്‍ അല്ലെങ്കില്‍ വാഴക്കാ തോരന്‍, അച്ചാര്‍ ഇവയോടൊപ്പം കഴിക്കാം .

No comments:

Post a Comment