Saturday, 13 July 2013

തേങ്ങമാത്രം ഉപയോഗിച്ചും കറിയുണ്ടാക്കാo

തേങ്ങമാത്രം ഉപയോഗിച്ചും കറിയുണ്ടാക്കാമെന്ന്‌ അധികമാര്‍ക്കും അറിയില്ല. എന്നാല്‍ തേങ്ങാ തൊകയിലിന്‍റെ രുചി ഒരിക്കല്‍ അറിഞ്ഞാല്‍ എന്തുവിലകൊടുത്തും അത്‌ വീട്ടില്‍ പരീക്ഷിക്കാന്‍ നിങ്ങളും മടിക്കില്ല.

ചേര്‍ക്കേണ്ട ഇനങ്ങള്‍

തേങ്ങ - 2 എണ്ണം
വറ്റല്‍ മുളക്‌ - 8 എണ്ണം
പുളി - 2 ഉരുള
കടുക്‌ - 2 സ്പൂണ്‍
മല്ലി - നാലര സ്പൂണ്‍
ഉഴു്‌ പരിപ്പ്‌ - 4 സ്പൂണ്‍
കറിവേപ്പില - 2 കതിര്‍പ്പ്‌
ഉപ്പ്‌ - ആവശ്യത്തിന്‌
വെളിച്ചെണ്ണ - 4 സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

മല്ലി, മുളക്‌, ഉഴുന്ന് പരിപ്പ്‌ മൂപ്പിച്ച്‌ കോരുക. തേങ്ങാ ചുരണ്ടി വറുക്കുക. മൂപ്പിച്ച്‌ വച്ചിരിക്കു മല്ലി, മുളക്‌, ഉഴുന്ന്പരിപ്പ്‌ അരച്ചെടുക്കുക. വറുത്ത്‌ വച്ചിരിക്കു തേങ്ങയും അരയ്ക്കണം. പുളിയും ഉപ്പും അരച്ചെടുത്ത്‌ വയ്ക്കക. ചീനച്ചട്ടി അടുപ്പത്ത്‌ വച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ മുളകും കടുകും കറിവേപ്പിലയുമിട്ട് പൊട്ടുമ്പോള്‍ അരച്ച്‌ വച്ചിരിക്കു തൊകയല്‍ ഇട്ട് ഇളക്കിയെടുക്കുക.

No comments:

Post a Comment