Friday 12 July 2013

കഞ്ഞി



കഞ്ഞി

അരി ആവശ്യമുള്ളത്ര എടുത്ത് നാലിരട്ടി വെള്ളമൊഴിച്ച് വേവിക്കണം. പയറും ഇടണം. ഉപ്പ് പിന്നെ ഇട്ടാൽ മതി.

വേവിച്ചുകഴിഞ്ഞാൽ ഉപ്പിട്ടിളക്കി ചൂടോടെ കഴിക്കാം. ചെറിയ ഉള്ളിയും, അല്പം പുളിയും, കറിവേപ്പിലയും, ചുവന്ന മുളകും, ഉപ്പും, തേങ്ങയും കൂടെ അരച്ചെടുത്ത ചമ്മന്തിയും, ചുട്ട പപ്പടവും, പിന്നെ എന്തെങ്കിലും അച്ചാറും കൂടെ കഴിക്കാം. ചെറുപയർ, ഇട്ടിട്ടുള്ളതുകൊണ്ട് വേറൊരു തോരന്റെ ആവശ്യമൊന്നുമില്ല. ചിലർ നെയ്യൊഴിക്കും, ചിലർ തേങ്ങയും ഇടും കഞ്ഞിയിൽ.
ഉണ്ടാക്കാനും എളുപ്പം കഞ്ഞിതന്നെ.

No comments:

Post a Comment