Friday 5 July 2013

മീന്‍ അച്ചാര്‍

മീന്‍ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
1. ഒരിഞ്ചു വലിപ്പത്തില്‍ കഷണങ്ങളാക്കി മുറിച്ച മീന്‍ - ഒരു കിലോഗ്രാം
ഉപ്പ്‌ - രണ്ടു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
2. വെളിച്ചെണ്ണ - അരക്കപ്പ്‌
3. നല്ലെണ്ണ - അരക്കപ്പ്‌
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌ - രണ്ടു ടീസ്‌പൂണ്‍
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്‌ -പന്ത്രണ്ട്‌ എണ്ണം
പച്ചമുളക്‌ കീറിയത്‌ - ആറെണ്ണം
ഉലുവാ - രണ്ടു ടീസ്‌പൂണ്‍
മുളകുപൊടി - നാലു ടീസ്‌പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
വിനാഗിരി - മൂന്നുകപ്പ്‌

തയ്യാറാക്കുന്ന വിധം

മീനില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ വയ്‌ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി മീന്‍കഷണങ്ങള്‍ ഇട്ട്‌ നേരിയ ബ്രൗണ്‍നിറമാവുന്നതുവരെ വറുക്കുക. ചീനച്ചട്ടിയിലെ വെളിച്ചെണ്ണയില്‍ നല്ലെണ്ണ ഒഴിക്കുക. ഉലുവ പൊട്ടിച്ച്‌ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്ത്‌ ഒരു മിനിറ്റ്‌ മൂപ്പിക്കുക. പിന്നീട്‌ മുളകുപൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത്‌ നല്ലതുപോലെ ഇളക്കി എണ്ണ തെളിയുന്നതുവരെ മൂപ്പിക്കുക. വിനാഗിരിയും ബാക്കിയുള്ള ഉപ്പും ചേര്‍ത്തു രണ്ടുമിനിറ്റ്‌ സാവധാനം തിളപ്പിക്കണം,. ഇതില്‍ വറുത്ത മീന്‍ചേര്‍ത്ത്‌ തീയില്‍നിന്നു വാങ്ങി ചൂടാറാന്‍ വയ്‌ക്കണം. തണുത്തശേഷം കുപ്പികളില്‍ പകരാം.

No comments:

Post a Comment