Tuesday 2 July 2013

ജിഞ്ചര്‍ ചിക്കന്‍



ജിഞ്ചര്‍ ചിക്കന്‍

ചിക്കന്‍-1 കിലോ
സവാള-2
തക്കാളി-2
തൈര്- 3 സ്പൂണ്‍
ചെറുനാരങ്ങാനീര്-1 സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-1 സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -3 സ്പൂണ്‍
ഇഞ്ചി പേസ്റ്റ്-1 സ്പൂണ്ട
പച്ചമുളക്-4
ഗര മസാല-1 സ്പൂണ്‍
മല്ലിപ്പൊടി-2 സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍-അര സ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ
ഒരുപാത്രത്തില്‍ എണ്ണയൊഴിക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ബ്രൗണ്‍ നിറമായിക്കഴിഞ്ഞാല്‍ അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ ഇതിലേക്കു ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റിയ ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ചിക്കനിലെ വെള്ളം മുഴുവനും പോകണം.
ഇതിലേക്ക് ഉപ്പ്, മസാലപ്പൊടികളെല്ലാം ചേര്‍ക്കുക. ഇവ ചേര്‍ത്ത് അല്‍പനേരം നല്ലപോലെ ഇളക്കണം.
മസാലപ്പൊടികള്‍ പിടിച്ചു കഴിഞ്ഞാല്‍ തക്കാളി മുറിച്ചിടുക. തക്കാളി നന്നായി ഉടഞ്ഞ് ഗ്രേവി കട്ടിയാകുന്നതു വരെ ഇളക്കണം.
ഇതിലേക്ക് തൈരൊഴിച്ച് വീണ്ടു ഇളക്കുക. ആവശ്യമെങ്കില്‍ അല്‍പം വെള്ളമൊഴിക്കാം. ഇത് ഒരുവിധം വെന്തു കഴിയുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി എന്നിവയും ചെറുനാരങ്ങാനീര്, പച്ചമുളക്, ഗരം മസാല പൗഡര്‍, ചേര്‍ക്കാം. ഇവയെല്ലാം നല്ലപോലെ ചിക്കനില്‍ പിടിച്ച് വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

No comments:

Post a Comment