Tuesday 2 July 2013

അലുവ (Aluwa)


അലുവ (Aluwa)

ഇത് ഒരു ശ്രീലങ്കന്‍ മധുര വിഭവം ആണ്

അരിപൊടി 10 കപ്പു
പഞ്ചസാര 2 കപ്പു
വെള്ളം 3 കപ്പു
ഏലക്ക 3-4
കശുവണ്ടി അവശ്യത്തിനു

തയ്യാറാക്കുന്ന വിധം

അരിപൊടി മീഡിയം തീയില്‍ വറുക്കുക. ( പച്ചരി കുതിര്‍ത്ത് വീട്ടില്‍ തന്നെ പൊടിചെടുക്കുന്നതാണ് നല്ലത് ) ഇതില്‍ നിന്നും അല്പം എടുത്തു മാറ്റി വെക്കുക . ഇനി പഞ്ചസ്സാര പാനിതയ്യാറാക്കണം അതിനായി പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ചൂടാക്കുക. പാനി കട്ടി ആയി വന്നാല്‍ അടുപ്പില്‍ നിന്നും മാറ്റി ഇളക്കി കൊടിരിക്കുക. ഈ സമയം പൊടിച്ച ഏലക്കയും , കശുവണ്ടിയും ചേര്‍ത്ത് ഇളക്കുക . പാനി അല്പം തണുത്തു കഴിയുമ്പോള്‍ ഇതില്‍ വറുത്ത അരിപൊടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ഇനി ഇത് ഒരു പരന്ന ട്രെയില്‍ ഉടനെ തന്നെ പരത്തുക . ഏകദേശം ഒരു സെന്ടീമീറ്റര്‍ കനത്തില്‍ വേണം പരത്താന്‍ . ഇങ്ങിനെ പരത്തിയ ആലുവ ആവശ്യമുള്ള ആകൃതിയില്‍ മുറിച്ചു എടുക്കുക . ഇനി ഇതില്‍ നേരത്തെ മാറ്റി വെച്ചിരിക്കുന്ന അരിപൊടി തൂവുക 

No comments:

Post a Comment