Tuesday 2 July 2013

ചോക്കലേറ്റ് ഡോനട്ട്സ് ..............

ചോക്കലേറ്റ് ഡോനട്ട്സ് (Chocolate Donuts)

ആവശ്യമുള്ള സാധനങ്ങള്‍ 

മൈദ ഒരു കപ്പു
ബേക്കിംഗ് പൌഡര്‍ 1 ടീസ്പൂണ്‍
ഉപ്പു അര ടീസ്പൂണ്‍
പഞ്ചസാര പൊടിച്ചത് അര കപ്പു
മുട്ട 2
ഒലിവ് എണ്ണ 2 ടേബിള്‍സ്പൂണ്‍
ചൂട് പാല്‍ 1 കപ്പു
വാനില എസ്സെന്‍സ്‌ 1 ടീസ്പൂണ്‍
ഡാര്‍ക്ക് ചോക്കലേറ്റ് പൊടിച്ചത് 1 കപ്പു
സ്പ്രിങ്കിള്‍സ് അര കപ്പു (optional)

തയ്യാറാക്കുന്ന വിധം

ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക. ഒരു പാത്രത്തില്‍,മൈദ, ബേക്കിംഗ് പൌഡര്‍, ഉപ്പു, പഞ്ചസാര എന്നിവ മിക്സ് ചെയ്യുക . മറ്റൊരു പാത്രത്തില്‍ മുട്ട, പാല്‍, ഒലിവ് ഓയില്‍ , വാനില എസ്സെന്‍സ്‌ എന്നിവ മിക്സ് ചെയ്തെടുക്കുക . ഇനി ഇത് നേരത്തെ തയ്യാറാക്കിയ മൈദ മിക്സുമായി ചേര്‍ത്ത് സ്മൂത്ത്‌ അയ മാവ് ആക്കുക ഇനി ഡോനട്ട്സ് അച്ചില്‍ (donut pans) ഈ മാവു ഒഴിച്ച് ഏകദേശം എട്ടു മിനുറ്റ് ബേക്ക് ചെയ്തെടുക്കുക . പാകം അയാല്‍ ഓവനില്‍ നിന്നും മാറ്റി തണുക്കാന്‍ അനുവദിക്കുക

ഇനി ഡാര്‍ക്ക് ചോക്കലേറ്റ് പൊടിച്ചത് ഒരു സോസ്പനില്‍ വെച്ച് അത് വെള്ളം നിറച്ച മറ്റൊരു പാത്രത്തില്‍ വെച്ച് ചൂടാക്കുക . തുടര്‍ച്ചയായി ഇളക്കി കൊടിരിക്കുക . കുറച്ചു കഴിയുമ്പോള്‍ ചോക്കലേറ്റ് പൂര്ന്നമായും ഉരുകി വരും. ഇനി ഓരോ ഡോനട്ട്സ് എടുത്തു ഈ ചോക്കലേറ്റ് പാനിയില്‍ മുക്കുകയോ അല്ലെകില്‍ ഒരു സ്പൂണ്‍ കൊണ്ട് പുറമേ കോരി ഒഴിക്കുകയോ ചെയ്യാം . ഇനി സ്പ്രിങ്കിള്‍സ് മുകളില്‍ വിതറി അലങ്കരിക്കുക. ഇത് അല്പ സമയം ഫ്രിഡ്ജില്‍ വെച്ചതിനു ശേഷം ഉപയോഗിക്കുക 

No comments:

Post a Comment