Tuesday 2 July 2013

ലഡ്ഡു........

ലഡ്ഡു

ആവശ്യമുള്ള സാധനങ്ങള്‍

കടലപ്പൊടി/ബേസൻ 200 ഗ്രാം.
പഞ്ചസാര നാനൂറ് ഗ്രാം.
അണ്ടിപ്പരിപ്പ് പത്തെണ്ണം.
ഉണക്കമുന്തിരി 25 എണ്ണം
ഏലയ്ക്ക തോലുകളഞ്ഞ് പൊടിച്ചത്. എട്ട്
ഡാൽഡ കാൽക്കിലോ.
ഫുഡ് കളർ മഞ്ഞ - കുറച്ച്
പാൽ അല്പം.
കൽക്കണ്ടം പൊടിച്ചത് 50 ഗ്രാം

തയ്യാറാക്കുന്ന വിധം

പഞ്ചസാരയിൽ വെള്ളമൊഴിച്ച്, അല്പം പാലുമൊഴിച്ച് ചൂടാക്കാൻ വയ്ക്കുക. പഞ്ചസാരപ്പാനിയ്ക്കു വേണ്ടിയാണ്.
കടലമാവ് കലക്കിവയ്ക്കുക. അധികം വെള്ളം വേണ്ട. അധികം കട്ടിയിലും വേണ്ട. അണ്ടിപ്പരിപ്പ്, മുന്തിരി , വറുത്തുവയ്ക്കുക. ഡാൽഡയിൽത്തന്നെ മതി. ഫുഡ്കളർ മൂന്നോ നാലോ നുള്ള്, പഞ്ചസാരപ്പാനി തയ്യാറായാൽ അതിലേക്കിട്ടിളക്കുക.
പാനി തയ്യാറാക്കുമ്പോൾ പാൽ ഒഴിക്കുന്നത് എന്തിനാണെന്നുവച്ചാൽ, പഞ്ചസാരയിലെ അഴുക്കെല്ലാം, മുകളിൽ പാടപോലെ പൊങ്ങിവരും.അതിനുവേണ്ടിയാണ്. അതു കോരിക്കളയുക. പാനിയിൽ കുറച്ചു വെള്ളം വറ്റിയാൽ, പകുതി ഒരു പാത്രത്തിലേക്ക് കോരിയൊഴിക്കുക. വറ്റിക്കുന്ന പാനി കൂടുതൽ കുറുകിപ്പോയാൽ, അതിലേക്ക് ഈ പാനി ഒന്ന് തിളപ്പിച്ച് ചേർക്കാൻ ആണ് അത്.
പാനി എടുത്തുമാറ്റിവച്ച് പാനിയും കൂടെ ഒന്നുകൂടെ പാകത്തിനു വറ്റിച്ച് ഇതിലൊഴിക്കാൻ മറക്കണ്ട. എന്നാൽ ഉടൻ തന്നെ ഒരു പാത്രം അടുപ്പത്തുവെച്ച് ഡാൽഡ ഒഴിച്ച് ചൂടാക്കുക.

ചൂടായാൽ അതിലേക്ക് കടലമാവ് തുളയുള്ള സ്പൂണിലേക്ക് കോരിയൊഴിക്കുക. ആ സ്പൂണിന് കണ്ണാപ്പ എന്നാണു പറയുക. എണ്ണപ്പലഹാരം ഉണ്ടാക്കുമ്പോൾ കോരിയെടുക്കാൻ ഉപയോഗിക്കുന്നത്. അതിൽ നിന്ന് ഡാൽഡയിലേക്ക് മുത്തുകൾ പോലെ വീഴും. ആ മുത്തുകൾ മൂത്താൽ കോരിയെടുത്ത് പഞ്ചാരപ്പാനിയിലിടുക. കടലമാവ് കലക്കിയത് മുഴുവൻ, മുത്തുകൾ ആക്കിയെടുക്കുക. ചിലപ്പോൾ ഒരുമിച്ചു കൂടിനിന്നേക്കും. അതൊക്കെ പെട്ടെന്ന് ഇളക്കി വേർതിരിക്കണം.

പിന്നെ പാനിയും മുത്തുകളും ഇട്ടതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി, കൽക്കണ്ടം, ഏലയ്ക്കപ്പൊടി എന്നിവ ചേർക്കുക. രണ്ടു കൈയിലും അമർത്തി ഭംഗിയായി ഉരുട്ടുക. ചൂടോടെ ഉരുട്ടുക. ഇല്ലെങ്കിൽ ഉരുട്ടാൻ കിട്ടില്ല. ഉരുട്ടാൻ കഴിയാത്തത് ബാക്കി തിന്നുകയും ചെയ്യാം. അതൊന്നും സാരമില്ല. ചൂട് നിൽക്കാനാണ് ഉരുളിയിൽ ഉണ്ടാക്കുന്നത്. കുഞ്ഞുലഡ്ഡു ആണെങ്കിൽ പതിനഞ്ചോളം എണ്ണം ഉണ്ടാ

No comments:

Post a Comment