Tuesday 2 July 2013

.കോക്കനട്ട് ബര്‍ഫി

കോക്കനട്ട് ബര്‍ഫി

ആവശ്യമുള്ള സാധനങ്ങല്‍

തേങ്ങാ ചിരകിയത് ഒന്നര കപ്പ്‌
വെള്ളം അര കപ്പ്‌
പഞ്ചസാര ഒരു കപ്പ്‌
പാല്‍ കാല്‍ ഗ്ലാസ്‌
നെയ്യ് രണ്ടു സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് രണ്ടു
ബദാം അരിഞ്ഞത് രണ്ടു സ്പൂണ്‍


തയ്യാറാക്കുന്ന വിധം

ഉരുളി ചൂടാക്കി തേങ്ങാ വെള്ള മയം മാറുന്നത് വരെ ഒന്ന് വറക്കുക. നിറം മാറരുത്. ഇതു മിക്സിയില്‍ ഇട്ടു ഒന്ന് ചെറുതായി പൊടിക്കുക. ഉരുളിയില്‍ വെള്ളം തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. പഞ്ചസാര നന്നായി അലുത്ത ശേഷം പാല്‍ ഒഴിക്കുക. മുകളില്‍ അടിയുന്ന പതയും അഴുക്കും കോരി മാറ്റണം. പാനി നന്നായി കുറുകി തുടങ്ങുമ്പോള്‍ തേങ്ങാ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി നെയ്യും ഏലയ്ക്ക പൊടിച്ചതും , ബദാം പൊടിച്ചതും ചേര്‍ത്തിളക്കുക. വെള്ള മയം മുഴുവന്‍ വറ്റി വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി മയം പുരട്ടിയ ഒരു പാത്രത്തില്‍ നിരത്തുക. തണുത്ത ശേഷം ചെറു കഷ്ണങ്ങള്‍ ആക്കി മുറിച്ചെടുക്കുക.

No comments:

Post a Comment