Tuesday 2 July 2013

ബോളി

ബോളി

ആവശ്യമുള്ള സാധനങ്ങല്‍ 

കടലപ്പരിപ്പ് രണ്ട് കപ്പ്
മൈദ ഒന്നര കപ്പ്
പഞ്ചസാര രണ്ട് കപ്പ്
നല്ലെണ്ണ അര കപ്പ്
ഏലയ്ക്ക പൊടിച്ചത് ആറെണ്ണം
ജാതിക്ക പൊടി കാല്‍ സ്പൂണ്‍
നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലപ്പരിപ്പ് ആവശ്യത്തിനു വെള്ളത്തിലിട്ട് നന്നായി വേവിക്കുക. നന്നായി വെന്ത കടലമാവ് കുഴയുന്ന പരുവമാവുന്നതു വരെ വേവിക്കണം. എന്നിട്ട് അതില്‍ പഞ്ചസാരയും ഏലയ്ക്കാ പൊടിച്ചതും, ജാതിക്ക പൊടിയും ചേര്‍ത്തിളക്കുക. ഒരുവിധം കുഴമ്പ് പരുവമാകുന്നതു വരെ നന്നായി ഇളക്കുക. അടുപ്പില്‍ നിന്ന് ഇറക്കി തണുക്കാന്‍ വയ്ക്കുക. നന്നായി തണുത്ത മിശ്രിതം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.

പിന്നീട് ചപ്പാത്തി ഉണ്ടാക്കുന്നതിനായി ചെയ്യുന്നതുപോലെ ചെറിയ ഉരുളകളാക്കുക. ഒട്ടിപോടികാതെ ഇരിക്കാന്‍ കയ്യില്‍ എണ്ണ പുരട്ടിയാല്‍ മതിയാകും .ഇത് ചപ്പാത്തി പരത്തുന്നതു പോലെ പരത്തിയെടുക്കുക. ഇത് പലകയില്‍ ഒട്ടാതിരിക്കാനായി മൈദാ മാവ് ഉപയോഗിക്കാം.

ഇത് നെയ്യ് ഒഴിച്ച് ചപ്പാത്തി ചുടുന്നതുപോലെ ചുട്ടെടുത്ത് ഉപയോഗിക്കാം. ഇത് കുറഞ്ഞത് നാലഞ്ച് ദിവസം കേടുകൂടാതിരിക്കും.

No comments:

Post a Comment