Tuesday 2 July 2013

സന്ദേഷ് .......


സന്ദേഷ് (Sandesh)

ഇതൊരു വടക്കേ ഇന്ത്യന്‍ മധുരപലഹാരം ആണ്. ഇത് പലരീതിയില്‍ ഉണ്ടാക്കാവുന്നതാണ് പാല്‍ അതിലെ ഒരു പ്രധാന ചേരുവ ആണ്

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍ 8 കപ്പു
നാരങ്ങ നീര് കാല്‍ കപ്പു
പഞ്ചസാര അര കപ്പു
ഏലക്ക പൊടിച്ചത് കാല്‍ സ്പൂണ്‍
ബദാം / പിസ്ത അരിഞ്ഞത് 2 ടേബിള്‍ സ്പൂണ്‍
കുങ്കുമപൂവ് ഒരു നുള്ള്
പൈനാപ്പിള്‍ അരിഞ്ഞത് 2 ടേബിള്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം

പാല്‍ അടുപ്പില്‍ വെച്ച് തിളപ്പിക്കുക . തിളച്ചു തുടങ്ങുമ്പോള്‍ നാരങ്ങ നീര് ചേര്‍ത്ത് ഇളക്കുക. പാല്‍ പിരിഞ്ഞു കിട്ടും . വെള്ളം കളഞ്ഞു പനീര്‍ ഒരു തുണിയില്‍ കെട്ടി പിഴിഞ്ഞു വെള്ളം മുഴുവന്‍ നീക്കം ചെയ്യുക . (തുണിയില്‍ കെട്ടി തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ നാരങ്ങ നീരിന്റെ രുചി അതില്‍ നിന്നും മാറി കിട്ടും.) ഇങ്ങിനെ വെള്ള മുഴുവന്‍ നീക്കം ചെയ്ത പനീര്‍ ഒരു പാത്രത്തില്‍ വെച്ച് കുഴച്ചെടുക്കുക . നല്ല മാവ് പരുവത്തില്‍ അയാല്‍ അതില്‍ ഏലക്ക പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് ഒന്നുകൂടി കുഴച്ചു എടുക്കുക . ഈ മാവു ഒരു പത്രത്തില്‍ ചെറു തീയില്‍ വെച്ച് ഇളക്കുക തീകൂടന്‍ പാടില്ല ചിലപ്പോള്‍ അത് കട്ടി കൂടി പോകും. നല്ല മൃദുവായ മാവു ആകും വരെ ഇങ്ങിനെ ഇളക്കുക (ഇത് ഏറ്റവും പ്രധാനപെട്ട ഒരു ഘട്ടം ആണ് )

കുങ്കുമപൂവ് ഒരു സ്പൂണ്‍ ചൂടുപാലില്‍ നനഞ്യി മിക്സ്‌ ചെയ്തു വെക്കുക . മാവ് ചെറിയ ചെറിയ ഉരുളകള്‍ ആക്കി എടുക്കുക . നടുഭാഗം അല്പം കുഴിച്ചു അതില്‍ പൈനാപ്പിള്‍ അരിഞ്ഞത് , ബദാം അരിഞ്ഞത് എന്നിവ വെച്ച് ഒരു തുല്ല് കുങ്കുമപൂവ് മിക്സ്‌ കൂടി വെച്ച് തണുപിച്ച് കട്ടിയാക്കി എടുക്കുക. ആ തണുപോടെ തന്നെ വിളമ്പുക 

No comments:

Post a Comment