Tuesday 2 July 2013

ഗുജിയ

 ഗുജിയ 

ഗുജിയ ഒരു ബംഗാളി വിഭവം ആണ് 

ആവശ്യമുള്ള സാധനങ്ങള്‍

പുറമേക്ക്

മൈദ ഒരു കപ്പു
റവ 1 ടേബിള്‍ സ്പൂണ്‍
എണ്ണ 2 ടേബിള്‍ സ്പൂണ്‍
ചൂടുവെള്ളം 1/3 കപ്പു

നിറക്കാന്‍

ക്രീം അര കപ്പു
പാല്‍പൊടി 1 കപ്പു
തേങ്ങ ചിരണ്ടിയത് കാല്‍ കപ്പു
ബദാം നുറുക്കിയത് കാല്‍ കപ്പു
ഏലക്ക പൊടിച്ചത് അര സ്പൂണ്‍
പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍
മത്തകുരു 2 ടേബിള്‍ സ്പൂണ്‍ (optional)

അലങ്കരിക്കാന്‍

പഞ്ചസ്സാര അര കപ്പു
വെള്ളം കാല്‍ കപ്പു
ബദാം / പിസ്ത നുറുക്കിയത് 2 ടേബിള്‍ സ്പൂണ്‍

എണ്ണ വറുക്കാന്‍ ആവശ്യമുള്ളത്

തയ്യാറാക്കുന്ന വിധം

പുറമേക്ക് ഉള്ള മാവു തയ്യാറാക്കാന്‍ , മൈദ, റവ , എണ്ണ എന്നിവ ഒരു പാത്രത്തില്‍ എടുത്തു അല്‍പ്പാല്‍പ്പമായി വെള്ളം ചേര്‍ത്ത് കുഴച്ചു

വളരെ മൃദുവായ മാവ് തയ്യാറാക്കുക. ഇത് ഒരു തുണികൊണ്ട് മൂടി പത്ത് മിനുറ്റ് നേരത്തേക്ക് മാറ്റി വെക്കുക

ഫില്ലിങ്ങിനായി ക്രീം, പാല്‍പൊടി എന്നിവ ഒരു പാനില്‍ മിക്സ്‌ ചെയ്യുക. ചെറുതീയില്‍ പാകം ചെയ്യുക . കുറച്ചു കഴിയുമ്പോള്‍

പാനിന്റെ അരികുകളില്‍ നിന്നും ഈ മിക്സ്‌ വിട്ടു നല്ല സോഫ്റ്റ്‌ അയ മാവു ആയി വരും .മാവ് അടിയില്‍ കരിഞ്ഞു പിടികാതെ

ഇരിക്കാനായി തുടര്ച്ചയായി ഇളക്കി കൊടിരികുക . ഇനി തീ നിര്‍ത്തി തേങ്ങ ,ബദാം, മത്തകുരു ,പഞ്ചസ്സാര , എലക്കപൊടി എന്നിവ

ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇത് തണുത്തു കഴിയുമ്പോള്‍ അല്പം വെള്ളമയത്തോടെ ഇരിക്കും. ഇത് മാറ്റി വെക്കുക

ഇനി ഗുജിയ തയ്യാറാക്കുന്ന വിധം. ഒരു ടേബിള്‍ സ്പൂണ്‍ മൈദയും രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് കുഴച്ചു ഒരു പേസ്റ്റ് ഉണ്ടാക്കി മാറ്റി വെക്കുക. നേരത്തെ കുഴച്ചു വെച്ച മാവ് എടുത്തു ഒന്ന് കൂടി കുഴക്കുക . എന്നിട്ട് അത് 20 തുല്യ ഭാഗങ്ങള്‍ ആക്കി മുറിച്ചു ചെറുതായി ഉരുട്ടി എടുക്കുക . എന്നിട്ട് അത് ചപ്പാത്തി പരത്തും പോലെ ചെറുതായി പരത്തി എടുക്കുക . (ഏകദേശം നാല് ഇഞ്ച് വ്യാസത്തില്‍) ഇനി ഇതില്‍ നേരത്തെ ഫില്ലിങ്ങിന് ഉണ്ടാക്കി വെച്ച മിക്സ്‌ ഒരു സ്പൂണ്‍ എടുത്തു ഇതില്‍ വെച്ച് പകുതി വെച്ച് മടക്കി നേരത്തെ ഉണ്ടാക്കി വെച്ച പേസ്റ്റ് ഉപയോഗിച്ച് ഒട്ടിക്കുക . നന്നായി ഒട്ടി എന്ന് ഉറപ്പു വരുത്തുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക . തിളച്ചു കഴിഞ്ഞാല്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന ഗുജിയ ഓരോന്നായി എണ്ണയില്‍ ഇട്ടു വറുത്തു എടുക്കുക . ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ കളര്‍ ആണ് പാകം . ഇത് ഉയര്‍ന്ന തീയില്‍ പാകം ചെയ്യരുത് അങിനെ ചെയ്താല്‍ അതിന്റെ സോഫ്റ്നെസ്സ് നഷ്ടമാകും

ഇനി അലങ്കരിക്കുവാന്‍ ആയി പഞ്ചസാര പാനി തയ്യാറാക്കുക . അതിനായി വെള്ളവും പഞ്ചസ്സാരയും ചേര്‍ത്ത് ചൂടാക്കുക (230 °F) ഈ പാനിയില്‍ ഗുജിയ മുക്കി എടുക്കുക . ഇത് ഒരു പാത്രത്തില്‍ വെച്ച് അതിന്റെ മുകളില്‍ ബദാം അരിഞ്ഞത് വിതറുക . ഒരു മണികൂര്‍ വെക്കുക അപ്പോഴേക്കും ഇത് നനായി ഉണങ്ങി ബദാം അതിന്റെ പുറത്ത് പറ്റിപിടിച്ചിട്ടുണ്ടാകും . വായു കടക്കാത്ത പാത്രത്തില്‍ ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും 

No comments:

Post a Comment