Tuesday 2 July 2013

അലിസ - മലബാര്‍ സ്റ്റൈല്‍ (Alisa in Malabar Style) )


അലിസ - മലബാര്‍ സ്റ്റൈല്‍ (Alisa in Malabar Style) )

ആവശ്യമുള്ള സാധനങ്ങള്‍

തവിട് കളഞ്ഞ ഗോതമ്പ് 250ഗ്രാം
സവാള 1
വെളുത്തുള്ളി 4 അല്ലി
ചൂട് വെള്ളം 500മിലി
എല്ലില്ലാത്ത ഇറച്ചി (ചിക്കെന്‍/മട്ടന്‍) 100 ഗ്രാം
ഏലക്ക 3
കറുവാപട്ട 1 കഷണം
തേങ്ങപാല്‍ (കട്ടിയുള്ളതു) അര കപ്പു
നെയ്യ് 2 ടേബിള്‍ സ്പൂണ്‍
കശുവണ്ടി, ഉണക്കമുന്തിരി കുറച്ചു
ഉപ്പു ആവശ്യത്തിനു


തയ്യാറാക്കുന്ന വിധം :

ഗോതമ്പ് നാലുമാണികൂര്‍ കുതിര്‍ത്ത് വെച്ച് വെള്ളം കളഞ്ഞു വെക്കുക. ഒരു പ്രെഷര്‍ കുക്കറില്‍ തീ കുറച്ചു വെച്ച് ഗോതമ്പ്, ഇറച്ചി കഷണം , ഏലക്ക, കറുവാപട്ട ,വെളുത്തുള്ളി ,എന്നിവ ഇട്ടു വെള്ളവും ഒഴിച്ച് ഒന്ന്- ഒന്നര മണികൂര്‍ വേവിക്കുക . ഈ സമയം ഗോതമ്പ് നന്നായി വെന്തു മൃദു ആയിട്ടുണ്ടാകും . ഇതില്‍ ഉപ്പു, തേങ്ങാപാല്‍ എന്നിവ ചേര്‍ത്ത് ഇളക്കി വീണ്ടും അലപസമയം കൂടി പാകം ചെയ്യുക ( വേണമെങ്കില്‍ ഈ സമയം ഇറച്ചി കഷണങ്ങല്‍ മാറ്റി ബാക്കിയുള്ള മിക്സ്‌ മിക്സിയില്‍ കുറച്ചു സമയം അടിച്ചു എടുക്കാവുന്നതാണ് അപ്പോള്‍ ഗോതമ്പ് തരികള്‍ ആയി കിടക്കണം. കൂടുതല്‍ അരഞ്ഞു പോകാതെ ശ്രദ്ധിക്കണം)

പാത്രം തീയില്‍ നിന്നും മാറ്റി ,മിശ്രിതം ഒരു പാത്രത്തില്‍ പകര്‍ന്നു പരത്തി നെയ്യില്‍ അണ്ടിപരിപ്പ് , ഉണക്കമുന്തിരി , സവാള അരിഞ്ഞത് എന്നിവ വെവ്വേറെ വറുത്തു വെച്ചു അത് കൊണ്ട് അലങ്കരിച്ചു വിളമ്പുക. നെയ്‌ മുകളില്‍ തൂവാവുന്നതാണ് . 

No comments:

Post a Comment