Tuesday 2 July 2013

ബ്യാരി ബിരിയാണി (Beary Biryani)


ബ്യാരി ബിരിയാണി (Beary Biryani)

ബ്യാരി മാങ്ങ്ളൂരിലെ മുസ്ലിം സമുദായം ആണ് . അവരുടെ തനതു വിഭവം ആണ് ബ്യാരി

ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് / മട്ടന്‍ ഒരു കിലോ
നാരങ്ങനീര് ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി അര സ്പൂണ്‍
മല്ലിയില അരിഞ്ഞത് ഒരു പിടി
സവാള അരിഞ്ഞത് 5
തക്കാളി അരിഞ്ഞത് 6
കറുവാപട്ട 1
ഏലക്ക 3
ഗ്രാമ്പൂ 3 അല്ലി
നെയ്യ് , ഉപ്പു ആവശ്യത്തിനു

ചോറിനു

ബിരിയാണി അരി ഒരു കിലോ
കറുവാപട്ട 2
ഗ്രാമ്പൂ 3
ഏലക്ക 2
ഉപ്പു ആവശ്യത്തിനു

ഗരംമസാലക്കു

പച്ചമുളക് 20
പെരുംജീരകം 1 ടേബിള്‍ സ്പൂണ്‍
മല്ലി 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 2
ഇഞ്ചി 2 ഇഞ്ച്‌
ജാതിപൂ /ജാതിപത്രി 1 സ്പൂണ്‍
തക്കോലം 4
ജാതിക്ക പകുതി
പുതിനയില ഒരു കപ്പു

കശകശ 2 സ്പൂണ്‍
ബദാം 5

ലെയര്‍ ഇടാന്‍

സവാള അരിഞ്ഞത് 3
പുതിനയില അര കപ്പു
മല്ലിയില അരകപ്പ്
കുങ്കുമപൂവ് 2 നുള്ള് (പാലില്‍ കുതിര്‍ത്തത് )
ഗരം മസാല 2 സ്പൂണ്‍
കശുവണ്ടി 15-20
ഉണക്കമുന്തിരി 20
നെയ്യ് 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഇറച്ചി പാകപെടുത്താം


ഇറച്ചി മീഡിയം വലൂപ്പത്തില്‍ മുറിച്ചു
നന്നായി കഴുകി വെള്ളം വാര്‍ത്തു കളഞ്ഞു

വെക്കുക. ഒരു പ്രഷര്‍ കുക്കറില്‍ ഇറച്ചിയുടെ പാകത്തിന് വെള്ളം വെച്ച് , പാകത്തിന് ഉപ്പു,

നാരങ്ങനീര് , മഞ്ഞള്‍പൊടി , ഒരുപിടി മല്ലിയില അരിഞ്ഞത് എന്നിവ ഇട്ടു അടച്ചു നല്ല

തീയില്‍ ആദ്യ വിസില്‍ കഴിയും വരെ വേവിക്കുക (ഏകദേശം 8-10 മിനുറ്റ് ) അതിനു ശേഷം

തീകുറച്ച് 20-25 മിനുറ്റ് കൂടി വേവിക്കുക (മട്ടന്‍ ആണെകില്‍ പതിനഞ്ചു മിനുറ്റ് വേവിച്ചാല്‍

മതിയാകും ) ഇനി അടുപ്പില്‍ നിന്നും മാറ്റി തണുക്കാന്‍ അനുവദിക്കുക . വെയ്റ്റ് മാറ്റരുത് .

അതിനു ശേഷം ചേരുവകള്‍ എല്ലാം കൂടി നന്നായി ഇളക്കി മാറ്റി വെക്കുക

ഇനി അലങ്കരിക്കാനുള്ള തയ്യാറെടുപ്പുകള്‍

നാല് ടേബിള്‍സ്പൂണ്‍ നെയ്യ് ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എടുത്തു , സവാള ബ്രൌണ്‍

നിറം ആകും വരെ മൂപ്പിച്ചു മാറ്റി വെക്കുക . അതെ നെയ്യില്‍ തന്നെ കശുവണ്ടിയും ബ്രൌണ്‍

നിറം ആകും വരെ വറുത്തു എടുക്കുക . ഇനി തീ ഓഫ്‌ ചെയ്തു ഉള്ള ചൂടില്‍

ഉണക്കമുന്തിരിയും കരിയാതെ ഒന്ന് മൂപിച്ചു എടുക്കുക

ഇനി മസാല തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് ഗരം മസാല ക്കുള്ള സ്പൈസസ് എല്ലാം ഇട്ടു ഒന്നോ രണ്ടോ

മിനുറ്റ് മൂപ്പിക്കുക. ഇനി ഇതില്‍ സവാള ഇട്ടു ബ്രൌണ്‍ നിറം ആകും വരെ മൂപ്പിക്കുക

ഇതിനു ഏകദേശം 4-5 മിനുറ്റ് എടുക്കും . ഇതില്‍ സവാള അരിഞ്ഞത് ഇട്ടു രണ്ടു മിനുറ്റ്

മൂപ്പിക്കുക . കുറച്ചു സമയം ചെറുതീയില്‍ മൂപ്പിക്കുമ്പോള്‍ എണ്ണ വേര്‍തിര്ഞ്ഞു വരും . ഈ

സമയം പച്ചമുളക് അരിഞ്ഞു ചേര്‍ത്ത് 4-5 മിനുറ്റ് മൂപ്പിക്കുക . ഇതില്‍ നേരത്തെ തയ്യാറാക്കി

വെച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങള്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക. അല്പം

വെള്ളം ചേര്‍ക്കാവുന്നതാണ്..നല്ല കട്ടിയുള്ള ഗ്രേവി ആണ് ഇതിനു വേണ്ടത് . ഇതില്‍ ബദാം,കശകശ അരച്ചത്‌ ചേര്‍ക്കുക എന്നിട്ട് ഒരു 4-5 മിനുറ്റ് കൂടി പാകം ചെയ്യുക . ഇതിന്റെ മുകളില്‍ മല്ലിയില അരിഞ്ഞത് കൂടി ചേര്‍ത്ത് രണ്ടു മിനുറ്റ് പാകം ചെയ്ത ശേഷം തീ ഓഫ്‌ ചെയ്തു മാറ്റി വെക്കുക

ഇനി ചോറ് പാകപെടുത്തിയെടുക്കാം

ഇത് രണ്ടു രീതിയില്‍ ചെയ്യാം. ഒന്നുകില്‍ ചോറ്പകുകുതി വേവിച്ചു ലേയേര്‍ ആക്കി "ദം"

രീതിയില്‍ ചെയ്തതു എടുക്കാം . അല്ലെങ്കില്‍ മുഴുവനായി വേവിച്ചു എടുക്കാം.

ദം രീതിയില്‍ ആണ് എങ്കില്‍ അരി കഴുകി പതിനഞ്ചു മിനുറ്റ് കുതിരാന്‍ വെക്കുക . ഇനി

ഇത് ധാരാളം വെള്ളം ഒഴിച്ച് ഗരം മസാലകൂട്ടുകള്‍ ചേര്‍ത്ത് പകുതി വേവിച്ചു വെള്ളം

വാര്‍ത്തു കളഞ്ഞു മാറ്റി വെക്കുക

സാധാരണ രീതിയില്‍ ആണെകില്‍ പതിനഞ്ചു മിനുറ്റ് കുതിര്‍ത്ത അരി രണ്ടു സ്പൂണ്‍ നെയ്യ്

ഒരു വലിയ പാത്രത്തില്‍ ഒഴിച്ച് ഏതാനും മിനുട്ടുകള്‍ മൂപ്പിച്ചു എടുക്കുക . ഇതില്‍ 7 കപ്പു

വെള്ളം ഒഴിക്കുക ഇതില്‍ ഉപ്പു, അര സ്പൂണ്‍ നാരങ്ങനീര് എന്നിവ ചേര്‍ക്കുക . വെള്ളം

തിളക്കാന്‍ അനുവടികുക ഇനി ഇത് ഭദ്രമായി അടച്ചു ചെറുതീയില്‍ ഒരു അഞ്ചു മിനുറ്റ്

പാകം ചെയ്യുക . തീ കെടുത്തി ഒരു മൂന്നു നാല് മിനുറ്റ് നേരം ആവിയില്‍ വേവാന്‍

അനുവദിക്കുക. ഇനി ഒരു ഫോര്‍ക്ക് കൊണ്ട് ഇളക്കി മാറ്റിവെക്കുക

ഇനി ബിരിയാണി പാത്രത്തിന്റെ വശങ്ങളില്‍ രണ്ടു സ്പൂണ്‍ നെയ്യ് തേച്ചു പിടിപിക്കുക

ഇതില്‍ മൂന്നിലൊന്നു ഇറച്ചി വേവിച്ചത് വെക്കുക ഇതിന്റെ മുകളില്‍ മൂന്നിലൊന്നു ചോറ്

വെക്കുക ഇനി സവാള അരിഞ്ഞത് , കശുവണ്ടി, ഉണക്കമുന്തിരി, തുടങ്ങിയ ലെയര്‍ ഇടാന്‍

വെച്ചിട്ടുള്ള സാധനങ്ങള്‍ മൂന്നിലൊന്നു മൂന്നാമത്തെ ലെയര്‍ ആക്കി ഇടുക . ഇത്

ആവര്‍ത്തിക്കുക . ഇനി ഈ ബിരിയാണിയില്‍ രണ്ടു മൂന്നു സുഷിരം ഇട്ടു അതില്‍ നെയ്യ്

ഒഴിച്ച് വെക്കുക

ഇനി സാധാരണ രീതിയില്‍ ആണ് അരി വേവിച്ചത് എങ്കില്‍ ചോറും,ഇറച്ചി വേവിച്ചതും കൂടി

അലങ്കരിച്ചു വിളമ്പാം

ദം രീതിയില്‍ ആണെകില്‍ നേരത്തെ ലെയര്‍ ആക്കി വെച്ച പാത്രം ഗോതമ്പ് മാവോ,

അലുമിനിയം ഫോയില്‍ കൊണ്ടോ ഭദ്രമായി അടച്ചു ആവൊ ഒട്ടും പോകില്ല എന്ന് ഉറപ്പു

വരുത്തി ഒരു സ്റ്റീല്‍ തകിടില്‍ വെച്ച് തീയില്‍ 20-25 മിനുറ്റ് വേവിച്ചു എടുക്കുക . തീ ഓഫ്‌

ചെയ്തു അല്പ സമയം വെക്കുക . ചൂടോടെ വിളമ്പുക 

No comments:

Post a Comment