Tuesday 2 July 2013

ചേന പച്ചടി .........

ചേന പച്ചടി 

ആവശ്യമുള്ള സാധനങ്ങള്‍

ചേന 1/2കിലോ
മഞ്ഞള്‍പൊടി 1/2 സ്പൂണ്‍
പചമുളക് 2
തേങ്ങ ചിരണ്ടിയത് 1/2കപ്പ്
ചുവന്നുള്ളി 5
ജീരകം പൊടിച്ചത് 1/2 സ്പൂണ്‍
കടുക് 1/2 സ്പൂണ്‍
വേപ്പില ഒരു തണ്ട്
ഉപ്പ്, വെളിച്ചണ്ണ ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

കുക്കറില്‍ ചേന +ഉപ്പ്+ജീരകം പൊടി+മഞ്ഞള്‍പൊടി അലപം വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക,(4 വിസില്‍).മിക്സിയില്‍ തേങ്ങ+ചെറിയ ഉള്ളി,പചമുളക്,വെള്ളം 2 റ്റീസ്പൂണ്‍ ചേര്‍ത്ത് പെയ്സ്റ്റ് രൂപത്തില്‍ അരക്കുക. ചേന വെന്ത് കഴിഞ്ഞാല്‍ നല്ലവണ്ണം ഉടക്കുക. ഇതിലേക്ക് തേങ്ങ പെയ്സ്റ്റ് ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. ഇതു 5 മിനിറ്റ് അടുപ്പില്‍ വെക്കുക. തിളക്കാന്‍ തുടഗുമ്പോള്‍ തീ കെടുത്തുക. ഒരു പാനില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുകും, കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. ഇത് കറിയിലേക്ക് ഒഴികുക. ചേന പച്ചടി റെഡി

No comments:

Post a Comment