Tuesday 2 July 2013

പിടി പായസം / കൊഴുകട്ട പായസം


പിടി പായസം / കൊഴുകട്ട പായസം

ആവശ്യമുള്ള സാധനങ്ങള്‍

വറുത്ത അരിപൊടി ഒരു കപ്പു
നെയ്യ് 2 ടേബിള്‍ സ്പൂണ്‍
തേങ്ങാപാല്‍ 3 കപ്പു
ശര്‍ക്കര ഒരു കപ്പു
കശുവണ്ടി 20
ഉണക്കമുന്തിരി 10
ഏലക്ക പൊടിച്ചത് അര സ്പൂണ്‍
ഉപ്പു ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

അരകപ്പ് വെള്ളത്തില്‍ ഉപ്പും, ഒരു സ്പൂണ്‍ നെയ്യും ഒഴിച്ച് തിളപ്പിക്കുക . തിളച്ചു തുടങ്ങുമ്പോള്‍ അരിപൊടി അതിലിട്ട് ഇളക്കുക . തീയില്‍ നിന്നും മാറ്റി വെച്ച് ചെറുതായി തണുക്കുമ്പോള്‍ നന്നായി കുഴച്ചെടുക്കുക . ഇനി കയ്യില്‍ അല്പം എണ്ണ പുരട്ടി ഈ മാവു ചെറിയ ഉരുളകള്‍ ആയി ഉരുട്ടി എടുക്കുക . ഇതാണ് പിടി .

ഇനി ശര്‍ക്കര പണി തയ്യാറാക്കാം . അതിനായി ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കുക . ശര്‍ക്കര നന്നായി അലിഞ്ഞു ചേര്‍ന്ന്കഴിഞ്ഞാല്‍ ഒരു അരിപ്പയിലൂടെ അരിച്ചു അതിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക . ഇനി തേങ്ങാപാല്‍ അടുപ്പില്‍ വെച്ച് ചൂടാക്കുക . ഇതില്‍ ശര്‍ക്കരപാനി ചേര്‍ക്കുക . ഇനി ത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളകള്‍ ഓരോന്നായി ഇടുക. ഉരുളകള്‍ പരസ്പരം ഒട്ടി പിടികത്തെ ഇരിക്കാന്‍ ചെറുതീയില്‍ ചെറുതായി ഇളക്കി കൊണ്ടിരിക്കണം . ഉരുളകള്‍ വെന്തു കഴിഞ്ഞാല്‍ പാത്രം അടുപ്പില്‍ നിന്നും മാറ്റുക . ഇതില്‍ ഏലക്ക പൊടി ചേര്‍ക്കുക. നെയ്യില്‍ വറുത്ത കശുവണ്ടി, ഉണകക്മുന്തിരി എന്നിവ ഇട്ടു അലങ്കരിക്കുക 

No comments:

Post a Comment