Tuesday 2 July 2013

കപ്പ കട്ട്ലറ്റ്

കപ്പ കട്ട്ലറ്റ്

ആവശ്യമുള്ള സാധനങ്ങള്‍ 

കപ്പ പുഴുങ്ങിപൊടിച്ചത് 4 കപ്പു 
ഗ്രീന്‍ പീസ്‌ കുതിര്‍ത്തത് അര കപ്പു
മല്ലിപൊടി രണ്ടു സ്പൂണ്‍
മുളകുപൊടി ഒരു സ്പൂണ്‍
ഇറച്ചി മസാല അര സ്പൂണ്‍
പച്ചമുളക് 4
ഇഞ്ചി ഒരു കഷണം
കറിവേപ്പില ഒരു തണ്ട്
സവാള അരിഞ്ഞത് ഒരു കപ്പു
മുട്ട 1
ഉപ്പു ആവശ്യത്തിനു
ബ്രഡ് പൊടിച്ചത് അരകപ്പ്
എണ്ണ ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് സവാള അല്പം ഉപ്പു ചേര്‍ത്ത് വഴറ്റുക .ചെറിയ തോതില്‍ ബ്രൌണ്‍ നിറം ആകുമ്പോള്‍ അതില്‍ ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞു കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക. ഇനി ഇതില്‍ മുളകുപൊടി, മല്ലിപൊടി, ഇറച്ചി മസാല എന്നിവ ചേര്‍ത്ത് ഇളക്കുക. ഇപ്പോള്‍ ഏകദേശം ഡ്രൈ ആയിട്ടുണ്ടാകും . ഇതില്‍ ഗ്രീന്‍ പീസ്‌ ചേര്‍ത്ത് ഏതാനും മിനുറ്റ് കൂടി മൂപ്പിക്കുക . ഇനി അടുപ്പില്‍ നിന്നും മാറ്റി കപ്പ പുഴുങ്ങി പോടിച്ചതുമായി ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക . ഇനി ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി തയ്യാറാക്കിയ മിക്സില്‍നിന്നും ചെറിയ ഉരുളകള്‍ ആക്കി കയ്യില്‍ വെച്ച് അര ഇഞ്ച്‌ കനത്തില്‍ പരത്തി മുട്ട അടിച്ചതില്‍ മുക്കി ബ്രഡ് പൊടിച്ചത് പുരട്ടി എണ്ണയില്‍ വറുത്തു എടുക്കുക . 

No comments:

Post a Comment