Tuesday, 2 July 2013

കോക്കോ പക്കൊട ............

കോക്കോ പക്കൊട 

ഇത് തേങ്ങ ചേര്‍ത്തുണ്ടാക്കുന്ന ഒരു മധുര പലഹാരം ആണ് 


ആവശ്യമുള്ള സാധനങ്ങള്‍

മൈദ / അട്ട അരകപ്പ്
കടലമാവ് അരകപ്പ്
തേങ്ങ ചിരണ്ടിയത് അരകപ്പ്
പഞ്ചസാര കാല്‍ കപ്പു
നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടിച്ചത് ഒരു സ്പൂണ്‍
ജീരകം അര സ്പൂണ്‍
ഉണക്ക മുന്തിരി 10-12
കശുവണ്ടി 5-6
ഉപ്പു , എണ്ണ ആവശ്യത്തിനു


തയ്യാറാക്കുന്ന വിധം

മൈദ/ ആട്ട , കടലമാവ് എന്നിവ ഒന്നിച്ചു ആക്കി ഉപ്പും വെള്ളവും അവശ്യത്തിനു ചേര്‍ത്ത് ചപ്പാത്തി മാവ് കുഴക്കും പോലെ കുഴച്ചു എടുക്കുക. ഇത് ഒരു നനഞ്ഞ തുണികൊണ്ട് മൂടി മാറ്റി വെക്കുക .തേങ്ങ ചിരണ്ടിയത് അല്പം നെയ്യ് ഒഴിച്ച് മൂപ്പിച്ചു എടുക്കുക ബ്രൌണ്‍ നിറം ആകും വരെ . ഇനി അതില്‍ ഏലക്ക പൊടി, ജീരകം, ഉണക്ക മുന്തിരി, കശുവണ്ടി നുറുക്കിയത് എന്നിവ ചേര്‍ത്ത് മിക്സ്‌ ചെയ്യുക ഇനി പഞ്ചസാര അല്പം വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെച്ച് പാനി ആക്കി എടുക്കുക . നൂല്‍ പരുവം ആയാല്‍ ചൂടോടെ തന്നെ തേങ്ങ മിക്സ്‌ ചേര്‍ത്ത് ഇളക്കുക ഇനി നേരത്തെ കുഴച്ചു വച്ച മാവ് ചെറിയ ഉരുളകള്‍ ആക്കി നാലിഞ്ച് വ്യാസത്തില്‍ പരത്തി എടുക്കുക . ഇതിന്റെ നടുവില്‍ തേങ്ങ മിക്സ്‌ വെച്ച് മടക്കി ഇരു വശവും ഒട്ടിച്ചു എണ്ണയില്‍ ഇട്ടു മൂപ്പിച്ചു എടുക്കുക 

No comments:

Post a Comment